മംഗളൂരുവിന് സമീപം കടലില്‍ ഗവേഷണം നടത്തുകയായിരുന്ന കപ്പലില്‍ വന്‍ തീപിടുത്തം;ശാസ്ത്രജ്ഞര്‍ അടക്കം 46 പേരെ രക്ഷപ്പെടുത്തി;ആര്‍ക്കും പരിക്കില്ല.

ബെംഗളൂരു : മംഗളൂരിനു സമീപം കടലില്‍ ഗവേഷണം നടത്തുകയായിരുന്ന കപ്പലില്‍ തീപിടിച്ചു,16 ശാസ്ത്രജ്ഞര്‍ അടക്കം 46 പേരെ രക്ഷപ്പെടുത്തി.സാഗര്‍ സമ്പത എന്നാ കപ്പലില്‍ തീപിടുത്തമുണ്ടായത് ഇന്നലെ രാത്രി പത്തുമണിയോടെയാണ് മുംബൈയില്‍ ഉള്ള മറൈന്‍ റെസ്ക്യു കോര്‍ഡിനേഷന്‍ സെന്റെറില്‍ അറിയിപ്പ് കിട്ടുന്നത്.

കേന്ദ്ര സര്‍ക്കാരിലെ ഭൂമി ശാസ്ത്ര വിഭാഗത്തിന്റെ ഉടമസ്ഥ തയില്‍ ഉള്ളത് ആണ് കപ്പല്‍.കപ്പലിലെ താമസസ്ഥലത്ത് ആണ് തീപിടുത്ത മുണ്ടായത്,കപ്പലില്‍ ഉള്ളവര്‍ ശ്രമിച്ചിട്ടും തീപിടുത്തം നിയന്ത്രണ വിധേയമാക്കാന്‍ കഴിയാത്തതിനാല്‍ പുറത്ത് നിന്നുള്ള സഹായം തേടുകയായിരുന്നു.കോസ്റ്റല്‍ ഗാര്‍ഡിന്റെ കപ്പലുകള്‍ എത്തുകയും അര്‍ദ്ധരാത്രിയില്‍ എട്ടു മണിക്കൂറോളം പണിപ്പെട്ടു തീ നിയന്ത്രണ വിധേയമാക്കി.എട്ടു കമ്പാര്‍ട്ടുമെന്റ് കള്‍ പൂര്‍ണമായും കത്തി നശിച്ചു.കപ്പല്‍ മംഗളൂരു തീരത്ത് എത്തിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റ് വരുമാനം പോരാ; യാത്രക്കാർക്കിടയിലേക്ക് പുതിയ പരീക്ഷണവുമായി ബിഎംടിസി!
  ബിരിയാണിയിൽ ചത്ത പല്ലി: ഹോട്ടൽ പൂട്ടി; യുവതി ആശുപത്രിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts