ബെംഗളൂരു: യംലൂരിലെ അപ്പാർട്ട്‌മെന്റ് കോംപ്ലക്‌സിൽ മലിനമായ വെള്ളം കുടിച്ചതിനെ തുടർന്ന് ഒരു വയസ്സിൽ താഴെയുള്ളവർ ഉൾപ്പെടെ ഇരുന്നൂറോളം കുട്ടികൾ രോഗബാധിതരായി. പ്രസ്റ്റീജ് ക്യൂ ഗാർഡൻസ് അപ്പാർട്ട്മെന്റ് സമുച്ചയത്തിലെ താമസക്കാർ തങ്ങളുടെ പരാതികൾ ഉടൻ പരിഹരിക്കണമെന്ന് ബിൽഡർ പ്രസ്റ്റീജ് ഗ്രൂപ്പിനോടാവശ്യപ്പെട്ടു.
സമീപത്തെ പല അപ്പാർട്ട്‌മെന്റ് സമുച്ചയങ്ങളിലും ഭൂഗർഭജല മലിനീകരണം ആശങ്കയുണ്ടാക്കുന്നതായി ബെല്ലന്തൂർ, വർത്തൂർ തടാകങ്ങൾക്ക് ചുറ്റുമുള്ള റസിഡന്റ് വെൽഫെയർ അസോസിയേഷനുകൾ പറഞ്ഞു. ഒക്‌ടോബർ 22 ന് 100 ഓളം കുട്ടികളും മുതിർന്നവരും രോഗബാധിതരായി, വയറുവേദനയും അസ്വസ്ഥതയും പരാതിപ്പെട്ടതോടെയാണ് വിഷയം ആദ്യം വെളിച്ചത്തുവന്നതെങ്കിലും ഒക്ടോബർ 23 ആയപ്പോഴേക്കും അത് 200 ആയി ഉയർന്നു, അവരെല്ലാം ഇപ്പോഴും രോഗബാധിതരാണെന്നു പ്രസ്റ്റീജ് ക്യൂവിലെ താമസക്കാർ പറഞ്ഞു.
ഭൂരിഭാഗം താമസക്കാർക്കും അസുഖം ബാധിച്ചതിനാൽ, ബിൽഡറെ വിവരമറിയിക്കുകയും വെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിക്കുകയും ചെയ്‌തെങ്കിലും . ബിൽഡർ തുടക്കത്തിൽ കണ്ടെത്തലുകൾ പങ്കിട്ടില്ല. ശേഷം, ഉറവിടത്തിൽ മലിനീകരണം ഇല്ലെന്ന് വെളിപ്പെടുത്തി. സംശയാവശാൽ സ്വകാര്യ ലാബുകളിൽ സാമ്പിളുകൾ സ്വയം പരിശോധിച്ചപ്പോൾ ഇ-കോളിയുടെയും ബി-കോളിയുടെയും ഉയർന്ന സാന്നിധ്യമുണ്ടെന്ന് മനസ്സിലാക്കുകയായിരുന്നു.
ഒക്ടോബർ 23ന് പെയ്ത കനത്ത മഴയാണ് പ്രശ്‌നത്തിന് തുടക്കമിട്ടതെന്ന് പ്രസ്റ്റീജിന്റെ വാട്ടർ മാനേജ്‌മെന്റ് ഹെഡ് യാസീൻ പറഞ്ഞു. വെള്ളത്തിന്റെ സാമ്പിളുകൾ പരിശോധിച്ച് സാങ്കേതിക സംഘം ടാങ്ക് വൃത്തിയാക്കി വെള്ളം ക്ലോറിനേറ്റ് ചെയ്യുകയും ചെയ്തതായി അറിയിച്ചു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.