സർക്കാർ ജീവനക്കാർക്കെതിരെ വരുന്ന അജ്ഞാത പരാതികൾ ഇനി സ്വീകരിക്കില്ല

ബെംഗളൂരു: സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ പോസ്റ്റ്കാർഡുകളിലോ ഇൻലാൻഡ് ലെറ്ററുകളിലോ മറ്റ്ആശയവിനിമയ മാർഗങ്ങളിലൂടെയോ അയക്കുന്ന അജ്ഞാത പരാതികൾ സ്വീകരിക്കേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചു.

അടുത്തിടെയാണ് സർക്കുലർ പാസാക്കിയതെന്ന് ചീഫ് സെക്രട്ടറി പി രവികുമാർ മാധ്യമങ്ങളോട് പറഞ്ഞു. ഇനി മുതൽ എല്ലാ വകുപ്പ് മേധാവികളോടും സ്റ്റാഫുകളോടും അജ്ഞാത കത്തുകൾ പരിഗണിക്കരുതെന്നും സാധുവായ പേരും വിലാസവും ഉള്ളവ മാത്രമേ പരിഗണിക്കേണ്ടതുള്ളൂ എന്നും അറിയിച്ചിട്ടുണ്ട്.

  മഴക്കാലത്ത് കനത്ത ചൂട്; അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജൂലൈ താപനില രേഖപ്പെടുത്തി ബെംഗളൂരു

ഓരോ വർഷവും നൂറുകണക്കിന് അജ്ഞാത കത്തുകളിലൂടെ  വിവിധ വിഷയങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ആളുകൾ സർക്കാറിന്റെ ശ്രദ്ദയിൽ പെടുത്തുന്നുണ്ട്. കൂടുതലും അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങളാണെന്ന്ആക്ടിവിസ്റ്റുകൾ അഭിപ്രായപ്പെട്ടു. വ്യക്തികൾ വിവരങ്ങൾ അറിയിക്കുമ്പോൾ തന്റെ ഐഡന്റിറ്റിയും മറ്റ്വിശദാംശങ്ങളും വെളിപ്പെടുത്തിയാൽ, അയാൾ പീഡനത്തിന് ഇരയായേക്കാം എന്നും ആക്ടിവിസ്റ്റുകൾ കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചോദ്യപേപ്പർ ചോർച്ച: കടുത്ത ശിക്ഷയും ഫാസ്റ്റ് ട്രാക്ക് കോടതിയും; ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts