സർക്കാർ ജീവനക്കാർക്കെതിരെ വരുന്ന അജ്ഞാത പരാതികൾ ഇനി സ്വീകരിക്കില്ല

ബെംഗളൂരു: സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ പോസ്റ്റ്കാർഡുകളിലോ ഇൻലാൻഡ് ലെറ്ററുകളിലോ മറ്റ്ആശയവിനിമയ മാർഗങ്ങളിലൂടെയോ അയക്കുന്ന അജ്ഞാത പരാതികൾ സ്വീകരിക്കേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചു. അടുത്തിടെയാണ് ഈ സർക്കുലർ പാസാക്കിയതെന്ന് ചീഫ് സെക്രട്ടറി പി രവികുമാർ മാധ്യമങ്ങളോട് പറഞ്ഞു. ഇനി മുതൽ എല്ലാ വകുപ്പ് മേധാവികളോടും സ്റ്റാഫുകളോടും അജ്ഞാത കത്തുകൾ പരിഗണിക്കരുതെന്നും സാധുവായ പേരും വിലാസവും ഉള്ളവ മാത്രമേ പരിഗണിക്കേണ്ടതുള്ളൂ എന്നും അറിയിച്ചിട്ടുണ്ട്. ഓരോ വർഷവും നൂറുകണക്കിന് അജ്ഞാത കത്തുകളിലൂടെ  വിവിധ വിഷയങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ആളുകൾ സർക്കാറിന്റെ ശ്രദ്ദയിൽ പെടുത്തുന്നുണ്ട്. കൂടുതലും അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങളാണെന്ന്ആക്ടിവിസ്റ്റുകൾ അഭിപ്രായപ്പെട്ടു. വ്യക്തികൾ വിവരങ്ങൾ അറിയിക്കുമ്പോൾ തന്റെ…

Read More
Click Here to Follow Us