മഴ കനിയാൻ പ്രാർത്ഥനയുമായി മുഖ്യമന്ത്രി 

ബെംഗളുരു: കാവേരി നദീജലം തമിഴ് നാടിന് നല്‍കുന്ന വിഷയവും മഴ കിട്ടാത്ത പ്രശ്നവും തലയില്‍ കത്തി നിൽക്കുന്ന സമയത്ത് മുഖ്യമന്ത്രി സിദ്ധാരാമയ്യ  ചാമരാജനഗരയിലെ മഹാദേശ്വര മലകയറി. മഹാദേശ്വര സ്വാമിയുടെ സന്നിധിയില്‍ മഴക്കായി പ്രാര്‍ഥിച്ച്‌ മുഖ്യമന്ത്രി ആരതി അര്‍പ്പിച്ചു. “കര്‍ണാടക സംസ്ഥാനത്തിന്റെ ഇന്നത്തെ അവസ്ഥ മറികടക്കാൻ കഴിയണേ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ഥിച്ചു”- മലയിറങ്ങും മുമ്പ് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കാവേരി വെള്ളം സംബന്ധിച്ച ചോദ്യങ്ങളോട് സിദ്ധാരാമയ്യ ഇങ്ങനെയാണ് പ്രതികരിച്ചത്. “കാവേരി ജല റഗുലേഷൻ കമ്മിറ്റി 3000 ക്യൂസസ് വെള്ളം തമിഴ്നാടിന് നല്‍കാൻ ഉത്തരവിട്ടിട്ടുണ്ട്. സംസ്ഥാനം ജലക്ഷാമം…

Read More

ഗണേശ ചതുർത്ഥി; രണ്ടേ മുക്കാൽ കോടിയോളം രൂപയുടെ കറൻസി നോട്ടുകളും നാണയങ്ങളും കൊണ്ട് അലങ്കരിച്ച് ക്ഷേത്രം

ബെംഗളൂരു: ഗണേശ ചതുർത്ഥി ഉത്സവത്തിന് മുന്നോടിയായി രണ്ടേ മുക്കാൽ കോടിയോളം രൂപയുടെ കറൻസി നോട്ടുകളും നാണയങ്ങളും കൊണ്ട് അലങ്കരിച്ച് ക്ഷേത്രം. ജെപി നഗറിലെ ശ്രീ സത്യ ഗണേശ ക്ഷേത്രമാണ് ഭീമമായ തുകയുടെ നോട്ടുകൾ കൊണ്ട് അലങ്കരിച്ചത്. എല്ലാ വർഷവും വലിയ രീതിയിൽ ഗണേശ ചതുർത്ഥി ആഘോഷങ്ങൾ സംഘടിപ്പിക്കുന്ന ക്ഷേത്രത്തിൽ ഇത്തവണ ഒരു പടി കൂടി മുന്നോട്ടു പോവുകയായിരുന്നു. 2.18 കോടിയുടെ നോട്ടുകളും 70 ലക്ഷം രൂപയുടെ നാണയങ്ങളും കൊണ്ടാണ് ക്ഷേത്രം അലങ്കരിച്ചത്. 10, 20, 50 മുതൽ 500 രൂപ വരെയുള്ള കറൻസി നോട്ടുകളും…

Read More

ക്ഷേത്രത്തിൽ സംഭാവനയായി നൽകിയത് നൂറ് കോടിയുടെ ചെക്ക് ; ഭക്തൻറെ അക്കൗണ്ടിൽ ആകെ ഉള്ളത് 17 രൂപ

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ ക്ഷേത്രത്തിൽ നൂറ് കോടിയുടെ ചെക്ക് നിക്ഷേപിച്ച് ഭക്തൻ. ചെക്ക് മാറ്റാൻ ബാങ്കിലെത്തിയപ്പോൾ ഭക്തന്റെ അക്കൗണ്ടിൽ ബാക്കിയുള്ളത് 17 രൂപ. ആന്ധ്രയിലെ സീമാചലത്തിലാണ് സംഭവം. സീമാചലം ശ്രീവരാഹലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിലെ ഭണ്ഡാരത്തിലാണ് ഭക്തൻ സർപ്രൈസ് ആയി 100 കോടി ചെക്ക് നിക്ഷേപിച്ചത്. ബോഡ്ഡെപള്ളി രാധാകഷ്ണ എന്നയാളാണ് കൊടക് മഹീന്ദ്രയുടെ ബാങ്കിൻറെ പേരിലുള്ള ചെക്കിൽ ഒപ്പിട്ടിരിക്കുന്നത്. ചെക്ക് ലഭിച്ച ക്ഷേത്ര ഭാരവാഹികൾ അടുത്തുള്ള കൊടക് മഹീന്ദ്രയുടെ ബ്രാഞ്ചിൽ എത്തിയപ്പോഴാണ് ശരിക്കും സർപ്രൈസായത്. ‘ഭക്തൻറെ’ അക്കൗണ്ടിൽ ആകെയുള്ളത് 17 രൂപ. സംഭവത്തിൽ ബാങ്ക് ജീവനക്കാരുടെ…

Read More

സംസ്ഥാനത്തെ 358 ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്താന്‍ 65 വയസ് പിന്നിട്ടവര്‍ക്ക് ഇനി ക്യൂ വേണ്ട

ബെംഗളൂരു: കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം ഉള്‍പ്പടെ സംസ്ഥാനത്തെ 358 ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്താന്‍ 65 വയസ് പിന്നിട്ടവര്‍ക്ക് ഇനി ക്യൂ നില്‍ക്കേണ്ടതില്ല. മുതിര്‍ന്ന പൗരന്മാര്‍ക്ക് ക്യൂവില്‍ നില്‍ക്കാനുള്ള ശാരീരിക ബുദ്ധിമുട്ടു പരിഗണിച്ചാണ് നടപടി. മുസ്‌റായ് (ദേവസ്വം) കമ്മിഷണര്‍ എച്ച്. ബസവരാജേന്ദ്രയാണ് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഓള്‍ ഇന്ത്യ ഹിന്ദു ടെംപിള്‍സ് അര്‍ച്ചക ഫെഡറേഷന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. കൊല്ലൂര്‍ മൂകാംബിക, മൈസൂരു ചാമുണ്ഡേശ്വരി, കൂക്കെ സുബ്രഹ്‌മണ്യ പോലുള്ള 202 എ കാറ്റഗറി ക്ഷേത്രങ്ങളിലും, 156 ബി കാറ്റഗറി ക്ഷേത്രങ്ങളിലുമാണ് സൗകര്യം. ഈ സൗകര്യം ലഭിക്കാന്‍…

Read More

ക്ഷേത്രങ്ങളും ദൈവങ്ങളും ആരുടേയും സ്വകാര്യ സ്വത്തല്ല ; ഡി.കെ ശിവകുമാർ 

ബെംഗളൂരു: ബി.ജെ.പിയ്ക്കെതിരെ പരിഹാസവുമായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ഹിന്ദുത്വവും ക്ഷേത്രങ്ങളും ദൈവങ്ങളും ബി.ജെ.പിയുടെ സ്വകാര്യ സ്വത്തല്ലെന്നും അദ്ദേഹം പറഞ്ഞു. മഹാകാലേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തിയശേഷമായിരുന്നു ഈ പ്രതികരണം. ഹിന്ദുത്വമോ, ക്ഷേത്രങ്ങളോ ദൈവങ്ങളോ ഒരു രാഷ്ട്രീയ പാർട്ടിയുടെയും സ്വത്തല്ല. അവ എല്ലാവർക്കുമുള്ളതാണ്. സമൂഹത്തിലെ എല്ലാ വിഭാഗത്തിലുമുളള സംസ്‌കാരത്തിലും മതത്തിലും ഭാഷയിലും വിശ്വസിക്കുന്നുണ്ടെന്നും ശിവകുമാർ പറഞ്ഞു. മധ്യപ്രദേശിലെ ഉജ്ജയിനിൽ അടുത്തിടെ നടത്തിയ ക്ഷേത്ര സന്ദർശനത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇത് മൂന്നാമത്തെയോ നാലാമത്തെയോ തവണയാണ് ഞാൻ മഹാകാലേശ്വര ക്ഷേത്രത്തിലേക്ക് വരുന്നത്. കർണാടക തിരഞ്ഞെടുപ്പിന് മുമ്പ് അധികാരം ലഭിക്കാൻ…

Read More

അവസാനഘട്ട പ്രചരണത്തിന് മൂകാംബികയിൽ നിന്നും തുടക്കം കുറിച്ച് അനിൽ ആന്റണി

ബെംഗളൂരു: തിരഞ്ഞെടുപ്പിൽ അവസാനഘട്ട പ്രചാരണത്തിനായി അനിൽ കെ ആന്റണി. തുടക്കം മൂകാബിക ക്ഷേത്രത്തിൽ ദർശനം നടത്തി. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ പ്രാർത്ഥനകൾക്ക് ശേഷമാണ് തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചതെന്ന് അനിൽ തന്നെ സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് അനിൽ എത്തുന്ന ആദ്യ പരിപാടിയാണ് കൊല്ലൂരിലേത്. കർണാടക തിരഞ്ഞെടുപ്പോടെ ബിജെപിയുടെ പ്രവർത്തനങ്ങളിൽ സജീവമാകുകയാണ്. എന്നാൽ അനിൽ കെ ആന്റണിയുടെ ക്ഷേത്രദർശനത്തെ വിമർശിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് പലരും. ക്രൈസ്തവ വിശ്വാസിയായ അനിലിന്റെ ക്ഷേത്രദർശനത്തെയാണ് വിമർശിക്കുന്നത്. അനിലിന്റെ ദർശനത്തിന് ശേഷം ക്ഷേത്രത്തിൽ അടിച്ചു തളിക്കാൻ വരും…

Read More

ആരാധന മൂത്തപ്പോൾ വീട്ടുമുറ്റത്ത് തന്നെ നടിയുടെ ക്ഷേത്രം പണിത് ആരാധകൻ 

താരങ്ങളോടുള്ള അടങ്ങാത്ത ആരാധന കൊണ്ട് ക്ഷേത്രം പണിയുക എന്നത് ഇന്ന് പുതിയ ഒരു കാര്യമല്ല.അത്തരത്തിൽ നിരവധി വാർത്തകൾ നമ്മൾ കണ്ടിട്ടുണ്ട്. അത്തരത്തിൽ തെന്നിന്ത്യൻ താരം സമന്തയ്ക്കുകൂടി ഒരു ക്ഷേത്രമായിരിക്കുകയാണ് ഇപ്പോൾ. ആന്ധ്രയിലായ സംഭവം. ആന്ധ്രാപ്രദേശിലെ ഒരു ആരാധകനാണ് ക്ഷേത്രം നിർമ്മിച്ച്‌ സമന്തയുടെ പ്രതിഷ്ഠ നടത്തിയത്. ആന്ധ്രാപ്രദേശിലെ ബാപട്ലയിലുള്ള സന്ദീപ് എന്നയാളാണ് ക്ഷേത്രം പണിഞ്ഞത്. സമന്തയുടെ പിറന്നാൾ ദിനമായ ഇന്നലെയാണ് ക്ഷേത്രം തുറന്നത്. സാരി ധരിച്ച സമന്തയുടെ ശിൽപമാണ് ക്ഷേത്രത്തിലുള്ളത്. സ്വന്തം വീടിനോട് ചേർന്നാണ് സന്ദീപ് ക്ഷേത്രം നിർമ്മിച്ചത്. ക്ഷേത്രം തുറന്ന വെള്ളിയാഴ്ച പൂജയും സമന്തയുടെ…

Read More

ക്ഷേത്രത്തിൽ നിന്നും 14 ലക്ഷം കവർന്നു, കള്ളനെ പിടികൂടാൻ ആവാതെ പോലീസ്

ബെംഗളൂരു: ക്ഷേത്ര ഭണ്ഡാരം തകര്‍ത്ത് 14 ലക്ഷം രൂപ കവര്‍ന്നു. യെലഹങ്ക ന്യൂ ടൗണിലെ ശ്രീ ശ്രീനിവാസ ക്ഷേത്രത്തിലെ ഭണ്ഡാരത്തില്‍ നിന്നാണ് 14 ലക്ഷം രൂപ അജ്ഞാതന്‍ മോഷ്ടിച്ചു കൊണ്ട് പോയത്. രണ്ട് പെട്ടികള്‍ തകര്‍ത്ത് മോഷ്ടാവ് പണവുമായി രക്ഷപ്പെട്ടു. യെലഹങ്ക ന്യൂ ടൗണ്‍ പോലീസ് മോഷണത്തിന് കേസെടുത്ത് പ്രതിക്കായുള്ള തിരച്ചില്‍ ആരംഭിച്ചു. ക്ഷേത്ര കവാടത്തില്‍ സുരക്ഷാ ജീവനക്കാരനെ വിന്യസിച്ചിരുന്നെങ്കിലും വിദഗ്ധമായി മോഷ്ടാവ് അകത്തുകയറുകയായിരുന്നു. ക്ഷേത്രവളപ്പിലെ മുറിയിലാണ് പൂജാരി ഉറങ്ങിയത്. പൂജാരിയും സംഭവം അറിഞ്ഞില്ല. ക്ഷേത്രത്തിലെ സിസിടിവി ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ മുഖംമൂടി ധരിച്ച…

Read More

ക്ഷേത്രോത്സവ മേളയിൽ മുസ്ലിം വ്യാപാരികൾക്ക് വീണ്ടും വിലക്ക്

ബെംഗളൂരു:ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള മേളയില്‍ മുസ്ലിം വ്യാപാരികള്‍ക്ക് വീണ്ടും വിലക്ക്‌. ദക്ഷിണ കന്നഡ ജില്ലയിലെ മുല്‍കിയിലെ ബപ്പനാഡു ക്ഷേത്ര മേളയിലാണ് മുസ്ലിങ്ങൾക്ക് സ്റ്റാളുകള്‍ സ്ഥാപിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഇവിടുത്തെ മേളയില്‍ മുസ്ലിം കച്ചവടക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത്. മുസ്ലിങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വവാദികളായ ചിലര്‍ നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് ക്ഷേത്ര കമ്മിറ്റിയുടെ തീരുമാനം.800 വര്‍ഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ബപ്പനാഡു ക്ഷേത്രം മതസൗഹാര്‍ദത്തിന് പേരുകേട്ടതാണ്. 12-ാം നൂറ്റാണ്ടില്‍ ഒരു മുസ്ലിം വ്യാപാരി നിര്‍മിച്ചതാണെന്ന് പറയപ്പെടുന്ന, സമന്വയത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്ന ഈ ക്ഷേത്രത്തിലെ വാര്‍ഷിക മേളയിലാണ് തങ്ങള്‍ക്ക് ബഹിഷ്കരണമെന്ന്…

Read More

ക്ഷേത്ര പരിസരത്ത് മുസ്ലീം വ്യാപാരികളെ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത ബാനറുകൾ നീക്കം ചെയ്ത് പോലീസ്

ബെംഗളൂരു: കദ്രി ശ്രീ മഞ്ജുനാഥ ക്ഷേത്ര മേളയിൽ മുസ്ലീങ്ങൾ ക്ഷേത്രത്തിന് സമീപം കച്ചവടവും വ്യാപാരവും നടത്തുന്നത് വിലക്കി സ്ഥാപിച്ച ബാനറുകൾ മംഗളൂരു പോലീസ് നീക്കം ചെയ്തു. വിശ്വഹിന്ദു പരിഷത്തും ബജ്റംഗ്ദളും ചേർന്നാണ് ബാനറുകൾ സ്ഥാപിച്ചതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. ജനുവരി 15 ന് ആരംഭിച്ച മേള ജനുവരി 21 ന് സമാപിക്കുകയും ചെയ്തു ഹിന്ദുമതത്തിലെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വിശ്വസിക്കുന്ന വ്യാപാരികൾക്ക് മാത്രമേ ക്ഷേത്രത്തിൽ കച്ചവടവും വ്യാപാരവും തുടരാൻ അനുവദിക്കൂ എന്നും ബാനറുകളിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, മതകാര്യ എൻഡോവ്‌മെന്റ് വകുപ്പിന്റെ കീഴിലുള്ള ക്ഷേത്ര ഭരണസമിതി ക്ഷേത്രം…

Read More
Click Here to Follow Us