ഗണേശ ചതുർത്ഥി; രണ്ടേ മുക്കാൽ കോടിയോളം രൂപയുടെ കറൻസി നോട്ടുകളും നാണയങ്ങളും കൊണ്ട് അലങ്കരിച്ച് ക്ഷേത്രം

ബെംഗളൂരു: ഗണേശ ചതുർത്ഥി ഉത്സവത്തിന് മുന്നോടിയായി രണ്ടേ മുക്കാൽ കോടിയോളം രൂപയുടെ കറൻസി നോട്ടുകളും നാണയങ്ങളും കൊണ്ട് അലങ്കരിച്ച് ക്ഷേത്രം.

ജെപി നഗറിലെ ശ്രീ സത്യ ഗണേശ ക്ഷേത്രമാണ് ഭീമമായ തുകയുടെ നോട്ടുകൾ കൊണ്ട് അലങ്കരിച്ചത്.

എല്ലാ വർഷവും വലിയ രീതിയിൽ ഗണേശ ചതുർത്ഥി ആഘോഷങ്ങൾ സംഘടിപ്പിക്കുന്ന ക്ഷേത്രത്തിൽ ഇത്തവണ ഒരു പടി കൂടി മുന്നോട്ടു പോവുകയായിരുന്നു.

  വിധാൻ സൗധയ്ക്ക് മുന്നിൽ കൂട്ടത്തല്ല്: നാല് നേപ്പാൾ സ്വദേശികൾ അറസ്റ്റിൽ

2.18 കോടിയുടെ നോട്ടുകളും 70 ലക്ഷം രൂപയുടെ നാണയങ്ങളും കൊണ്ടാണ് ക്ഷേത്രം അലങ്കരിച്ചത്.

10, 20, 50 മുതൽ 500 രൂപ വരെയുള്ള കറൻസി നോട്ടുകളും നാണയങ്ങളുമാണ് ക്ഷേത്രം അലങ്കരിക്കാൻ ഉപകരിച്ചത്.

മൂന്നു മാസമെടുത്താണ് അലങ്കാര പണികൾ പൂർത്തീകരിച്ചതെന്ന് ക്ഷേത്ര ഭാരവാഹിയായ മോഹൻ രാജു പറഞ്ഞു.

ഏത് നാണയങ്ങളും കറൻസി നോട്ടുകളും ഉപയോഗിച്ചിട്ടുണ്ടെങ്കിലും അവ ക്ഷേത്രത്തിൽ നൽകിയവർക്ക് തിരികെ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ, ക്ഷേത്രം ഗണപതിയുടെ വിഗ്രഹം അലങ്കരിക്കാൻ പൂക്കൾ, ചോളം, വാഴപ്പഴം തുടങ്ങിയ പരിസ്ഥിതി സൗഹൃദ വസ്തുക്കൾ ഗണപതി ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി ഉപയോഗിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വഴിമാറും 'നന്ദിനി'യും ട്രാൻസ്ഫോർമറുകളും; ഇനി കാൽനടയാത്രക്കാർക്ക് വഴിമാറേണ്ടി വരുന്നത് പ്രമുഖ സർക്കാർ സ്ഥാപനങ്ങൾ വരെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെം​ഗളൂരുവിൽ ഓർഡർ ചെയ്യുന്നത് ഡ്രസ്സും ഗാഡ്‌ജെറ്റും മാത്രമല്ല, ഇനി ബിരിയാണിയും വരും! ആപ്പ് ഭീമന്മാർക്ക് എട്ടിന്റെ പണിയുമായി ഫ്ലിപ്കാർട്ടിന്റെ മാസ്റ്റർ പ്ലാൻ
[masterslider id="10"]

Related posts