2000 രൂപ മാറ്റാനുള്ള സമയപരിധി അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം

ന്യൂഡൽഹി: 2000 രൂപ നോട്ടുകൾ അക്കൗണ്ടിൽ നിക്ഷേപിക്കുകയോ മാറ്റിവാങ്ങുകയോ ചെയ്യാനുള്ള സമയപരിധി സെപ്റ്റംബർ 30ന് അവസാനിക്കും. 2023 മെയ് 19നാണ് 2000 രൂപ നോട്ടിന്റെ വിതരണം അവസാനിപ്പിക്കുന്നതായി ആർ.ബി.ഐ പ്രഖ്യാപിച്ചത്. ആർ.ബി.ഐയുടെ കണക്കനുസരിച്ച് പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളിൽ 76 ശതമാനവും ബാങ്കുകളിൽ നിക്ഷേപിക്കുകയോ മാറ്റിയെടുക്കുകയോ ചെയ്തിട്ടുണ്ട്. 2016 നവംബർ എട്ടിന് നോട്ട് നിരോധനത്തിന് പിന്നാലെയാണ് 2000 രൂപ നോട്ടുകൾ റിസർവ് ബാങ്ക് അവതരിപ്പിച്ചത്. ഈ നോട്ടുകളുടെ അച്ചടി 2018-19 ൽ അവസാനിപ്പിച്ചിരുന്നു. നോട്ടുകളിൽ ഏറെയും 2017 മാർച്ചിന് മുമ്പ് അച്ചടിച്ചവയാണ്. ബാങ്ക് അക്കൗണ്ടുള്ളവർക്ക്…

Read More

കേരളം-കർണാടക അതിർത്തിയിൽ ലഹരി കച്ചവടം; മലയാളി യുവാക്കൾ അറസ്റ്റിൽ 

ബെംഗളൂരു: മാരക രാസലഹരിയായ എം.ഡി.എം.എ യുമായി യുവാക്കളെ പോലീസ് പിടികൂടി. കോഴിക്കോട് ജില്ലയിലെ ആയഞ്ചേരി സ്വദേശി സായ്കൃഷ്ണ(19), തൃശൂര്‍ ജില്ലയിലെ വടക്കഞ്ചേരി സ്വദേശി തൻവീര്‍ (20) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ കേരള-കര്‍ണാടക അതിര്‍ത്തിയിലെ തലപ്പാടി തച്ചനിയില്‍ ആണ് എ.ഡി.എം.എ കച്ചവടം നടത്തിയിരുന്നത്. ഇവരുടെ പക്കല്‍ നിന്നും രാസലഹരി കണ്ടെടുക്കുകയും ഇവ വില്‍ക്കാൻ ഉപയോഗിച്ച മോട്ടോര്‍ സൈക്കിള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ പോലീസ് പിടികൂടി.

Read More

ഗണേശ ചതുർത്ഥി; രണ്ടേ മുക്കാൽ കോടിയോളം രൂപയുടെ കറൻസി നോട്ടുകളും നാണയങ്ങളും കൊണ്ട് അലങ്കരിച്ച് ക്ഷേത്രം

ബെംഗളൂരു: ഗണേശ ചതുർത്ഥി ഉത്സവത്തിന് മുന്നോടിയായി രണ്ടേ മുക്കാൽ കോടിയോളം രൂപയുടെ കറൻസി നോട്ടുകളും നാണയങ്ങളും കൊണ്ട് അലങ്കരിച്ച് ക്ഷേത്രം. ജെപി നഗറിലെ ശ്രീ സത്യ ഗണേശ ക്ഷേത്രമാണ് ഭീമമായ തുകയുടെ നോട്ടുകൾ കൊണ്ട് അലങ്കരിച്ചത്. എല്ലാ വർഷവും വലിയ രീതിയിൽ ഗണേശ ചതുർത്ഥി ആഘോഷങ്ങൾ സംഘടിപ്പിക്കുന്ന ക്ഷേത്രത്തിൽ ഇത്തവണ ഒരു പടി കൂടി മുന്നോട്ടു പോവുകയായിരുന്നു. 2.18 കോടിയുടെ നോട്ടുകളും 70 ലക്ഷം രൂപയുടെ നാണയങ്ങളും കൊണ്ടാണ് ക്ഷേത്രം അലങ്കരിച്ചത്. 10, 20, 50 മുതൽ 500 രൂപ വരെയുള്ള കറൻസി നോട്ടുകളും…

Read More

ബിജെപിയുമായി സഖ്യമില്ലെന്ന് എഐഎഡിഎംകെ

ചെന്നൈ: ബിജെപിക്ക് കത്ത ആഘാതം നൽകി എ.ഐ.എ.ഡി.എം.കെ. ബിജെപിയുമായി സഖ്യമില്ലെന്ന് എഐഎഡിഎംകെ പ്രഖ്യാപിച്ചു. ഇരുപാർട്ടി നേതാക്കളും തമ്മലുള്ള കനത്ത വാക്‌പോരിനൊടുവിലാണ് പ്രഖ്യാപനമുണ്ടായിരിക്കുന്നത്. മുതിർന്ന എഐഎഡിഎംകെ നേതാവ് ഡി.ജയകുമാറാണ് ഇക്കാര്യം അറിയിച്ചത്. എഐഎഡിഎംകെയുമായി ബിജെപി സഖ്യത്തിലില്ല. തിരഞ്ഞെടുപ്പ് സന്ദർഭത്തിലാകും തങ്ങളുടെ സഖ്യം ഇനി തീരുമാനിക്കുക. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ സഖ്യം ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ നേതാക്കളെ വിമർശിക്കുക മാത്രമാണ് അദ്ദേഹത്തിന്റെ തൊഴിൽ ഡി.ജയകുമാർ പറഞ്ഞു. അടുത്ത നിയമസഭാതിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ബി.ജെ.പി. മന്ത്രിസഭയുണ്ടാക്കുമെന്നും അതിന് എ.ഐ.എ.ഡി.എം.കെ.യുടെ സഹായം ആവശ്യമായിവരില്ല. അണ്ണാമലൈ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എ.ഐ.എ.ഡി.എം.കെ.…

Read More

“ഭാരത് മാതാവായി സോണിയ ഗാന്ധി”; വിമർശനങ്ങൾ ഏറ്റുവാങ്ങി കോൺഗ്രസ് പ്രചരണ പോസ്റ്ററുകൾ

തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലെ തുക്കുഗുഡയിൽ ഞായറാഴ്ച നടന്ന കൂറ്റൻ കോൺഗ്രസ് റാലിയിയ്ക്കായി സ്ഥാപിച്ച ബാനറുകളാണ് ഇപ്പോൾ ഏറെ ശ്രദ്ധനേടിയിരിക്കുന്നത്. വേദിയിൽ സ്ഥാപിച്ച ബാനറുകളിൽ മുൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ ഭാരതമാതാവായിട്ടാണ് ചിത്രീകരിച്ചിരുന്നത്. സോണിയ ഗാന്ധിയ്ക്ക് പുറമെ കോൺഗ്രസ് പാർട്ടി അധ്യക്ഷൻ മല്ലികാർജുന ഖാർഗെയുടെയും മറ്റ് പാർട്ടി നേതാക്കളുടെയും ചിത്രങ്ങളും ഈ ബാനറിൽ സ്ഥാപിച്ചിരുന്നു. റാലിയ്‌ക്കൊപ്പം ഹൈദരാബാദിൽ കോൺഗ്രസ് എക്‌സിക്യൂട്ടീവ് യോഗവും സംഘടിപ്പിച്ചിരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലകാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരെ കൂടാതെ സംസ്ഥാന കോൺഗ്രസ് കമ്മിറ്റി (പിസിസി) അധ്യക്ഷൻമാരും…

Read More

അഞ്ച് ലക്ഷം ബഡ്ജറ്റില്‍ സന്തോഷ് പണ്ഡിറ്റിന്റെ പുതിയ സിനിമ ആതിരയുടെ മകള്‍ അഞ്ജലി! എത്തുന്നു;

കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുകയാണ്. എപ്പോഴത്തെയും പോലെ ഇത്തവണയും കഥയും തിരക്കഥയും സംഭാഷണവും ഗാനരചനയും, സംഗീതവും ആലാപനവും, നിര്‍മാണവും എഡിറ്റിങും, കലാസംവിധാനവും വസ്ത്രാലങ്കാരവും എല്ലാം സന്തോഷ് പണ്ഡിറ്റ് തന്നെയാണ് നിര്‍വ്വഹിയ്ക്കുന്നത്. ഇത്തവണ ചെയ്യുന്ന ചിത്രം ഒരു സ്ത്രീപക്ഷ സിനിമയാണെന്നൊരു പ്രത്യേകത കൂടിയുണ്ട് എന്നാൽ കേന്ദ്ര നായകൻ സന്തോഷ് പണ്ഡിറ്റ് തന്നെയാണ്. അഞ്ച് ലക്ഷം രൂപ ബഡ്ജറ്റിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ‘ആതിരയുടെ മകള്‍ അഞ്ജലി’ എന്നാണ് സിനിമയുടെ പേര്. ചിത്രം സെപ്റ്റംബര്‍ 21 ന് വേള്‍ഡ് വൈഡായി യൂട്യൂബിലൂടെ റിലീസ് ചെയ്യും.…

Read More

തമിഴ്നാടുമായി വെള്ളം പങ്കിടാൻ കഴിയില്ല; മുഖ്യമന്ത്രി സിദ്ധരാമയ്യ 

ബെംഗളൂരു: കാവേരി നദിതട അണക്കെട്ടുകളിൽ ആവശ്യത്തിനു വെള്ളമില്ലെന്നതു ചൂണ്ടിക്കാട്ടി, തമിഴ്‌നാടുമായി വെള്ളം പങ്കിടാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. തമിഴ്നാടിനു കുടിവെള്ളം, വിളകൾ, വ്യാവസായിക ആവശ്യങ്ങൾ എന്നിവയ്‌ക്ക് വെള്ളം വിട്ടുനൽകുന്നത് സംസ്ഥാനത്ത് ജലക്ഷാമത്തിന് ഇടയാക്കുമെന്നതിനാൽ വിഷയത്തിൽ പ്രശ്‌നപരിഹാരത്തിനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ. വിട്ടുനൽകാൻ ഞങ്ങൾക്ക് വെള്ളമില്ല. കാവേരി ജല മാനേജ്‌മെന്റ് അതോറിറ്റിയുടെ (സിഡബ്ല്യുഎംഎ) ഉത്തരവ് പാലിക്കാത്തതിനെ കുറിച്ച് സുപ്രീം കോടതിയിൽ അപ്പീൽ ഹർജി സമർപ്പിക്കും. വെള്ളം വിട്ടുനൽകണമെങ്കിൽ 106 ടിഎംസിയാണ് (തൗസന്റ് മില്യൻ ക്യൂബിക് ഫീറ്റ്) വേണ്ടത്. 53 ടിഎംസി ജലലഭ്യത മാത്രമേയുള്ളൂ. കുടിവെള്ള ആവശ്യങ്ങൾക്ക്…

Read More

മക്കളെ കാണണം; കാമുകനൊപ്പം  പാക്കിസ്ഥാനിലേക്കു പോയ അഞ്ജു തിരിച്ചെത്തിയേക്കും

പെഷാവർ: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം ജീവിക്കാൻ പാക്കിസ്ഥാനിലേക്കു പോയ ഉത്തർപ്രദേശ് സ്വദേശിനി അഞ്ജു അടുത്തമാസം തിരിച്ചെത്തിയേക്കുമെന്ന് സൂചന. ഇന്ത്യയിലുള്ള 2 മക്കളെ കാണാത്തതിനാൽ അവർ അതീവ മാനസിക ബുദ്ധിമുട്ടിലാണെന്നും ഉടൻ തിരിച്ചെത്തിയേക്കുമെന്നും പാക്കിസ്ഥാനിയായ ഭർത്താവ് നസറുല്ലയാണു വെളിപ്പെടുത്തിയത്. ഫാത്തിമ എന്നു പേരുസ്വീകരിച്ച അഞ്ജു ജൂലൈ 25നാണ് നസറുല്ലയെ വിവാഹം ചെയ്തത്. 2019 മുതൽ സമൂഹമാധ്യമത്തിലുണ്ടായ പരിചയമാണ് അതിർത്തി കടന്നു വിവാഹത്തിലെത്തിയത്. രണ്ടുമക്കളാണ് അഞ്‍ജുവിനുള്ളത്.

Read More

വഴി തടസ്സപ്പെടുത്താൻ ശ്രമം; പരാതിയുമായി പതിനെട്ടോളം ദളിത് കുടുംബങ്ങൾ

ബെംഗളൂരു: ഉയർന്ന ജാതിക്കാരായ കുടുംബം വഴിനടക്കാൻ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി  പരാതിയുമായി പതിനെട്ടോളം ദളിത് കുടുംബങ്ങൾ. മണ്ഡ്യ ജില്ലയിലാണ് സംഭവം. വീടുകളിലേക്കുള്ള വഴി ഉയർന്ന ജാതിക്കാർ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് കാണിച്ച് നിരവധി ദളിത് കുടുംബങ്ങളാണ് ജില്ലാ കലക്ടറെ സമീപിച്ചിരിക്കുന്നത്. റോഡ് അടച്ചതോടെ തങ്ങളുടെ ദൈനംദിന ജീവിതം പ്രതിസന്ധിയിലാണെന്നും പരാതിക്കാർ പറഞ്ഞു. സ്ഥിരമായി ഇവർ സഞ്ചരിച്ചിരുന്ന വഴിയിൽ കമ്പിവേലി കെട്ടി മറച്ചതിനെ തുടർന്നാണ് ഇവർ പരാതിയുമായി കലക്ടറെ സമീപിച്ചത്. ആദ്യം ഉടമകളോട് വിഷയത്തെ കുറിച്ച് സംസാരിക്കാൻ ശ്രമിച്ചെങ്കിലും ഇവർ ദളിതരെ അസഭ്യം പറയുകയായിരുന്നു. മഡൂർ ജില്ലയിലെ ഹൂത്താഗെരെ ഗ്രാമത്തിലുള്ള…

Read More

നിപ ഭീതി: കേരളത്തിൽ നിന്നുള്ള വിനോദ സഞ്ചാരികൾക്ക് നേരെ വാതിലടച്ച് ചിക്കമംഗളൂരു

ബെംഗളൂരു: കേരളത്തിൽ നിപ ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ച് വൈറസ് വ്യാപനം തടയാൻ ജില്ലാ ഭരണകൂടവും ജില്ലാ ജനറൽ ആശുപത്രിയും ജാഗ്രതാ നടപടികൾ സ്വീകരിച്ചു ജില്ലയിൽ നിപാ വൈറസ് ഭീതി പടരുകയും മലനാട് തീരദേശ ജില്ലയോട് ചേർന്ന് കിടക്കുന്ന പ്രദേശമായതിനാൽ കേരളത്തിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ പ്രവേശനം ഭരണകൂടം നിരോധിച്ചു. ഈ വിനോദസഞ്ചാരികളെ പ്രവേശിപ്പിക്കരുതെന്ന് റിസോർട്ടുകളുടെയും ഹോംസ്റ്റേകളുടെയും ഹോട്ടലുകളുടെയും ഉടമകളോട് നിർദേശിച്ചിട്ടുണ്ട്. മറുവശത്ത്, മുല്ലയ്യനഗിരി, സീതലയ്യനഗിരി മലനിരകൾ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സന്ദർശകരെയാണ് ആകർഷിക്കുന്നത്, കൂടാതെ പാക്കേജ് ഏജൻസികൾ വഴി ധാരാളം…

Read More
Click Here to Follow Us