2000 രൂപ മാറ്റാനുള്ള സമയപരിധി അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം

ന്യൂഡൽഹി: 2000 രൂപ നോട്ടുകൾ അക്കൗണ്ടിൽ നിക്ഷേപിക്കുകയോ മാറ്റിവാങ്ങുകയോ ചെയ്യാനുള്ള സമയപരിധി സെപ്റ്റംബർ 30ന് അവസാനിക്കും. 2023 മെയ് 19നാണ് 2000 രൂപ നോട്ടിന്റെ വിതരണം അവസാനിപ്പിക്കുന്നതായി ആർ.ബി.ഐ പ്രഖ്യാപിച്ചത്. ആർ.ബി.ഐയുടെ കണക്കനുസരിച്ച് പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളിൽ 76 ശതമാനവും ബാങ്കുകളിൽ നിക്ഷേപിക്കുകയോ മാറ്റിയെടുക്കുകയോ ചെയ്തിട്ടുണ്ട്. 2016 നവംബർ എട്ടിന് നോട്ട് നിരോധനത്തിന് പിന്നാലെയാണ് 2000 രൂപ നോട്ടുകൾ റിസർവ് ബാങ്ക് അവതരിപ്പിച്ചത്. ഈ നോട്ടുകളുടെ അച്ചടി 2018-19 ൽ അവസാനിപ്പിച്ചിരുന്നു. നോട്ടുകളിൽ ഏറെയും 2017 മാർച്ചിന് മുമ്പ് അച്ചടിച്ചവയാണ്. ബാങ്ക് അക്കൗണ്ടുള്ളവർക്ക്…

Read More

ക്യാഷ് ഓൺ ഡെലിവറിയിൽ 2000 രൂപ നോട്ടുകൾ സ്വീകരിക്കില്ലെന്ന് ആമസോൺ 

ന്യൂഡൽഹി : ഈ മാസം 19 മുതൽ ക്യാഷ് ഓൺ ഡെലിവറി സേവനങ്ങൾക്ക് 2000 രൂപ നോട്ടുകൾ സ്വീകരിക്കില്ലെന്ന് ആമസോൺ. 2000 രൂപ നോട്ടുകൾ മാറ്റി വാങ്ങാനുള്ള കാലാവധി സെപ്റ്റംബർ 30ന് അവസാനിക്കാനിരിക്കെയാണ് ആമസോണിന്റെ പുതുനീക്കം.  അതേസമയം തേർഡ് പാർട്ടി കുറിയർ പങ്കാളി വഴിയാണ് ആമസോണിൽ ഓർഡർ ചെയ്ത സാധനങ്ങൾ കൈപ്പറ്റുന്നെങ്കിൽ 2000 രൂപ സ്വീകരിക്കാമെന്നും ആമസോൺ അറിയിച്ചു.  ഈ വർഷം മേയിലാണ് 2000 രൂപ നോട്ടുകൾ വിതരണം അവസാനിപ്പിക്കുന്നതായി റിസർവ് ബാങ്ക് പ്രസ്താവന ഇറക്കിയത്. സെപ്റ്റംബർ 30 വരെ 2000 രൂപ നോട്ടുകൾ…

Read More

2000 നോട്ട് നിരോധനം; നോട്ട് മാറ്റുന്നതിനുള്ള നിയന്ത്രണങ്ങളും അവസാന തിയ്യതിയും അറിയാം..

ദില്ലി: രണ്ടായിരം രൂപ നോട്ട് നിരോധിച്ചതോടെ വിപണിയിലുള്ള 2000 രൂപ നോട്ട് വിനിമയം ചെയ്യുന്നതില്‍ റിസര്‍വ് ബാങ്ക് മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കിയിട്ടുണ്ട്. 2000 രൂപ നോട്ട് നിരോധനം വലിയ തോതില്‍ ജനത്തെ ബാധിക്കില്ലെന്ന പ്രതീക്ഷയിലാണ് കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും. നിലവില്‍ ഇന്ത്യന്‍ വിപണിയിലുള്ളത് 3.62 ലക്ഷം കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ട് മാത്രമാണ്. മുന്‍പുണ്ടായിരുന്ന 2000 രൂപ നോട്ടുകള്‍ ഘട്ടംഘട്ടമായി പിന്‍വലിച്ചിരുന്നു. ഇപ്പോഴത്തെ തീരുമാനം 2016 നോട്ട് നിരോധനം പോലെ ജനത്തെ ബാധിക്കില്ലെന്നും റിസര്‍വ് ബാങ്ക് കരുതുന്നു. സെപ്തംബര്‍ 30 നാണ്…

Read More

2000 രൂപ നോട്ടുകൾ പിൻവലിച്ചു, ബാങ്കുകൾക്ക് ആർബിഐ നിർദേശം

ദില്ലി: 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ ഒരുങ്ങി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 2000 രൂപ നോട്ടുകള്‍ അച്ചടിക്കുന്നത് നിര്‍ത്തിവച്ച്‌ ആര്‍ ബി ഐ, 2000 രൂപ നോട്ടുകള്‍ വിതരണം ചെയ്യണ്ടതില്ലെന്ന് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നതിന്റെ ഭാഗമാണ് നടപടി. നിലവില്‍ കയ്യിലുള്ള നോട്ടുകള്‍ക്ക് നിയമ സാധുത തുടരുമെന്നും ആർബിഐ അറിയിച്ചു.

Read More
Click Here to Follow Us