2000 നോട്ട് നിരോധനം; നോട്ട് മാറ്റുന്നതിനുള്ള നിയന്ത്രണങ്ങളും അവസാന തിയ്യതിയും അറിയാം..

ദില്ലി: രണ്ടായിരം രൂപ നോട്ട് നിരോധിച്ചതോടെ വിപണിയിലുള്ള 2000 രൂപ നോട്ട് വിനിമയം ചെയ്യുന്നതില്‍ റിസര്‍വ് ബാങ്ക് മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കിയിട്ടുണ്ട്.

2000 രൂപ നോട്ട് നിരോധനം വലിയ തോതില്‍ ജനത്തെ ബാധിക്കില്ലെന്ന പ്രതീക്ഷയിലാണ് കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും. നിലവില്‍ ഇന്ത്യന്‍ വിപണിയിലുള്ളത് 3.62 ലക്ഷം കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ട് മാത്രമാണ്. മുന്‍പുണ്ടായിരുന്ന 2000 രൂപ നോട്ടുകള്‍ ഘട്ടംഘട്ടമായി പിന്‍വലിച്ചിരുന്നു. ഇപ്പോഴത്തെ തീരുമാനം 2016 നോട്ട് നിരോധനം പോലെ ജനത്തെ ബാധിക്കില്ലെന്നും റിസര്‍വ് ബാങ്ക് കരുതുന്നു.

  ശമ്പളമല്ല, ശ്രദ്ധിക്കപ്പെടാത്ത ദിനചര്യകളാണ് വില്ലൻ; ബെംഗളൂരുവിൽ പണം ചോരുന്ന വഴി ചൂണ്ടിക്കാട്ടി യുവാവ്

സെപ്തംബര്‍ 30 നാണ് 2000 രൂപ നോട്ട് ബാങ്കില്‍ നിക്ഷേപിച്ച്‌ മാറുന്നതിനുള്ള അവസാന തീയതി. മെയ് 23 മുതല്‍ നോട്ടുകള്‍ മാറാം. കൈയ്യില്‍ ഒരു ലക്ഷം രൂപയുടെ 2000 രൂപ നോട്ടാണ് ഉള്ളതെങ്കില്‍ ഇവ ഒറ്റയടിക്ക് മാറാന്‍ പറ്റില്ല. പല തവണയായി മാത്രമേ നോട്ട് മാറാനാവൂ. 2016 നോട്ട് നിരോധനം പോലെ ബാങ്കുകളില്‍ വലിയ തിക്കും തിരക്കും അനുഭവപ്പെടില്ലെന്നാണ് കരുതുന്നത്. സെപ്തംബര്‍ 30 ന് ശേഷം 500 രൂപയുടെ നോട്ടാവും നിലവിൽ വലിയ കറന്‍സി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു മലയാളികൾ ജാഗ്രതൈ! നിങ്ങളുടെ പ്രതിമാസ ബജറ്റ് തെറ്റിച്ചേക്കാവുന്ന തീരുമാനം വരുന്നു; പ്രത്യേക കമ്മിറ്റി രൂപീകരിച്ച്‌ സര്‍ക്കാര്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹര്‍ദിക്കിന്റെ ഡിമാന്റ കേട്ടപ്പോള്‍ 'പഴയ ക്യാപ്റ്റനെ തിരിച്ചു പിടിക്കാന്‍ ഉളള ആഗ്രഹം വേണ്ടെന്ന് വച്ച് ഗുജറാത്ത് ടൈറ്റൻസ്
[masterslider id="10"]

Related posts