മന്ത്രിസഭയിലേക്ക് ആരൊക്കെ? ചർച്ചകൾ അവസാനഘട്ടത്തിൽ

ബെംഗളൂരു:കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി കെ ശിവകുമാറും നാളെ ഉച്ചയ്ക്ക് സത്യപ്രതിജ്ഞ ചെയ്യും.

ആദ്യഘട്ടത്തില്‍ പതിനഞ്ചില്‍ താഴെ മന്ത്രിമാരാവും ചുമതല ഏല്‍ക്കുക. മന്ത്രിസഭയിലേക്ക് ആരെയൊക്കെ ഉള്‍പ്പെടുത്തണമെന്ന ചര്‍ച്ചകള്‍ക്കായി സിദ്ധരാമയ്യയും ഡി കെ ശിവകുമാറും ഇന്ന് വീണ്ടും ഡല്‍ഹിയിൽ എത്തി.മന്ത്രിസഭയില്‍ ആരൊക്കെ എന്നതില്‍ അന്തിമ തീരുമാനം എടുക്കാനാണ് ഇരുവരും എത്തിയത്.

കര്‍ണാടകയില്‍ രണ്ട് ഘട്ടമായിട്ടാണ് മന്ത്രിമാരെ തീരുമാനിക്കുകയെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ നേരത്തെ അറിയിച്ചിരുന്നു. നാളെ പന്ത്രണ്ട് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റേക്കും. ആകെ 32 ക്യാബിനറ്റ് പിന്നീട് ആയിരിക്കും. ബാക്കി എത്ര പേര്‍ വേണമെന്നും ആരൊക്കെയെന്നും തീരുമാനിച്ച്‌ ജൂണില്‍ നടക്കുന്ന ആദ്യ നിയമസഭാ യോഗത്തിന് മുന്‍പേ സത്യപ്രതിജ്ഞ നടത്തും. മുസ്ലിം, ദളിത്, എസ്ടി, വനിതാ വിഭാഗങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം. ഇത് നടപ്പാക്കുമെന്ന് കെ സി വേണുഗോപാല്‍ വിശദമാക്കിയിരുന്നു. മലയാളികളായ എന്‍ എ ഹാരിസ്, യു ടി ഖാദര്‍, കെ ജെ ജോര്‍ജ് എന്നിവര്‍ക്കും സാധ്യത ഉണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടൻ ടൊവീനോ തോമസിന്റെ വീട്ടിലേക്ക് പ്രതിഷേധവുമായി യുവ മോർച്ച ;നടന് ഐക്യദാർഢ്യവുമായി ഡി വൈ എഫ് ഐ
  പോകരുത്, ബോംബുണ്ട്! ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വെള്ളം തരില്ലെന്ന് കർണാടക, അടങ്ങിയിരിക്കില്ലെന്ന് തമിഴ്‌നാട്; കാവേരി തർക്കം ഇനി പരമോന്നത കോടതിയിൽ
[masterslider id="10"]

Related posts