ഇതുവരെ സംസ്ഥാനത്ത് കൊറോണ രോഗ ബാധ സ്ഥിരീകരിച്ചിട്ടില്ല;8 പേർ വിവിധ ആശുപത്രികളിലും 469 പേർ വീടുകളിലും നിരീക്ഷണത്തിൽ..

 

ബെംഗളുരു : കോവിഡ് -19 പടരുന്ന സാഹചര്യത്തിൽ, പഴുതടച്ച സുരക്ഷാസന്നാഹങ്ങളുമായി
കർണാടക സർക്കാർ.

ബെംഗളുരുവിൽ നിന്നുള്ള സോഫ്റ്റ് വെയർ എൻജിനീയർക്ക് തെലങ്കാനയിൽ രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് നഗരത്തിൽ ജനം ഒത്തുകൂടുന്ന ഇടങ്ങളിലെല്ലാം ശുചിത്വ നടപടികളുമായി
മുന്നേറുകയാണ് ബിബിഎംപി.

ഇത്തരം ഒത്തുകൂടലുകൾ പരമാവധി ഒഴിവാക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടതിനെ തുടർന്ന് മിക്ക സംഘടനകളും ഹോളി ആഘോഷം വെട്ടിച്ചുരുക്കിയതായി അറിയിച്ചു.

ബിബിഎംപി കമ്മിഷണർ ബി.എച്ച്.അനിൽ കുമാറിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ്
ഉദ്യോഗസ്ഥർ ഇന്നലെ വിവിധ മാളുകളിലും മറ്റും സന്ദർശനം നടത്തി സുരക്ഷാനടപടികൾ അവലോകനം ചെയ്തു.

ഇവിടത്തെ ശുചീകരണ തൊഴിലാളികൾക്ക് മൂന്നു പാളികളുള്ള മാസ്കകളും കൈകൾ ശുചീകരിക്കാൻ സാനിറ്റൈസറും പ്രവേശന കവാടത്തിൽ നിന്ന് തന്നെ നൽകണമെന്ന് മാൾ അധികൃതർക്ക് നിർദ്ദേശം നൽകി.

രോഗബാധ സംശയമുള്ള 14 കാരനെ നിരീക്ഷണത്തിനായി ബീ ദർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കുട്ടിയുടെ പിതാവ് അടുത്തിടെ ഖത്തറിൽ പോയി മടങ്ങിയിരുന്നു.

കോ വിഡ് സംശയത്തെ തുടർന്ന് ഇതുവരെ വിവിധ ആശുപത്രികളിൽ പ്രത്യേക വാർഡുകളിൽ ഉള്ളത് 8 പേർ ആണ്.

469 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.

343 രക്ത സാമ്പിളുകൾ പരിശോധനക്ക് അയച്ചു. ഇതിൽ 296 ഫലവും നെഗറ്റീവ് ആണ് .ബാക്കി ഫലത്തിന് കാത്തിരിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us