‘വിദ്യാഭ്യാസത്തിൽ രാഷ്ട്രീയം കൊണ്ടുവരരുത്’; ബിരുദ വിദ്യാർത്ഥികൾക്ക് കന്നഡ നിർബന്ധമാക്കിയ സർക്കാർ നടപടിക്കെതിരെ ഹൈക്കോടതി

ബെംഗളൂരു : ബിരുദ വിദ്യാർത്ഥികൾക്ക് പ്രാദേശിക ഭാഷയായ കന്നഡ പഠനം നിർബന്ധമാക്കിയതിന് സംസ്ഥാന സർക്കാരിനെ ഹൈക്കോടതി വ്യാഴാഴ്ച വിമർശിച്ചു, എന്തുകൊണ്ടാണ് വിദ്യാഭ്യാസത്തിൽ രാഷ്ട്രീയം കൊണ്ടുവരുന്നതെന്ന് ചോദിച്ചു.ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്‌കൃത ഭാരത ട്രസ്റ്റും മറ്റുള്ളവരും സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഈ ചോദ്യം ഉന്നയിച്ചത്.

  13 കോടി വിറ്റുവരവുള്ള ബെംഗളൂരു ജെൻ സി സംരംഭകൻ വാങ്ങിയത് 1.8 കോടിയുടെ ഫ്ലാറ്റ്; 'ഇതൊരു തുടക്കം മാത്രം എന്ന് ബെംഗളൂരു യുവ സംരംഭകൻ

ബിരുദ വിദ്യാർത്ഥികൾക്ക് പ്രാദേശിക ഭാഷ നിർബന്ധമാക്കിയ തീരുമാനം പുനഃപരിശോധിക്കാൻ കോടതി സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു.വിദ്യാർത്ഥികളെ കന്നഡ ഭാഷ പഠിക്കാൻ പ്രേരിപ്പിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അതിന്റെ പഠനം പ്രോത്സാഹിപ്പിക്കുന്നതിന് അവസരമുണ്ടെന്നും സർക്കാർ അഭിഭാഷകൻ വാദിച്ചപ്പോൾ, ബെഞ്ച് ഇതിൽ അതൃപ്തി പ്രകടിപ്പിക്കുകയും രാഷ്ട്രീയം എന്തിനാണെന്ന് ചോദിക്കുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മമ്മൂട്ടി മികച്ച നടൻ; വൈക്കം വിജയലക്ഷ്‌മി മികച്ച ഗായിക; ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാങ്ങിയിട്ട പ്ലോട്ട് തിരിഞ്ഞുനോക്കാത്തവരാണോ നിങ്ങൾ? ബെംഗളൂരുവിൽ ഉടമകളെ കാത്തിരിക്കുന്നത് വൻ പണി!"
[masterslider id="10"]

Related posts