കനത്ത മഴ;ചെന്നൈയിൽ നിന്ന് 13 വിമാനങ്ങൾ ബെംഗളൂരുവിലേക്ക് വഴി തിരിച്ച് വിട്ടു.

ബെംഗളൂരു: വെള്ളപ്പൊക്കത്തെ തുടർന്ന് ചെന്നൈ വിമാനത്താവളം അടച്ച സാഹചര്യത്തിൽ വ്യാഴാഴ്ച ചെന്നൈയിൽ ഇറങ്ങേണ്ടിയിരുന്ന 13 വിമാനങ്ങൾ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക്‌ വഴിതിരിച്ചുവിട്ടു. ഇതിൽ ആറെണ്ണം ഇൻഡിഗോ വിമാനങ്ങളും ഒരെണ്ണം അന്താരാഷ്ട്ര ഫ്ലൈ ദുബായ് വിമാനവുമാണ്. ചെന്നൈ വിമാനത്താവളം വീണ്ടും തുറക്കുന്നത് കാത്ത് നൂറുകണക്കിന് യാത്രക്കാരാണ് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനലിൽ ഉള്ളത്. ഇവർക്ക്‌ വേണ്ടി കൂടുതൽ ഇരിപ്പിടങ്ങളും കുടിവെള്ളവും ഒരുക്കിയതായി ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ബിഐഎഎൽ) വക്താവ് പറഞ്ഞു.

Read More

നമ്മ മെട്രോ നിർമ്മാണത്തിൽ പ്രധാന നാഴികക്കല്ലുകൾ പിന്നിട്ട് വരദയും രുദ്രയും!

Namma Metro TBM

ബെംഗളൂരു: നമ്മ മെട്രോയുടെ (ഘട്ടം 2) റീച്ച് 6 ലൈനിന്റെ ഭൂഗർഭ വിഭാഗത്തിൽ പ്രവർത്തിക്കുന്ന രണ്ട് ടണൽ ബോറിംഗ് മെഷീനുകൾ (ടിബിഎം) വ്യാഴാഴ്ച അവയുടെ ഒരു ലക്ഷ്യം പൂർത്തിയാക്കി. ഈ വർഷം മാർച്ചിൽ വെള്ളാറയിലെ രാഷ്ട്രീയ മിലിട്ടറി സ്കൂൾ സ്റ്റേഷനിൽ ആരംഭിച്ച ബെംഗളൂരു മെട്രോയുടെ ടണൽ ബോറിങ് മെഷീൻ (ടിബിഎം) വരദ 594 മീറ്റർ നീളത്തിൽ ടണലിങ് ജോലികൾ പൂർത്തിയാക്കി വ്യാഴാഴ്ച ലാങ്ഫോർഡ് ടൗൺ സ്റ്റേഷനിലെത്തി. ഏപ്രിൽ 23 ന് ജയനഗർ ഫയർ സ്റ്റേഷന് സമീപമുള്ള തെക്കൻ റാംപിൽ നിന്ന് തുരങ്കനിർമാണം ആരംഭിച്ച മറ്റൊരു…

Read More

പുതിയ ബസുകൾ നിരത്തിലിറക്കാൻ തയ്യാറെടുത്ത് ബിഎംടിസി

ബെംഗളൂരു: കോവിഡ് മഹാമാരിക്കു ശേഷം ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ആറ് മാസത്തിനുള്ളിൽ ഏകദേശം 1,000 ബസുകൾ നിലവിലുള്ള ഫ്ലീറ്റിലേക്ക് ഉൾപ്പെടുത്താൻ ഒരുങ്ങുന്നു. സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെ വാങ്ങുന്ന 565 ബിഎസ്‌-VI ബസുകളും ഇതിൽ ഉൾപ്പെടുന്നു. അതോടെ ബിഎസ്‌-VI ബസുകൾ അവതരിപ്പിക്കുന്ന സംസ്ഥാനത്തെ ആദ്യ കോർപ്പറേഷനായിരിക്കും ബിഎംടിസി. കൂടാതെ സ്മാർട്ട് സിറ്റി പദ്ധതിക്ക് കീഴിൽ, കോർപ്പറേഷൻ 90 എയർകണ്ടീഷൻ ചെയ്യാത്ത ഇലക്ട്രിക് ബസുകളും ഫെയിം 2 പദ്ധതിക്ക് കീഴിൽ മറ്റൊരു 300 ഇലക്ട്രിക് ബസുകളും പ്രവർത്തിപ്പിക്കും. കണക്കുകൾ പ്രകാരം 2017-18ൽ 1,406 ബസുകൾ…

Read More

നഗരത്തിൽ കനത്ത മഴ തുടരാൻ സാധ്യത.

ബെംഗളൂരു: വ്യാഴാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്ന ബെംഗളൂരു അർബൻ – റൂറൽ ജില്ലകളിൽ പല പ്രദേശങ്ങളിലും നവംബർ 11 വ്യാഴാഴ്ച കനത്ത മഴ ലഭിച്ചു. ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) നവംബർ 15 വരെ നഗരത്തിൽ മഴ തുടരാൻ സാധ്യതയുണ്ടെന്ന് അറിയിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിൽ നഗരത്തിൽ മൂടിക്കെട്ടിയ കാലാവസ്ഥയ്ക്കും ഇടയ്ക്കിടെ മഴ പെയ്യാനുള്ള ഉയർന്ന സാധ്യതയുമാണ് കാണുന്നത് എന്ന് ഐഎംഡി ബെംഗളൂരുവിലെ കാലാവസ്ഥാ നിരീക്ഷകൻ സദാനന്ദ അഡിഗ പറഞ്ഞു. ഇന്നലെ നഗരത്തിൽ പകൽ മുഴുവൻ മഴ പെയ്യുമ്പോഴും പരമാവധി താപനില 20 ഡിഗ്രി…

Read More

കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (12-11-2021).

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 227 റിപ്പോർട്ട് ചെയ്തു. 206 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.25% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 206 ആകെ ഡിസ്ചാര്‍ജ് : 2945164 ഇന്നത്തെ കേസുകള്‍ : 227 ആകെ ആക്റ്റീവ് കേസുകള്‍ : 8036 ഇന്ന് കോവിഡ് മരണം : 2 ആകെ കോവിഡ് മരണം : 38140 ആകെ പോസിറ്റീവ് കേസുകള്‍ : 2991369…

Read More

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (12-11-2021).

കേരളത്തില്‍ ഇന്ന് 6674 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1088, തിരുവനന്തപുരം 967, തൃശൂര്‍ 727, കോഴിക്കോട് 620, കൊല്ലം 599, കോട്ടയം 477, കണ്ണൂര്‍ 397, ഇടുക്കി 357, പത്തനംതിട്ട 346, പാലക്കാട് 260, വയനാട് 247, ആലപ്പുഴ 233, കാസര്‍ഗോഡ് 178, മലപ്പുറം 178 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,147 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. ഇവിടെ…

Read More

ബിബിഎംപി മുൻ കൗൺസിലർമാർക്കെതിരെ പൊലീസിൽ പരാതി നൽകി

ബെംഗളൂരു: ആം ആദ്മി പാർട്ടി-കർണാടക, ബൃഹത് ബെംഗളൂരു മഹാനഗര പാലെയിലെ (ബിബിഎംപി) മുൻ കൗൺസിലർമാർക്കും ഉദ്യോഗസ്ഥർക്കും എതിരെ നഗരത്തിലുടനീളമുള്ള 40 പോലീസ് സ്റ്റേഷനുകളിലായി 75 പരാതികൾ നൽകി. ഈ വർഷം മാത്രം എട്ട് പേരുടെ ജീവനാണ് കുഴികൾ മൂലമുണ്ടായ അപകടങ്ങളിൽ പൊലിഞ്ഞത്. ഇവയെല്ലാം മനഃപൂർവമല്ലാത്ത നരഹത്യയിൽ പെടുന്നതാണെന്നും. ഇ കുഴികളിൽ പൊലിയുന്ന ജീവനുkalkkum അപടങ്ങളിൽ പരിക്കേൽക്കുന്നതും ബിബിഎംപി ഉദ്യോഗസ്ഥരും കരാറുകാരും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും ഉത്തരവാദികളാണ് എന്നും യൂണിറ്റ് പ്രസിഡന്റ് മോഹൻ ദാസരി ബുധനാഴ്ച പത്രസമ്മേളനത്തിൽ പറഞ്ഞു. നഗരത്തിൽ ഏറ്റവും കൂടുതൽ നികുതി ഈടാക്കുന്ന മഹാദേവപുര…

Read More

ദേശീയ വിദ്യാഭ്യാസ നയം: പാഠ്യപദ്ധതി രൂപകൽപ്പന ചെയ്യാൻ നാല് പാനലുകൾ

ബെംഗളൂരു: നാഷ്ണൽ എഡ്യൂക്കേഷൻ പോളിസിക്ക്‌ കീഴിൽ പാഠ്യപദ്ധതി രൂപകൽപ്പന ചെയ്യാൻ വിദ്യാഭ്യാസ വകുപ്പ് ഐഎഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നാല് പാനലുകൾ രൂപീകരിച്ചു.നാഷ്ണൽ എഡ്യൂക്കേഷൻ പോളിസി ദേശീയ തലത്തിൽ ഒരു പൊതു പാഠ്യപദ്ധതിയിലേക്ക്‌ നയിക്കും എന്ന് വിശ്വസിക്കുന്നതായി ബുധനാഴ്ച നഗരത്തിൽ നടന്ന ഒരു പരിപാടിയിൽ പങ്കെടുത്ത് കൊണ്ട്  പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് മാധ്യമങ്ങളോട് പറഞ്ഞു. സമഗ്ര ശിക്ഷണ കർണാടക എസ്പിഡി ദീപ ചോളൻ, പൊതുവിദ്യാഭ്യാസ അഡീഷണൽ കമ്മീഷണർ നളിൻ അതുൽ, പിയുസി ബോർഡ് ഡയറക്ടർ ആർ സ്നേഹൽ, പൊതുവിദ്യാഭ്യാസ കമ്മീഷണർ വിശാൽ ആർ എന്നിവരുടെ നേതൃത്വത്തിലാണ് പാനലുകൾ രൂപീകരിക്കുക…

Read More

ശമ്പളം നൽകണമെന്നാവശ്യപ്പെട്ട് ഡോക്‌ടർമാരുടെ പ്രതിഷേധ മാർച്ച്

മൈസൂരു :15 മാസമായി മുടങ്ങിക്കിടക്കുന്ന ശമ്പളവും അലവൻസുകളും നൽകണമെന്നാവശ്യപ്പെട്ട് നവംബർ 12 വെള്ളിയാഴ്ച മൈസൂർ മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ റസിഡന്റ് ഡോക്ടർമാർ മൈസൂരു ജില്ലാ കമ്മീഷണറുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. സമാധാനപരമായ സമരം ഫലം കാണാത്തതിനെ തുടർന്നാണ് മാർച്ച് സംഘടിപ്പിക്കുന്നതെന്ന് ആശുപത്രി വളപ്പിൽ സമരം നടത്തിയ ഡോക്ടർമാർ പറഞ്ഞു. മൈസൂരു ആശുപത്രിയിലെ റസിഡന്റ് ഡോക്‌ടേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മീഷണർക്ക് നൽകിയ കത്തിൽ, കോവിഡ്-19 അലവൻസുകളുടെ പേയ്‌മെന്റുകൾ പൂർത്തിയാക്കണമെന്നും നാളിതുവരെ ഉള്ള കുടിശ്ശിക സ്‌റ്റൈപ്പൻഡുകൾ പൂർണ്ണമായും നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ രണ്ട്…

Read More

കോവിഡ്: ഡബ്ലിയു എച് ഒ യുടെ മാർഗ്ഗനിർദ്ദേശങ്ങളെക്കാൾ ഇന്ത്യയെ അടിസ്ഥാനമാക്കിയുള്ള വസ്തുതകളും കണക്കുകളുമാണ് നമുക്കാവശ്യം, ആരോഗ്യ വിദഗ്ധർ.

ബെംഗളൂരു: കോവിഡ് -19 കേസുകളുടെ എണ്ണത്തിലും കോവിഡ് മരണങ്ങളിളുടെ എണ്ണത്തിലും കുറവ് വന്നത്ആശ്വാസം നൽകുന്നുണ്ടെങ്കിലും ഇനിയും ജാഗ്രതയോടെ ഇരിക്കണമെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടു. വാക്സിനുകൾ സ്വീകരിച്ച ആളുകളിലും ഇപ്പോഴും കോവിഡ് -19 അണുബാധയുടെ അപകടസാധ്യതയുണ്ട്, അതിനാൽ തന്നെ ഉചിതമായ പ്രോട്ടോക്കോൾ പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ പറഞ്ഞു. “വാക്‌സിനുകൾ സ്വീകരിച്ചവരിൽ ഇപ്പോഴും കോവിഡ് അണുബാധയുടെ അപകടസാധ്യതയുണ്ട്, അതിനാൽകോവിഡ്  ഉചിതമായ പെരുമാറ്റചട്ടം പാലിക്കണം. ഞങ്ങളുടെ ഐസിയു കളിൽ കോവിഡ് ബാധിച്ച ഗുരുതരമായകേസുകൾ ഇപ്പോഴും വരുന്നുണ്ട്, പക്ഷേ മരണനിരക്ക് കുറവാണ്.,” എന്ന് സെന്റ് ജോൺസ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ക്രിട്ടിക്കൽ…

Read More
Click Here to Follow Us