ബെംഗളൂരു: വ്യാഴാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്ന ബെംഗളൂരു അർബൻ – റൂറൽ ജില്ലകളിൽ പല പ്രദേശങ്ങളിലും നവംബർ 11 വ്യാഴാഴ്ച കനത്ത മഴ ലഭിച്ചു. ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) നവംബർ 15 വരെ നഗരത്തിൽ മഴ തുടരാൻ സാധ്യതയുണ്ടെന്ന് അറിയിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിൽ നഗരത്തിൽ മൂടിക്കെട്ടിയ കാലാവസ്ഥയ്ക്കും ഇടയ്ക്കിടെ മഴ പെയ്യാനുള്ള ഉയർന്ന സാധ്യതയുമാണ് കാണുന്നത് എന്ന് ഐഎംഡി ബെംഗളൂരുവിലെ കാലാവസ്ഥാ നിരീക്ഷകൻ സദാനന്ദ അഡിഗ പറഞ്ഞു.
ഇന്നലെ നഗരത്തിൽ പകൽ മുഴുവൻ മഴ പെയ്യുമ്പോഴും പരമാവധി താപനില 20 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നിരുന്നു ഇതിനുകാരണം തമിഴ്‌നാട് തീരത്ത് ആഴത്തിലുള്ള ന്യൂനമർദത്തിന്റെ ആഘാതമായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 മണിവരെ 4.2 മില്ലിമീറ്റർ മഴയാണ് ബെംഗളൂരുവിൽ രേഖപ്പെടുത്തിയത്. ദേവനഹള്ളിയിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 3.8 മില്ലീമീറ്ററും ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) വിമാനത്താവളത്തിൽ 3.5 മില്ലീമീറ്ററും മഴ രേഖപ്പെടുത്തി.
ചിക്കമംഗളൂരു, ഹാസൻ, കുടക്, ശിവമോഗ ഉൾപ്പെടെയുള്ള പശ്ചിമഘട്ട ജില്ലകളിൽ വെള്ളി, ശനി ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഈ ജില്ലകൾക്കും രാമനഗര, ദാവൻഗരെ, മൈസൂരു, മാണ്ഡ്യ, ചാമരാജനഗർ ഉൾപ്പെടെയുള്ള തെക്കൻ ഉൾപ്രദേശങ്ങളിലെ ജില്ലകൾക്കും നവംബർ 14, നവംബർ 15 തീയതികളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.