ബെംഗളൂരു: കോവിഡ് മഹാമാരിക്കു ശേഷം ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ആറ് മാസത്തിനുള്ളിൽ ഏകദേശം 1,000 ബസുകൾ നിലവിലുള്ള ഫ്ലീറ്റിലേക്ക് ഉൾപ്പെടുത്താൻ ഒരുങ്ങുന്നു.
സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെ വാങ്ങുന്ന 565 ബിഎസ്-VI ബസുകളും ഇതിൽ ഉൾപ്പെടുന്നു. അതോടെ ബിഎസ്-VI ബസുകൾ അവതരിപ്പിക്കുന്ന സംസ്ഥാനത്തെ ആദ്യ കോർപ്പറേഷനായിരിക്കും ബിഎംടിസി.
കൂടാതെ സ്മാർട്ട് സിറ്റി പദ്ധതിക്ക് കീഴിൽ, കോർപ്പറേഷൻ 90 എയർകണ്ടീഷൻ ചെയ്യാത്ത ഇലക്ട്രിക് ബസുകളും ഫെയിം 2 പദ്ധതിക്ക് കീഴിൽ മറ്റൊരു 300 ഇലക്ട്രിക് ബസുകളും പ്രവർത്തിപ്പിക്കും.
കണക്കുകൾ പ്രകാരം 2017-18ൽ 1,406 ബസുകൾ വാങ്ങിയതാണ് കോർപ്പറേഷൻ അവസാനമായി ഫ്ളീറ്റിൽ കാര്യമായ മാറ്റം വരുത്തിയത്. മുൻ വർഷം (2019-20) 361 ബസുകൾ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂ, എന്നാൽ 2020-21 ൽ ബസ്സുകൾ ഒന്നും വാങ്ങിയില്ല.
പകർച്ചവ്യാധി സാമ്പത്തിക പ്രതിസന്ധിയിലാക്കിയതോടെ, പുതിയ ബസുകൾക്കായി പുതിയ മൂലധന നിക്ഷേപം നടത്തരുതെന്ന് സംസ്ഥാന സർക്കാർ ബിഎംടിസിക്ക് നിർദ്ദേശം നൽകിയതാണ് കാരണം. നിലവിൽ 860 എസി ബസുകൾ ഉൾപ്പെടെ 6,400 ബസുകളാണ് ബിഎംടിസിക്കുള്ളത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.