നമ്മ മെട്രോ നിർമ്മാണത്തിൽ പ്രധാന നാഴികക്കല്ലുകൾ പിന്നിട്ട് വരദയും രുദ്രയും!

Namma Metro TBM

ബെംഗളൂരു: നമ്മ മെട്രോയുടെ (ഘട്ടം 2) റീച്ച് 6 ലൈനിന്റെ ഭൂഗർഭ വിഭാഗത്തിൽ പ്രവർത്തിക്കുന്ന രണ്ട് ടണൽ ബോറിംഗ് മെഷീനുകൾ (ടിബിഎം) വ്യാഴാഴ്ച അവയുടെ ഒരു ലക്ഷ്യം പൂർത്തിയാക്കി.

ഈ വർഷം മാർച്ചിൽ വെള്ളാറയിലെ രാഷ്ട്രീയ മിലിട്ടറി സ്കൂൾ സ്റ്റേഷനിൽ ആരംഭിച്ച ബെംഗളൂരു മെട്രോയുടെ ടണൽ ബോറിങ് മെഷീൻ (ടിബിഎം) വരദ 594 മീറ്റർ നീളത്തിൽ ടണലിങ് ജോലികൾ പൂർത്തിയാക്കി വ്യാഴാഴ്ച ലാങ്ഫോർഡ് ടൗൺ സ്റ്റേഷനിലെത്തി.

  തുടക്കം ബെംഗളൂരുവിൽ; ഇനി ഗ്യാസ് കണക്ഷൻ വേണ്ട! തക്കാളിയും ഉള്ളിയും ഓർഡർ ചെയ്യുന്നതുപോലെ ഗ്യാസ് സിലിണ്ടറും വീട്ടിലെത്തും

ഏപ്രിൽ 23 ന് ജയനഗർ ഫയർ സ്റ്റേഷന് സമീപമുള്ള തെക്കൻ റാംപിൽ നിന്ന് തുരങ്കനിർമാണം ആരംഭിച്ച മറ്റൊരു ടിബിഎം, രുദ്ര, ഈ ഭാഗത്തിന്റെ 614 മീറ്റർ പൂർത്തിയാക്കി വ്യാഴാഴ്ച ഡെയറി സർക്കിൾ സ്റ്റേഷനിൽ എത്തിച്ചേർന്നിരുന്നു.

നിലവിൽ, ഡയറി സർക്കിൾ സ്റ്റേഷനും ലക്കസാന്ദ്ര സ്റ്റേഷനും ഇടയിൽ കൂടുതൽ ഡ്രൈവ് ചെയ്യുന്നതിനായി ടിബിഎം രുദ്ര സ്റ്റേഷനിലൂടെ ഡ്രൈവ് ചെയ്യുകയാണ്.

സമാന്തര തുരങ്കത്തിന്റെ പണി ആരംഭിക്കുന്നതിനായി വരദയെ രാഷ്ട്രീയ മിലിട്ടറി സ്‌കൂളിന് സമീപമുള്ള ഷാഫ്റ്റിലേക്ക് തിരികെ കൊണ്ടുപോകുമെന്നും, അതുപോലെ രുദ്ര ടിബിഎം ലക്കസാന്ദ്ര സ്റ്റേഷൻ വരെയുള്ള സ്ട്രെച്ച് പൂർത്തിയാക്കിയ ശേഷം സമാന്തര ടണലിനായുള്ള ലോഞ്ചിംഗ് ഷാഫ്റ്റിലേക്ക് തിരികെ കൊണ്ടുപോകും. ബിഎംആർസിഎൽ ഉദ്യോഗസ്ഥൻ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുസ്ലീം വ്യക്തിനിയമത്തിൽ ഇളവുണ്ടെങ്കിലും ഈ കാര്യത്തിൽ രക്ഷയില്ല! കർണാടക ഹൈക്കോടതിയുടെ സുപ്രധാന വിധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു കെ.ആർ സർക്കിളിൽ ബി.എം.ടി.സി ഇ-ബസ് ഓട്ടോയിലിടിച്ച്അപകടം; ഡ്രൈവർ മരിച്ചു
[masterslider id="10"]

Related posts