കനത്ത മഴ;ചെന്നൈയിൽ നിന്ന് 13 വിമാനങ്ങൾ ബെംഗളൂരുവിലേക്ക് വഴി തിരിച്ച് വിട്ടു.

ബെംഗളൂരു: വെള്ളപ്പൊക്കത്തെ തുടർന്ന് ചെന്നൈ വിമാനത്താവളം അടച്ച സാഹചര്യത്തിൽ വ്യാഴാഴ്ച ചെന്നൈയിൽ ഇറങ്ങേണ്ടിയിരുന്ന 13 വിമാനങ്ങൾ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക്‌ വഴിതിരിച്ചുവിട്ടു.

ഇതിൽ ആറെണ്ണം ഇൻഡിഗോ വിമാനങ്ങളും ഒരെണ്ണം അന്താരാഷ്ട്ര ഫ്ലൈ ദുബായ് വിമാനവുമാണ്.

ചെന്നൈ വിമാനത്താവളം വീണ്ടും തുറക്കുന്നത് കാത്ത് നൂറുകണക്കിന് യാത്രക്കാരാണ് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനലിൽ ഉള്ളത്. ഇവർക്ക്‌ വേണ്ടി കൂടുതൽ ഇരിപ്പിടങ്ങളും കുടിവെള്ളവും ഒരുക്കിയതായി ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ബിഐഎഎൽ) വക്താവ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തൃശൂർ വെടിക്കെട്ടുപുരയിലെ ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ, പരുക്കേറ്റവർക്ക് 2 ലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് സർക്കാർ
  വയനാട് ഫണ്ട് വിവാദം ഗുണം ചെയ്തു; സണ്ണി ജോസഫ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us