തീരുമാനത്തിൽ മാറ്റമില്ല; ബി.​എം.​ടി.​സി, കെ.​എ​സ്.​ആ​ർ.​ടി.​സി ജീ​വ​ന​ക്കാ​ർ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്കി​ലേ​ക്ക്

ബെംഗളൂരു : ബി.​എം.​ടി.​സി, ക​ർ​ണാ​ട​ക സ്റ്റേ​റ്റ് ആ​ർ.​ടി.​സി ജീ​വ​ന​ക്കാ​ർ ആ​ഗ​സ്റ്റ് അ​ഞ്ചു​മു​ത​ല്‍ അ​നി​ശ്ചി​ത​കാ​ല സമരത്തിലേയ്ക്ക്. ക​ര്‍ണാ​ട​ക​യി​ലെ നാ​ല് പൊ​തു ഗ​താ​ഗ​ത കോ​ർ​പ​റേ​ഷ​നു​ക​ളാ​യ ക​ർ​ണാ​ട​ക സ്റ്റേ​റ്റ് റോ​ഡ് ട്രാ​ൻ​സ്​​പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ൻ (കെ.​എ​സ് ആ​ര്‍.​ടി.​സി), നോ​ർ​ത്ത് വെ​സ്റ്റ് ക​ർ​ണാ​ട​ക ആ​ർ.​ടി.​സി (എ​ന്‍.​ഡ​ബ്ല്യു.​കെ ആ​ര്‍.​ടി.​സി), ക​ല്യാ​ൺ ക​ർ​ണാ​ട​ക ആ​ർ.​ടി.​സി (കെ.​കെ.​ആ​ര്‍.​ടി.​സി), ബാം​ഗ്ലൂ​ർ ​മെ​ട്രോ ട്രാ​ൻ​സ്​​പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ൻ (ബി.​എം.​ടി.​സി) എ​ന്നി​വ പണിമുടക്കിനെ സം​യു​ക്ത​മാ​യി പിന്തുണക്കും. ദീ​ര്‍ഘ​കാ​ല​മാ​യി ഉന്നയിക്കുന്ന ആ​വ​ശ്യ​ങ്ങ​ള്‍ സ​ര്‍ക്കാ​ര്‍ അം​ഗീ​ക​രി​ക്കാ​ത്ത​ സാഹചര്യത്തിലാണ് പ​ണി​മു​ട​ക്കെ​ന്ന് സം​സ്ഥാ​ന ഗ​താ​ഗ​ത കോ​ർ​പ​റേ​ഷ​ന്‍ യൂ​നി​യ​നു​ക​ളു​ടെ സം​യു​ക്ത ആ​ക്ഷ​ൻ ക​മ്മി​റ്റി അഭിപ്രയപ്പെട്ടു. ത​ട​ഞ്ഞു​വെ​ച്ച 38 മാ​സ​ത്തെ…

Read More

കാഴ്ച പരിമിതിയുള്ളവർക്കും ബസിൽ സുഖമായി യാത്ര ചെയ്യാം; സഹായത്തിനായി ‘ഓൺ ബോർഡ്, വെരി ഗുഡ്’ സാങ്കേതിക വിദ്യ

ബെംഗളൂരു : കാഴ്ച പ്രശ്‌നം അനുഭവിക്കുന്നവർക്കായി മറ്റുള്ളവരുടെ സഹായം കൂടാതെ യാത്ര ചെയ്യാൻ സാധിക്കുന്ന ‘ഓൺ ബോർഡ്’ സാങ്കേതിക വിദ്യ ബസുകളിൽ ഏർപ്പെടുത്തി ബിഎംടിസി. 25 ബസുകളിൽ കഴിഞ്ഞമാസം പരീക്ഷിച്ച്‌ വിജയിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം. വരും ദിവസങ്ങളിൽ 500 ബസുകളിൽ ഓൺബോർഡ് സംവിധാനം ഏർപ്പെടുത്താനാണ് ലക്ഷ്യം. ആഗസ്റ്റ് മാസത്തോടെ എല്ലാ ബസുകളിലും ഈ സേവനം ലഭ്യമാകുമെന്നും ബിഎംടിസി വ്യക്തമാക്കി. ടെക് കമ്പനിയായ കോണ്ടിനെന്റലുമായി സഹകരിച്ചാണ് ഈ പുത്തൻ സാങ്കേതിക സംവിധാനം ബിഎംടിസി നടപ്പാക്കിയത്. ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും ഇതിൽ (ഐഐടി) പങ്കാളികളാണ്.…

Read More

നോൺ എസി ബസ് സർവീസ് തുടങ്ങുന്നു ; വിമാനത്താവള യാത്ര എളുപ്പത്തിലും ചെലവ് കുറഞ്ഞ രീതിയിലും

ബെംഗളൂരു : കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേയ്ക്ക് ചെലവ് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ അവസരവുമായി ബിഎംടിസിയുടെ നോൺ എസി ബസ് സർവീസ്. സർവീസ് ആഗസ്റ്റ് 4ന് ആരംഭിക്കും. റൂട്ട് നമ്പർ 293 എപി ബസ് ശിവാജിനഗറിൽ നിന്ന് ഹെന്നൂർ, കന്നൂർ, ബാഗലൂർ, ബേഗൂർ വഴി വിമാനത്താവളത്തിലെത്തിചേരും. രാവിലെ 7.05, 7.50, 9, 11, വൈകിട്ട് 3.10, 3.25, 4.25, രാത്രി 7.20, 7.50. വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട് രാവിലെ 5.20, 6, 7.05, 8.40, 9, 10.10, 11.20, 1.30, 2.05, വൈകിട്ട് 5,…

Read More

പൊതുനിരത്തിലെ യാത്ര ഇനി വേറേ ലെവൽ; ബെംഗളൂരുവിലെത്തുക 4500 ഇലക്ട്രിക് ബസുകൾ

ബെംഗളൂരു : നഗരത്തിലെ പൊതുഗതാഗത സംവിധാനം സുഗമമാക്കുന്നതിൻ്റെ ഭാഗമായി 2 വർഷത്തിനുള്ളിൽ കൂടുതൽ ഇലക്ട്രിക് ബസുകൾ പുറത്തിറക്കാൻ ബിഎംടിസി. പ്രധാനമന്ത്രിയുടെ ഇ–ഡ്രൈവ് പദ്ധതിയിൽ ഉൾപ്പെടുത്തിയതിനാൽ ബെംഗളൂരുവിന് 4500 ഇ–ബസുകളാണ് ലഭിക്കുക. കർണാടകയ്ക്ക് പുറമേ ഹൈദരാബാദ്, സൂറത്ത്, അഹമ്മദാബാദ്, ഡൽഹി എന്നീ നഗരങ്ങളിലേക്കായി 10900 ബസുകളാണ് അനുവദിച്ചത്. അതെസമയം മേൽ പറഞ്ഞ സംസ്ഥാങ്ങൾക്കെല്ലാം പുറമേ കൂടുതൽ ബസുകൾ ലഭിക്കുക ബെംഗളൂരുവിനെന്ന പ്രത്യേകത കൂടെയുണ്ട്. പിഎം ഇ–ഡ്രൈവ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ ബെംഗളൂരുവിനെ പരിഗണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കർണാടക സർക്കാരിൻ്റെ ഭാഗത്ത് നിന്നും വലിയ വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയർന്നിരുന്നു.നോൺ എസി…

Read More

ബിഎംടിസി ഫീഡർ ബസ് സർവീസ് 26 മുതൽ 

ബെംഗളൂരു: യശ്വന്തപുര റെയിൽവേ സ്റ്റേഷനെയും ബയ്യപ്പനഹള്ളി ടെർമിനലിനെയും ബന്ധിപ്പിക്കുന്ന ബിഎംടിസി ഫീഡർ ബസ് സർവീസ് 26 ന് ആരംഭിക്കും. റൂട്ട് നമ്പർ 300 ആർ ബസ് യശ്വന്തപുര ബസ് ടെർമിനൽ, കന്റോൺമെന്റ് റെയിൽവേ സ്റ്റേഷൻ,ബെംഗളൂരു ഈസ്റ്റ് റെയിൽവേ സ്റ്റേഷൻ, മാരുതി സേവ നഗർ വഴി ബയ്യപ്പനഹള്ളി ടെർമിനലിലെത്തും.

Read More

ബി.എം.ടി.സി ബസുകളില്‍ ഹിന്ദി ബോർഡുകള്‍; പ്രതിഷേധം ശക്തം 

ബെംഗളൂരു: ബി.എം.ടി.സി ബസുകളില്‍ ഹിന്ദി ബോർഡുകള്‍ സ്ഥാപിച്ചതിനെതിരെ സമൂഹ മാധ്യമങ്ങളുടെ വിവിധ പ്ലാറ്റുഫോമുകളില്‍ പ്രതിഷേധമുയർന്നു. ഹിന്ദി ഭാഷാ ബോർഡിനു പിന്നില്‍ ആരാണെന്ന് ചോദിച്ചാണ് ബഹളം. ബി.എം.ടി.സിയെ ടാഗ് ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തവർ ഹിന്ദി അടിച്ചേല്‍പിക്കുന്നതിനെതിരെ രോഷം പ്രകടിപ്പിച്ചു. ‘എക്സ്’ അക്കൗണ്ടില്‍ വൈറലായ വിഡിയോ ഇതിനകം ലക്ഷത്തിലധികം പേരാണ് കണ്ടത്. ഹിന്ദി അടിച്ചേല്‍പിക്കുന്നതിനെതിരെ വർഷങ്ങളായി വ്യാപകമായ എതിർപ്പ് നിലനില്‍ക്കുന്നുണ്ട്. ബി.എം.ടി.സിയില്‍ ഹിന്ദി ഉപയോഗിക്കുന്നതിനെതിരെ രോഷവുമായി ഒരു വിഭാഗം യാത്രക്കാർ നേരിട്ടും രംഗത്തെത്തി.

Read More

ഓടിക്കൊണ്ടിരിക്കുന്ന ബസ് കത്തി നശിച്ചു; ഡ്രൈവറുടെ ഇടപെടലിലൂടെ ഒഴിവായത് വൻ ദുരന്തം 

ബെംഗളൂരു: എംജി റോഡില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്‌ആർടിസി ബസിന് തീപിടിച്ചു. ഡ്രൈവറുടെ അവസരോചിത ഇടപെടലിലൂടെ ഒഴിവായത് വലിയ അപകടം. യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം നല്‍കിയ ഡ്രൈവർ ഉടൻ തന്നെ ബസ് ഒഴിപ്പിച്ചു. തീപിടിത്തത്തില്‍ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ബിഎംടിസി അറിയിച്ചു. കോറമംഗല ഡിപ്പോയുടെ കീഴിലുള്ള ബസാണ് കത്തി നശിച്ചത്. രാവിലെ ഒമ്പത് മണിയോടെ അനില്‍ കുംബ്ലെ സർക്കിളിലാണ് സംഭവം നടന്നത്. ഡ്രൈവർ ഇഗ്നീഷ്യൻ ഓണാക്കിയപ്പോഴാണ് എഞ്ചിന് തീപിടിച്ചതെന്ന് ബിഎംടിസി വൃത്തങ്ങള്‍ പറഞ്ഞു. എഞ്ചിൻ അമിതമായി ചൂടായതായിരിക്കാം അപകടകാരണമെന്നും അവർ പറഞ്ഞു. തീപിടിത്തത്തിന് പിന്നിലെ കാരണം പരിശോധിക്കാൻ മുതിർന്ന…

Read More

ബി.എം.ടി.സി. ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

ബെംഗളൂരു : ഓടിക്കൊണ്ടിരുന്ന ബി.എം.ടി.സി. ബസിന്‌ മുന്നിൽ ചാടിയ യുവാവ് മരിച്ചു. തമിഴ്‌നാട് സ്വദേശി ചേതൻ (35) ആണ് മരിച്ചത്. കാമാക്ഷിപാളയത്തായിരുന്നു സംഭവം. യുവാവ് പെട്ടെന്ന് ബസിന് മുന്നിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

Read More

ബിഎംടിസി ജീവനക്കാരുടെ ഇൻഷുറൻസ് ഒരു കോടിയാക്കും; ബിഎംടിസി 

ബെംഗളൂരു: ജോലിക്കിടെ മരിക്കുന്ന ജീവനക്കാരുടെ ഇൻഷുറൻസ് ഒരു കോടിയായി ഉയർത്തുമെന്ന് ബിഎംടിസി. നിലവിൽ 30 ലക്ഷം രൂപയാണ് നൽകുന്നത്. കഴിഞ്ഞ വർഷം കർണാടക ആർടിസി ജീവനക്കാർക്കുള്ള അപകട മരണ ഇൻഷുറൻസ് ഒരു കോടി രൂപയായി ഉയർത്തിയിരുന്നു. ഗ്രൂപ്പ്‌ ഇൻഷുറൻസ് 3 ലക്ഷം രൂപയിൽ നിന്ന് 10 ലക്ഷമാക്കി ബിഎംടിസി നേരത്തെ ഉയർത്തിയിരുന്നു.

Read More

നാല് പുതിയ റൂട്ടുകളിൽ കൂടി ബിഎംടിസി സർവീസ് 

ബെംഗളൂരു : യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് നഗരത്തിൽ നാലു പുതിയറൂട്ടുകളിൽ കൂടി സർവീസ് നടത്താൻ ഒരുങ്ങി ബി.എം.ടി.സി. ഹെബ്ബാൾ- തുബഗരെ, ശിവാജിനഗർ- ഹെസരഘട്ടെ, യെലഹങ്ക- ഹെസരഘട്ട, വിജയനഗർ- ഇലക്‌ട്രോണിക് സിറ്റി തുടങ്ങിയവയാണ് പുതിയ റൂട്ടുകൾ. ഹെബ്ബാൾ- തുബഗരെ ( റൂട്ട് നമ്പർ 285 എം.എൻ.) റൂട്ടിൽ ദിവസവും അഞ്ചു സർവീസുകളാണുണ്ടാകുക. രാജനകുണ്ഡെ, ദൊഡ്ഡബെല്ലാപുര എന്നിവിടങ്ങളിലൂടെയായിരിക്കും സർവീസ്. ശിവാജിനഗർ- ഹെസരഘട്ട (267) റൂട്ടിൽ അഞ്ചു ബസുകൾ സർവീസ് നടത്തും. മേക്രി സർക്കിൾ, ബെൽ സർക്കിൾ, എം.എസ്. പാളയ, വീരസാഗര, ബൈലക്കരെ വഴിയാണ് സർവീസ്. യെലഹങ്ക- ഹെസഘട്ട…

Read More
Click Here to Follow Us