കാഴ്ച പരിമിതിയുള്ളവർക്കും ബസിൽ സുഖമായി യാത്ര ചെയ്യാം; സഹായത്തിനായി ‘ഓൺ ബോർഡ്, വെരി ഗുഡ്’ സാങ്കേതിക വിദ്യ

ബെംഗളൂരു : കാഴ്ച പ്രശ്‌നം അനുഭവിക്കുന്നവർക്കായി മറ്റുള്ളവരുടെ സഹായം കൂടാതെ യാത്ര ചെയ്യാൻ സാധിക്കുന്ന ‘ഓൺ ബോർഡ്’ സാങ്കേതിക വിദ്യ ബസുകളിൽ ഏർപ്പെടുത്തി ബിഎംടിസി.

25 ബസുകളിൽ കഴിഞ്ഞമാസം പരീക്ഷിച്ച്‌ വിജയിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
വരും ദിവസങ്ങളിൽ 500 ബസുകളിൽ ഓൺബോർഡ് സംവിധാനം ഏർപ്പെടുത്താനാണ് ലക്ഷ്യം.

ആഗസ്റ്റ് മാസത്തോടെ എല്ലാ ബസുകളിലും ഈ സേവനം ലഭ്യമാകുമെന്നും ബിഎംടിസി വ്യക്തമാക്കി.

ടെക് കമ്പനിയായ കോണ്ടിനെന്റലുമായി സഹകരിച്ചാണ് ഈ പുത്തൻ സാങ്കേതിക സംവിധാനം ബിഎംടിസി നടപ്പാക്കിയത്. ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും ഇതിൽ (ഐഐടി) പങ്കാളികളാണ്.

  വൻകിട അപ്പാർട്ട്മെന്റുകളുടെ കറന്റ് കട്ടാകും? ബെംഗളൂരുവിൽ കെട്ടിടസമുച്ചയങ്ങൾക്കെതിരെ സർക്കാർ നടപടി!

ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡിയാണ്‌ ബിഎംടിസി സെൻട്രൽ ഓഫിസിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനം നിർവഹിച്ചത്.

ആശയവിനിമയം നടത്തുന്നതിനായി ബസിന്റെ മുൻവശത്തെ ഗ്ലാസിന്റെ അടിഭാഗത്ത് ഘടിപ്പിച്ചിട്ടുള്ള ഉപകരണവും യാത്രക്കാർക്ക് നൽകുന്ന ചെറിയ റിമോട്ടുമാണ് ഉപയോഗിക്കുക.

കാഴ്ചയ്ക്ക് പ്രയാസം അനുഭവിക്കുന്നവർക്ക് ബസ് റൂട്ട് നമ്പറുകൾ തിരിച്ചറിയാനും ബസ് ഡോർ എവിടെയെന്നു കണ്ടെത്താനും ഇത് വഴി സാധിക്കും.

  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ചിന്റേത്! 84 കി.മീ ബസ് ഓടിച്ച് കെ.എസ്.ആർ.ടി.സി; ദൃശ്യങ്ങൾ പുറത്ത്

സാങ്കേതികവിദ്യ വേഗത്തിൽ പഠിക്കുന്നതിനായി പ്രത്യക പരിശീലനവും, ക്ലാസും നൽകുന്നുണ്ട്. ഗതാഗത സൗകര്യം പ്രയാസങ്ങളില്ലാതെ എല്ലവർക്കും ഒരേപോലെ നടപ്പിലാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇൻസ്റ്റാഗ്രാം പ്രണയം, നഗരത്തിൽ 6 മാസത്തെ ഒരുമിച്ചുള്ള താമസം; ഒടുവിൽ ഇരുപതുകാരിക്ക് ദാരുണ അന്ത്യം! അഭിഭാഷകനോട് പ്രതി പറഞ്ഞ രഹസ്യം..
[masterslider id="10"]

Related posts