യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രാധാന്യം; ട്രെയിനുകളിൽ CCTV ക്യാമറകൾ സ്ഥാപിക്കാൻ റെയിൽവേ മന്ത്രാലയം

ന്യൂഡൽഹി : ട്രെയിൻ യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി രാജ്യത്തെ ട്രെയിനുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനം.

രാജ്യത്തെ 74000 കോച്ചുകളിലും 15,000 എഞ്ചിനുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാനാണ് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് അനുമതി നൽകിയത് .

തുടർച്ചയായി ഉണ്ടാകുന്ന റെയിൽവേ അപകടങ്ങളും, ട്രെയിനിന് അകത്ത് വെച്ച് ഉണ്ടാകുന്ന അക്രമ സംഭവങ്ങളും കണക്കിലെടുത്താണ് സിസിടിവി ക്യാമറകൾ സ്ഥാപിക്കാനുള്ള തീരുമാനം.

  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ

യാത്രക്കാരുടെ സ്വകാര്യത മാനിച്ച് കോച്ചുകളിൽ പൊതു ഇടങ്ങളിൽ മാത്രമാണ് ക്യാമറകൾ സ്ഥാപിക്കുക. നാല് വാതിലുകൾക്കും സമീപത്തായി നാല് ക്യാമറകളും സ്ഥാപിക്കും.

കുറ്റവാളികളെ തിരിച്ചറിയാൻ കഴിയുന്ന, 360° കവറേജ് ഉള്ള AI ക്യാമറകളാണ് പരീക്ഷിക്കുന്നത്. കുറഞ്ഞ വെളിച്ചത്തിൽ പോലും, ക്ലാരിറ്റിയുള്ള ദൃശ്യങ്ങൾ ഉറപ്പുവരുത്താൻ സാധിക്കുന്ന നൂതന സംവിധാനമായിരിക്കും ഇത്തരം ക്യാമറകളെന്നാണ് റെയിൽവേ മന്ത്രാലയം അവകാശപ്പെടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെട്ടിടത്തിനുള്ളിൽ കാൽ കഴുകിയതിനെ ചൊല്ലി തർക്കം; ബെംഗളൂരുവിൽ പിജി ഉടമയെ അടിച്ചുകൊന്ന രണ്ട് കോളേജ് വിദ്യാർത്ഥികൾ അറസ്റ്റിൽ
[masterslider id="10"]

Related posts