വി​ദ്വേ​ഷ പ്ര​സം​ഗ​ങ്ങ​ൾ ആവർത്തിക്കരുത് ; ബി.​ജെ.​പി എം.​എ​ൽ.​എ​യ്ക്ക് ഹൈ​കോ​ട​തി നിർദേശം

ബെംഗളൂരു : ഇടയ്ക്കിടെ വി​ദ്വേ​ഷ പ്ര​സ്താ​വ​ന​ക​ൾ നടത്തുന്ന ബി.​ജെ.​പി എം.​എ​ൽ.​എ ഹ​രീ​ഷ് പൂ​ഞ്ച​ക്ക് ക​ർ​ണാ​ട​ക ഹൈ​കോ​ട​തി​യു​ടെ താ​ക്കീ​ത്.

ഇ​നി വി​ദ്വേ​ഷ പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്ത​രു​തെ​ന്നും ഹരീഷിനെതിരെ നി​ല​വി​ലു​ള്ള ക്രി​മി​ന​ൽ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്ക​രു​തെ​ന്നുമാണ് കോ​ട​തി നിർദേശം.

മം​ഗ​ളൂ​രു സ്വ​ദേ​ശി ഇ​ബ്രാ​ഹിം ഹരീഷിനെതിരെ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ് കോടതിയുടെ ഇടപെടൽ ഉണ്ടായിരിക്കുന്നത്.

ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല​യി​ൽ മു​സ്‌​ലിം സ​മു​ദാ​യ​ത്തെ ല​ക്ഷ്യം​വെ​ച്ചു​ള്ള പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സം​ഗ​ങ്ങ​ൾ നടത്തുക,

  കന്നഡ നടി കൃഷി ഥാപന്ദയുടെ സുഹൃത്ത് ആർ.ആർ നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ

വ​ർ​ഗീ​യ സം​ഘ​ർ​ഷം ഉ​ണ്ടാ​ക്കു​ന്ന​ വി​ധ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു എന്നീ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹ​രി​ഷ് പൂ​ഞ്ച​ക്കെ​തി​രെ എ​ഫ്‌.​ഐ.​ആ​ർ രജിസ്റ്റർ ചെയ്‌തത്‌.

അതെസമയം എ​ഫ്‌.​ഐ.​ആ​ർ രജിസ്റ്റർ ചെയ്‌ത ഇ​ട​ക്കാ​ല സ്റ്റേ ​പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് പ​രാ​തി​ക്കാ​ര​നാ​യ ഇ​ബ്രാ​ഹി​മി​നു​വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ എ​സ്. ബാ​ല​ൻ കോ​ട​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ഹ​രി​ഷ് പൂ​ഞ്ച​യുടെ അ​ഭി​ഭാ​ഷ​ക​ർ കൂ​ടു​ത​ൽ സ​മ​യം തേ​ടിയിരിക്കുകയാണ്. എ​ന്നാ​ൽ ഇ​ട​ക്കാ​ല സ്റ്റേ ​തു​ട​രാ​ൻ അ​നു​വ​ദി​ക്കു​ന്ന​ത് എം.​എ​ൽ.​എ​ക്ക് അ​ത്ത​രം ന​ട​പ​ടി​ക​ൾ ആ​വ​ർ​ത്തി​ക്കാ​ൻ അവസരമാകുമെന്നാണ് എതിർ വിഭാഗത്തിൻ്റെ വാദം. പൂഞ്ചയുടെ വർഗീയ പരാമർശങ്ങൾ വലിയ വിവാദം ഇടക്കാലത്ത് സൃഷ്ടിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാഹിതയായ സ്ത്രീയോടൊപ്പം യുവാവ് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് വൻ കൊള്ള, ഗ്രാമത്തിൽ സംഘർഷാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
[masterslider id="10"]

Related posts