ചെന്നൈ: തമിഴ്നാട്ടിൽ തിരുവള്ളൂരിൽ ഗുഡ്‌സ് ട്രെയിൻ മറിഞ്ഞുണ്ടായ അപകടത്തിന് പിന്നിൽ അട്ടിമറി നടന്നതായി സംശയം. തീപിടുത്തം ഉണ്ടായതിന് സമീപമായി 100 മീറ്റർ മാറിയാണ് വിളളൽ കണ്ടെത്തിയത്.റെയിൽവെ ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്ന് രാവിലെഎണ്ണയുമായി വന്ന ഗുഡ്‌സ് ട്രെയിനിന് തിരുവള്ളൂർ റെയിൽവേ സ്റ്റേഷനു സമീപത്ത് വെച്ച് തീപിടിക്കുകയായിരുന്നു. അപകടം ട്രെയിൻ ഗതാഗതത്തെ സാരമായി ബാധിച്ചു. ഗുഡ്‌സ് ട്രെയിനിന് തീപിടിച്ച സ്ഥലം ജില്ലാ പൊലീസ് സൂപ്രണ്ട് ശ്രീനിവാസ പെരുമാൾ നേരിട്ടെത്തിയാണ് സന്ദർശിച്ചത്. തീപിടിത്തം കാണുന്നതിനായി പൊതുജനം വരരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തീപിടിത്തത്തെ തുടർന്ന് തിരുവള്ളൂർ…
Read MoreDay: 13 July 2025
ബെംഗളൂരുവിലെ പബ്ബുകളിൽ പോലീസ് റെയ്ഡ്: വിദേശ മയക്കുമരുന്ന് വിൽപ്പനക്കാർ പിടിയിൽ
ബെംഗളൂരു: ബെംഗളൂരുവിനെ മയക്കുമരുന്ന് വിമുക്തമാക്കുമെന്ന് ബെംഗളൂരു പോലീസ് . ഈ സാഹചര്യത്തിൽ, ഫോറിനേഴ്‌സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസ് ( FRRO ) ഉദ്യോഗസ്ഥരും സിസിബി പോലീസും സംയുക്തമായി ബെംഗളൂരുവിലെ പബ്ബുകൾ റെയ്ഡ് ചെയ്യുകയും വിദേശ മയക്കുമരുന്ന് വിൽപ്പനക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മഹാത്മാഗാന്ധി റോഡിലെ ( എംജി റോഡ്) മിരാജ് പബ്ബിലും കോറമംഗലയിലെ സൺബേൺ പബ്ബിലും ശനിയാഴ്ച (ജൂലൈ 12) എഫ്ആർആർഒയും സിസിബിയും സംയുക്തമായി റെയ്ഡ് നടത്തി വിദേശ മയക്കുമരുന്ന് വിൽപ്പനക്കാരെ അറസ്റ്റ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് കബ്ബൺ പാർക്ക്, കോറമംഗല പോലീസ് സ്റ്റേഷനുകളിൽ…
Read Moreകാഴ്ച പരിമിതിയുള്ളവർക്കും ബസിൽ സുഖമായി യാത്ര ചെയ്യാം; സഹായത്തിനായി ‘ഓൺ ബോർഡ്, വെരി ഗുഡ്’ സാങ്കേതിക വിദ്യ
ബെംഗളൂരു : കാഴ്ച പ്രശ്‌നം അനുഭവിക്കുന്നവർക്കായി മറ്റുള്ളവരുടെ സഹായം കൂടാതെ യാത്ര ചെയ്യാൻ സാധിക്കുന്ന ‘ഓൺ ബോർഡ്’ സാങ്കേതിക വിദ്യ ബസുകളിൽ ഏർപ്പെടുത്തി ബിഎംടിസി. 25 ബസുകളിൽ കഴിഞ്ഞമാസം പരീക്ഷിച്ച് വിജയിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം. വരും ദിവസങ്ങളിൽ 500 ബസുകളിൽ ഓൺബോർഡ് സംവിധാനം ഏർപ്പെടുത്താനാണ് ലക്ഷ്യം. ആഗസ്റ്റ് മാസത്തോടെ എല്ലാ ബസുകളിലും ഈ സേവനം ലഭ്യമാകുമെന്നും ബിഎംടിസി വ്യക്തമാക്കി. ടെക് കമ്പനിയായ കോണ്ടിനെന്റലുമായി സഹകരിച്ചാണ് ഈ പുത്തൻ സാങ്കേതിക സംവിധാനം ബിഎംടിസി നടപ്പാക്കിയത്. ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും ഇതിൽ (ഐഐടി) പങ്കാളികളാണ്.…
Read Moreയാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രാധാന്യം; ട്രെയിനുകളിൽ CCTV ക്യാമറകൾ സ്ഥാപിക്കാൻ റെയിൽവേ മന്ത്രാലയം
ന്യൂഡൽഹി : ട്രെയിൻ യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി രാജ്യത്തെ ട്രെയിനുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനം. രാജ്യത്തെ 74000 കോച്ചുകളിലും 15,000 എഞ്ചിനുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാനാണ് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് അനുമതി നൽകിയത് . തുടർച്ചയായി ഉണ്ടാകുന്ന റെയിൽവേ അപകടങ്ങളും, ട്രെയിനിന് അകത്ത് വെച്ച് ഉണ്ടാകുന്ന അക്രമ സംഭവങ്ങളും കണക്കിലെടുത്താണ് സിസിടിവി ക്യാമറകൾ സ്ഥാപിക്കാനുള്ള തീരുമാനം. യാത്രക്കാരുടെ സ്വകാര്യത മാനിച്ച് കോച്ചുകളിൽ പൊതു ഇടങ്ങളിൽ മാത്രമാണ് ക്യാമറകൾ സ്ഥാപിക്കുക. നാല് വാതിലുകൾക്കും സമീപത്തായി നാല് ക്യാമറകളും സ്ഥാപിക്കും. കുറ്റവാളികളെ തിരിച്ചറിയാൻ കഴിയുന്ന,…
Read Moreവിദ്വേഷ പ്രസംഗങ്ങൾ ആവർത്തിക്കരുത് ; ബി.ജെ.പി എം.എൽ.എയ്ക്ക് ഹൈകോടതി നിർദേശം
ബെംഗളൂരു : ഇടയ്ക്കിടെ വിദ്വേഷ പ്രസ്താവനകൾ നടത്തുന്ന ബി.ജെ.പി എം.എൽ.എ ഹരീഷ് പൂഞ്ചക്ക് കർണാടക ഹൈകോടതിയുടെ താക്കീത്. ഇനി വിദ്വേഷ പ്രസംഗങ്ങൾ നടത്തരുതെന്നും ഹരീഷിനെതിരെ നിലവിലുള്ള ക്രിമിനൽ വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃത്യങ്ങൾ ആവർത്തിക്കരുതെന്നുമാണ് കോടതി നിർദേശം. മംഗളൂരു സ്വദേശി ഇബ്രാഹിം ഹരീഷിനെതിരെ നൽകിയ ഹരജിയിലാണ് കോടതിയുടെ ഇടപെടൽ ഉണ്ടായിരിക്കുന്നത്. ദക്ഷിണ കന്നട ജില്ലയിൽ മുസ്ലിം സമുദായത്തെ ലക്ഷ്യംവെച്ചുള്ള പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തുക, വർഗീയ സംഘർഷം ഉണ്ടാക്കുന്ന വിധത്തിൽ പ്രവർത്തിച്ചു എന്നീ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹരിഷ് പൂഞ്ചക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തത്. അതെസമയം എഫ്.ഐ.ആർ രജിസ്റ്റർ…
Read Moreകെ എസ് ആർ ടി സിയിലെ വിവാദമായ സസ്പെൻഷൻ നടപടി വിഷയത്തിൽ രണ്ട് വശങ്ങളുണ്ടെന്ന് മന്ത്രി ഗണേഷ്
ഡ്രൈവറുമായി അവിഹിത ബന്ധമുണ്ടെന്ന ആരോപണത്തിൽ കെ എസ് ആർ ടി സിയിലെ വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്ത വിവാദ നടപടി പിൻവലിച്ചതിൽ പ്രതികരിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ രംഗത്ത്. കെ എസ് ആർ ടി സിയിലെ വിവാദമായ സസ്പെൻഷൻ നടപടി വിഷയത്തിൽ രണ്ട് വശങ്ങളുണ്ടെന്ന് മന്ത്രി പറഞ്ഞു. ഒന്ന് വ്യക്തിപരവും മറ്റൊന്ന് ജോലിപരവുമായ വിഷയങ്ങളാണ്. ആരുടേയും വ്യക്തിപരമായ വിഷയത്തിൽ കെ എസ് ആർ ടി സി ഇടപെടില്ല. പക്ഷേ ഇവിടെ കൃത്യനിർവഹണത്തിൽ പിഴവ് പറ്റിയിട്ടുണ്ടെന്നും ഗണേഷ് കുമാർ വിശദീകരിച്ചു. യാത്രക്കാർ തന്നെ…
Read Moreഅപകീർത്തി കേസ്; സിദ്ധരാമയ്യക്കെതിരായ വിചാരണ നടപടി തടഞ്ഞ് ഹൈകോടതി
ബെംഗളൂരു :അപകീർത്തി കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ കർണാടക ബി.ജെ.പി നൽകിയ വിചാരണ നടപടി തടഞ്ഞ് കർണാടക ഹൈകോടതി. 2023ലെ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പി സർക്കാറിനെതിരെ കർണാടക കോൺഗ്രസ് പുറത്തിറക്കിയ ‘അഴിമതി റേറ്റ് കാർഡ്’ പരസ്യമാണ് കേസിന് ആധാരമായ സംഭവം. ഇതേ കേസിൽ ഉപമുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായ ഡി.കെ. ശിവകുമാറിനെതിരായ നടപടിയും ഇടക്കാല സ്റ്റേയിലൂടെ തടഞ്ഞിരുന്നു. നേതാക്കൾക്ക് പുറമേ കേസിൽ കർണാടക കോൺഗ്രസിനെയും പ്രതിയാക്കി പരാതി നൽകിയിരുന്നു. രാഹുൽ ഗാന്ധിക്കെതിരായ വിചാരണ നടപടികൾക്ക് കഴിഞ്ഞ ജനുവരിയിൽ കർണാടക ഹൈകോടതി സ്റ്റേ അനുവദിക്കുകയായിരുന്നു. ബി.ജെ.പി സർക്കാറിനെതിരെ…
Read Moreയുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ ശിവജിയുടെ കാലത്തെ 12 കോട്ടകൾ
ശിവജിയുടെ കാലത്തെ 12 കോട്ടകൾ യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തി. തമിഴ്നാട്ടിലെ ഗിഞ്ചികോട്ട ഉൾപ്പെടുന്ന ഈ കോട്ടകൾ ശിവജിയുടെയും മറാഠ യോദ്ധാക്കളുടെയും ധീരതയ്ക്കും ത്യാഗത്തിനും സാക്ഷ്യംവഹിച്ചവയാണ്. ഇപ്പോൾ കോട്ടയുടെ പാരമ്പര്യം ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും ബഹുമാനവും നേടുമെന്നും ഉപമുഖ്യമന്ത്രി അജിത് പവാർ പറഞ്ഞു. വിജയകരമായ നാമനിർദേശത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദിപറയുകയും സംസ്ഥാനത്തെ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ അറിയിക്കുകയുംചെയ്തു.
Read Moreബെംഗളൂരു-ശിവമോഗ്ഗ വന്ദേഭാരത് എക്സ്പ്രസ് ഉടൻ സർവീസ് തുടങ്ങും
ബെംഗളൂരു: കർണാടകയിലെ റെയിൽവേ വികസനത്തിന് മുതൽക്കൂട്ടായി പുതിയൊരു വന്ദേഭാരത് എക്സ്പ്രസ് കൂടി സർവീസ് തുടങ്ങുന്നു. ബെംഗളൂരു-ശിവമോഗ്ഗ പാതയിലാണ് ട്രെയിൻ സർവീസ് തുടങ്ങുന്നത്. തലസ്ഥാനവും സെൻട്രൽ കർണാടകയും തമ്മിലുള്ള കണക്ടിവിറ്റി വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ സർവീസ്. പുതിയ സർവീസ് വിദ്യാർഥികൾ, പ്രൊഫഷണലുകൾ, ബിസിനസ് ട്രാവലേഴ്സ് എന്നിവർക്ക് ഗുണകരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബെംഗളൂരു സെൻട്രൽ എം.പി പി.സി മോഹനനാണ് പുതിയ സർവീസ് തുടങ്ങുന്ന വിവരം അറിയിച്ചത്. ബെംഗളൂരുവിൽ നിന്ന് 300 കിലോമീറ്റർ അകലെയാണ് ശിവമോഗ്ഗ സ്ഥിതി ചെയ്യുന്നത്. നേരത്തെ 2023ൽ ശിവമോഗ്ഗയിലെ വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം…
Read Moreബൈക്ക് ടാക്സി നിരോധനമേർപ്പെടുത്താൻ സർക്കാറിന് അധികാരമില്ലെന്ന് ഉബർ
ബെംഗളൂരു: ബൈക്ക് ടാക്സി നിരോധനമേർപ്പെടുത്താൻ സർക്കാറിന് അധികാരമില്ലെന്ന് ഓൺലൈൻ ടാക്സി സേവനദാതാക്കളായ ഉബർ. കർണാടക ഹൈകോടതി മുമ്പാകെയാണ് ഉബർ നിലപാട് അറിയിച്ചത്. ചീഫ് ജസ്റ്റിസ് വി.കാമേശ്വർ റാവു, ജസ്റ്റിസ് സി.എം.ജോഷി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഉബറിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ശ്രീനിവാസ രാഘവൻ കോടതിയിൽ ഹാജരായി. കേസ് അടുത്തയാഴ്ച പരിഗണിക്കാനായി കോടതി മാറ്റിവെച്ചു. ബൈക്ക് ടാക്സി നിരോധിച്ചുകൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ ഹരജികളാണ് കർണാടക ഹൈകോടതി ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. റോഡുകളിൽ നിന്ന് വാഹനങ്ങൾ ഒഴിവാക്കുന്നതിൽ ബൈക്ക് ടാക്സികൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന്…
Read More