ടി.ഇ.ടി പരീക്ഷാർത്ഥിക്ക് ഹാൾ ടിക്കറ്റിൽ ലഭിച്ചത് സണ്ണി ലിയോണിന്റെ ചിത്രം

ബെംഗളൂരു: കഴിഞ്ഞ ഞായറാഴ്ച നടന്ന ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന്റെ (ടിഇടി) പ്രവേശന ടിക്കറ്റിൽ സണ്ണി ലിയോണിന്റെ ഫോട്ടോ ഉള്ളതിനാൽ കർണാടകയിലെ ചിക്കമംഗളൂരിലെ കോപ്പയിൽ നിന്നുള്ള അധ്യാപികയ്ക്ക് നാണക്കേട് ആയതായി റിപ്പോർട്ട്.

ടി. ഇ. ടി. (TET) ന് നാല് ദിവസം മുൻപാണ് ശ്രുതി തന്റെ അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്തത്. അതിൽ ശ്രുതിയുടെ ഫോട്ടോയ്ക്ക് പകരം സണ്ണി ലിയോണിന്റെ ഫോട്ടോ ആണ് ഉണ്ടായിരുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ എഡിറ്റ് ഓപ്ഷൻ ഉപയോഗിച്ച് ഫോട്ടോ മാറ്റാൻ സാധിച്ചെങ്കിലും, ആ മാറ്റം സിസ്റ്റത്തിൽ പ്രതിഫലിച്ചില്ല.

  എച്ച്.എസ്.ആർ ലേഔട്ടിലെ 184 മരങ്ങൾ മുറിക്കാനുള്ള അപേക്ഷ ബി.ഡി.എ പിൻവലിച്ചു

ലജ്ജാകരവും ഭയാനകവുമായ അനുഭവമായിരുന്നു അതെന്നും പരീക്ഷ പോലും ശരിയായി എഴുതാൻ സാധിച്ചില്ലെന്നും ശ്രുതി പറഞ്ഞു. എഡിറ്റ് ഓപ്ഷൻ ഉപയോഗിച്ച് ഫോട്ടോയും ഒപ്പും എഡിറ്റ് ചെയ്തതിന് ശേഷവും അടുത്ത ദിവസം പരിശോധിച്ചപ്പോൾ സണ്ണി ലിയോണിന്റെ അതേ ഫോട്ടോയും മറ്റൊരാളുടെ ഒപ്പും ആയിരുന്നുവെന്നും അതിൽ വന്നതെന്നും ശ്രുതി പറഞ്ഞു.

എന്നാൽ പരീക്ഷ എഴുതുന്നവർ ഒപ്പിടേണ്ട പരീക്ഷാ കേന്ദ്രത്തിലെ രജിസ്റ്ററിൽ ശ്രുതിയുടെ ഫോട്ടോ ഉണ്ടായിരുന്നില്ലെന്ന് ഉദ്യോഗാർത്ഥി പറയുന്നു. തുടർന്ന് ശ്രുതിയുടെ ഫോട്ടോ ഒട്ടിച്ച് സ്ഥലത്തുതന്നെ ഒപ്പിടാൻ അധികാരികൾ സഹായിച്ചുവെന്നും പരീക്ഷ എഴുതാൻ അനുവദിച്ചവെന്നും ശ്രുതി കൂട്ടിച്ചേർത്തു.

  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ഇത് ശ്രദ്ധയിൽപ്പെട്ട പൊതുവിദ്യാഭ്യാസ കമ്മീഷണർ ഡോ വിശാൽ ആർ, പോലീസിൽ പരാതി നൽകാൻ പ്രാദേശിക ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഞങ്ങളുടെ ബാക്ക് എൻഡിൽ അങ്ങനെയൊന്നും സംഭവിക്കാൻ സാധ്യതയില്ല, കാരണം ഇത് സ്വയം സൃഷ്ടിച്ച ഹാൾ ടിക്കറ്റാണ് എന്നാണ് മാധ്യമങ്ങളോട് സംസാരിച്ച വിശാൽ പറഞ്ഞത്. ഐപി വിലാസങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിശദാംശങ്ങളും ഞങ്ങൾ പോലീസിന് നൽകിയിട്ടുണ്ട് എന്നും അന്വേഷണ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  31 കിലോമീറ്ററിന് രണ്ടര മണിക്കൂർ; ബെംഗളൂരു ട്രാഫിക് കൂടുതൽ വഷളാകുന്നു'; തുറന്നടിച്ച് ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts