80 കാരിയായ വൃദ്ധയെ യുവാവ് ബലാത്സംഗം ചെയ്തു

ബെംഗളൂരു: കലബുറഗി ജില്ലയിലെ 80 കാരിയായ സ്ത്രീയെ അവരുടെ ഗ്രാമത്തിലെ 28 കാരൻ ബലാത്സംഗം ചെയ്തു. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. കലബുറഗിയിലെ ഗുൽബർഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച യുവതിക്ക് സംസാരിക്കാൻ കഴിയുന്ന അവസ്ഥയിലായിരുന്നില്ലെന്ന് എസ്പി ഇഷ പന്ത് പറഞ്ഞു.

അതിനാൽ അവരെ ചികിത്സയ്ക്കായി വിട്ടു, അവർ സുഖംപ്രാപിക്കുമ്പോൾ അവരുടെ മൊഴിയെടുത്ത ശേഷം ഞങ്ങൾ അന്വേഷണം തുടരും. എന്നാൽ ഇപ്പോൾ ആരോപണവിധേയരെ കുറിച്ച് ഒന്നും പറയാൻ കഴിയില്ലന്നും പന്ത് പറഞ്ഞു. വാർദ്ധക്യസഹജമായ അസുഖങ്ങളുള്ള യുവതി വർഷങ്ങളായി കൊച്ചുമകൾക്കൊപ്പം വീട്ടിലുണ്ടായിരുന്നുവെന്നാണ് വിവരം.

  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി

80 വയസ്സുകാരിയായ മുത്തശ്ശി സംഭവദിവസം വീട്ടിൽ തനിച്ചായിരുന്നു, ചെറുമകൾ മറ്റ് കുട്ടികൾക്കൊപ്പം കളിക്കുകയായിരുന്നു. ഗ്രാമത്തിലെ യുവാവ് മുത്തശ്ശി അവരുടെ വീട്ടിൽ വച്ച് ബലാത്സംഗം ചെയ്യുകയായിരുന്നെന്നാണ് റിപ്പോർട്ട്. പോലീസ് ഇതുവരെ എഫ്‌ഐആർ ഫയൽ ചെയ്തിട്ടില്ല

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നടൻ ദർശന്റെ മകൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് വിജയലക്ഷ്മി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു: ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് അറസ്റ്റിൽ; വിഡിയോ കാണാം
[masterslider id="10"]

Related posts