ബിസി ബെലേ ബാത്ത് ഇഷ്ടമേ അല്ല ! അവസാനം അതിൻ്റെ ഫാനായി മാറി;ഷെഫ് പിള്ള തൻ്റെ ആദ്യകാല ബെംഗളൂരു ജീവിതം വിവരിക്കുന്നു.

ബെംഗളൂരു : ഷെഫ് പിള്ളെ എന്ന സുരേഷ് പിള്ളയെ ഇന്നറിയാത്തവർ മലയാളികളിൽ കുറവാണ്. നാവിലൂടെ രുചിയുടെ “നിർവാണ”ത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ഷെഫ് കൊല്ലം ജില്ലയിലെ അഷ്ടമുടിക്കായലിൻ്റ സമീപത്ത് ഒരു ചെറിയ ഗ്രാമത്തിൽ നിന്ന് തുടങ്ങി ആയിരക്കണക്കിന് ഡോളർ വിലയുള്ള ഷെഫ് പിള്ളെ എന്ന ബ്രാൻ്റിൻ്റെ പിന്നിലെ രുചിക്കൂട്ടുകളെ കുറിച്ച് പറയുന്ന പരിപാടിയാണ് ഇപ്പോൾ സഫാരി ടീവിയിൽ പ്രക്ഷേപണം ചെയ്യുന്നത്. ബി.ബി.സിയിലെ മാസ്റ്റർ ഷെഫ് പരിപാടിയിലൂടെ ഒരു മലയാളിയുടെ കൈപ്പുണ്യ ലോകം മുഴുവൻ അറിഞ്ഞതോടെയാണ് സുരേഷ് പിള്ളെയെ മലയാളികൾ ശ്രദ്ധിച്ച് തുടങ്ങിയത്. തൻ്റെ നാട്ടിലുള്ള ഹോട്ടൽ…

Read More

ദുരഭിമാനക്കൊല വീണ്ടും, മകളെ കുളത്തിൽ എറിഞ്ഞു കൊന്നു 

death

ബെംഗളൂരു: വ്യത്യസ്ത സമുദായത്തിൽപ്പെട്ട യുവാവിനെ പ്രണയിച്ച മകളെ പിതാവ് കുളത്തിലെറിഞ്ഞ് കൊലപ്പെടുത്തി. പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കർണ്ണാടകയിലെ ബെള്ളാരി ജില്ലയിലാണ് സംഭവം. ഓങ്കാർ ഗൗഡയാണ് മകളെ കൊലപ്പെടുത്തിയത്. മറ്റൊരു സമുദായത്തിൽപ്പെട്ട യുവാവുമായുള്ള ബന്ധം ഇഷ്ടപ്പെടാതിരുന്ന ഗൗഡ പലതവണ മകളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും മകൾ ഇതിന് വഴങ്ങിയില്ല. ഇതിൽ കുപിതനായ ഓംകാർ ഗൗഡ ബെള്ളാരിയിലെ കുടന്തിനി ജലാശയത്തിൽ തള്ളിയിട്ട് മകളെ കൊലപ്പെടുത്തുകയായിരുന്നു.  അന്ന് സിനിമ കാണാമെന്ന് പറഞ്ഞാണ് ഇയാൾ മകളെ വീട്ടിൽ നിന്നും വിളിച്ചുകൊണ്ടു പോയത്. എന്നാൽ തിയേറ്ററിലെത്തിയപ്പോഴേക്കും വൈകിപ്പോയിരുന്നു. തുടർന്ന് അടുത്തുള്ള ക്ഷേത്രത്തിൽ…

Read More

മുരുഗ മഠാധിപതി ചെയ്തത് പൊറുക്കാൻ ആവാത്ത കുറ്റം ; യെദ്യൂരപ്പ

ബെംഗളൂരു: കർണാടകയിലെ ചിത്രദുർഗയിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുരുഗ മഠാധിപതി ശിവമൂർത്തി ശരണാരു ചെയ്തത് പൊറുക്കാനാവാത്ത കുറ്റമാണെന്ന് ബി.ജെ.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി.എസ് യെദിയൂരപ്പ. സംഭവത്തിന് ശേഷം മുരുഗ മഠാധിപതിയെ പിന്തുണച്ച് യെദിയൂരപ്പ രംഗത്ത് എത്തിയിരുന്നു. പിന്നീട് ഇപ്പോൾ ആണ് നിലപാട് മാറ്റവുമായി യെദ്യൂരപ്പ രംഗത്തെത്തിയത്. മാപ്പർഹിക്കാത്ത കുറ്റമാണ് അദ്ദേഹം ചെയ്തതെന്ന് ഇന്ന് ലോകം മുഴുവൻ അറിയാമെന്ന് യെദിയൂരപ്പ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അദ്ദേഹം ഇത്രയും തരംതാഴുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.  മഠത്തിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ശിവമൂർത്തി…

Read More

ലിംഗായത്ത് മഠാധിപതി പീഡന കേസ്, കുറ്റപത്രത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് 

ബെംഗളൂരു: ലിംഗായത്ത് മഠാധിപതി പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ ചിത്രദുര്‍ഗ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. മഠത്തിനു കീഴിലെ ഹോസ്റ്റലിലെ രണ്ടു വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ ചിത്രദുര്‍ഗയിലെ ലിംഗായത്ത് മഠാധിപതി ശിവമൂര്‍ത്തി മുരുഘ ശരണാരുവിനെ ദിവസങ്ങൾക്ക് മുൻപ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ട് വിദ്യാര്‍ഥിനികളെ ഹോസ്റ്റലില്‍ വെച്ച്‌ മൂന്ന് വര്‍ഷത്തോളം സന്യാസി പീഡിപ്പിച്ചെന്നാണ് കേസ്. പഴങ്ങളിലും പാനീയങ്ങളിലും മയക്കുമരുന്ന് കലര്‍ത്തി മഠാധിപതിയുടെ കിടപ്പുമുറിയിലേക്ക് അയച്ചതായി വിദ്യാര്‍ഥിനികള്‍ പോലീസിന് മൊഴി നല്‍കി. കര്‍ണാടക-ആന്ധ്രപ്രദേശ് അതിര്‍ത്തിയില്‍ റെയില്‍വേ ട്രാക്കില്‍ ദുരൂഹ സാഹചര്യത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിലും…

Read More

എൺപതുകാരിയെ  ബലാത്സംഗം ചെയ്ത പ്രതി അറസ്റ്റിൽ 

ബെംഗളൂരു: വീട്ടില്‍ അതിക്രമിച്ചുകയറി എണ്‍പതുകാരിയെ ബലാത്സംഗം ചെയ്ത 28 കാരന്‍ അറസ്റ്റില്‍. കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലാണ് സംഭവം നടന്നത്. അളന്ദ് താലൂക്കിലെ അന്നൂരു ഗ്രാമത്തിലാണ് വയോധികക്കെതിരെ അതിക്രമം നടന്നത്. സമീപവാസിയും വയോധികയുടെ കൊച്ചുമകളുടെ സുഹൃത്തുമായ സന്തോഷ് എന്ന യുവാവാണ് വയോധികയെ പീഡിപ്പിച്ചത്. സന്തോഷിനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. കൊച്ചുമകള്‍ക്കൊപ്പം നില്‍ക്കാനായി ഇവിടെ എത്തിയതായിരുന്നു വയോധിക. ഇരയായ 80കാരി നിലവില്‍ കല്‍ബുര്‍ഗിയിലെ ഗുല്‍ബര്‍ഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലാണ്. ആശുപത്രിയിലുള്ള വയോധിക സംസാരിക്കാനുള്ള ആരോഗ്യസ്ഥിതിയിലല്ലെന്ന് എസ് പി ഇഷാ പന്ത് പറഞ്ഞു. ഞായറാഴ്ച കൊച്ചുമകള്‍…

Read More

കോപ്പിയടിച്ചെന്ന് ആരോപണം, 16 കാരൻ കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു

ബെംഗളൂരു: ക്ലാസ് ടെസ്റ്റിനിടെ കോപ്പിയടിച്ചെന്ന ആരോപണം നേരിട്ട സ്കൂൾ വിദ്യാർഥി ഫ്ലാറ്റിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ബെംഗളൂരു സാമ്പിഗേഹള്ളി സ്വദേശിയായ 16 വയസുകാരനാണ് ജീവനൊടുക്കിയത്. ചൊവ്വാഴ്ചയാണ് സാമ്പിഗേഹള്ളി പ്രദേശത്തെ സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിയെ കോപ്പിയടിച്ചെന്നാരോപിച്ച് അധ്യാപിക ക്ലാസിൽ നിന്ന് പുറത്താക്കിയത്. കുറച്ചു സമയത്തിന് ശേഷം തിരികെ പ്രവേശിപ്പിച്ചെങ്കിലും വിദ്യാർത്ഥി സ്കൂളിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. പിന്നീട് സമീപത്തെ പാർപ്പിട സമുച്ചയത്തിലെ ഫ്ലാറ്റിൻറെ 14-ാം നിലയിൽ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കുകയായിരുന്നു. കുട്ടിയുടെ പിതാവിൻറെ പരാതിയിൽ സ്കൂൾ അധികൃതർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

Read More

കാമുകനെ ഭയന്ന് 4 കുട്ടികളുടെ അമ്മ ആത്മഹത്യ ചെയ്തു 

ബെംഗളൂരു: സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നു പറഞ്ഞ് കാമുകന്‍ ഭീഷണിപ്പെടുത്തിയതിന് പിന്നാലെ നാലു കുട്ടികളുടെ അമ്മയായ യുവതി ആത്മഹത്യ ചെയ്തു. ബെംഗളൂരു സ്വദേശിയായ ചാമുണ്ഡേശ്വരി ആണ് മരിച്ചത്. യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തു. ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുന്‍പ് യുവതി ഒരു വീഡിയോ കാമുകന് അയച്ചിരുന്നു. “നിങ്ങള്‍ സന്തോഷമായിരിക്കൂ. എന്ന് കരുതി ഇതുപോലെ മറ്റു സ്ത്രീകളുടെ ജീവിതം തകര്‍ക്കരുത് ” -എന്നായിരുന്നു വീഡിയോയില്‍ യുവതി പറഞ്ഞത്. ബ്യൂട്ടീപാര്‍ലര്‍ ജീവനക്കാരിയായ യുവതി ആറ് മാസം മുമ്പാണ് മല്ലികാര്‍ജുനെ പരിചയപ്പെട്ടത്. പിന്നീട് പ്രണയത്തിലായി. യുവതിയുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍…

Read More

കാർ ബൈക്കിലിടിച്ച് ഉണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

road

ബെംഗളൂരു: ശിക്കാരിപുര താലൂക്കിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ശിക്കാരിപുര താലൂക്കിലെ മഞ്ചിൻകൊപ്പ ഗ്രാമത്തിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് യാത്രികരായ ജ്യോതി (30), ഗംഗമ്മ (50), സൗജന്യ ( 4) എന്നിവരാണ് മരിച്ചത് . ബൈക്ക് യാത്രികരായ മല്ലികാർജുൻ പരിക്കേറ്റ് ശിക്കാരിപുര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. മല്ലികാർജുനും അമ്മ ഗംഗമ്മയും സഹോദരി ജ്യോതിയും മകൾ സൗജന്യയും ഞായറാഴ്ച ഒരു ചടങ്ങിൽ പങ്കെടുക്കാൻ ഷിരാളക്കൊപ്പയിൽ പോയി വീട്ടിലേക്ക് മടങ്ങുമ്പോൾ രാത്രി 10.30 ഓടെ ഇവർ സഞ്ചരിച്ചിരുന്ന…

Read More

ഓട്ടിസം ബാധിച്ച കുട്ടിയെ എറിഞ്ഞ് കൊലപ്പെടുത്തിയ അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി

CRIME

ബെംഗളൂരു: മൂന്ന് മാസം മുമ്പ് സെൻട്രൽ ബെംഗളൂരുവിലെ ഒരു അപ്പാർട്ട്മെന്റ് കോംപ്ലക്‌സിന്റെ നാലാം നിലയിൽ നിന്ന് നാല് വയസ്സുള്ള ഓട്ടിസം ബാധിച്ച മകളെ എറിഞ്ഞ് കൊലപ്പെടുത്തിയതിന് ദന്തഡോക്ടരായ അമ്മയ്ക്ക് എതിരെ കൊലക്കുറ്റത്തിന് പോലീസ് കേസെടുത്തു. നവംബർ മൂന്നിന് ഒമ്പതാം എസിഎംഎം കോടതിയിൽ സമർപ്പിച്ച 193 പേജുള്ള കുറ്റപത്രത്തിൽ, തൊഴിൽപരവും വ്യക്തിപരവുമായ ജീവിതം ബലിയർപ്പിക്കാൻ ആഗ്രഹിക്കാത്തതിനാലാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന അമ്മയുടെ മൊഴി പൊലീസ് ഉൾപ്പെടുത്തിയിട്ടുണ്ട്. കിരൺ ബാലകൃഷ്ണയുടെയും ഡോ. ​​സുഷമ ഭരദ്വാജിന്റെയും ഏക മകളായിരുന്നു ദ്രുതി ബാലകൃഷ്ണ അഥവാ ധ്രുതി. കുട്ടിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ…

Read More

ഏറെ വൈകിയെങ്കിലും ഗതാഗതം സുഗമമാക്കാൻ എച്ച് എ എൽ അടിപ്പാത ഡിസംബറോടെ തുറക്കും

ബെംഗളൂരു: എച്ച്എഎൽ, മാറത്തഹള്ളി, സുരഞ്ജൻ ദാസ് റോഡ് എന്നിവിടങ്ങളിൽ ഗതാഗതം സുഗമമാക്കാൻ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അടിപ്പാത ഡിസംബറോടെ പൂർത്തിയാകും. കനത്ത മഴയെ തുടർന്ന് അടിപ്പാതയിൽ ചെളിയും കളിമണ്ണും അടിഞ്ഞുകൂടി പദ്ധതി ഒന്നര മാസത്തോളം വൈകിയതായി ബിബിഎംപി അധികൃതർ പറഞ്ഞു. ഇപ്പോൾ പെട്ടികൾ സ്ഥാപിക്കലും ഒരു വശത്ത് നടക്കുന്നു, അടുത്ത 10 ദിവസത്തിനുള്ളിൽ ഇത് പൂർത്തിയാകാൻ സാധ്യതയുണ്ട് എന്നും അധികൃതർ വ്യക്തമാക്കി. 2.90 മീറ്റർ നീളമുള്ള അടിപ്പാത ഗതാഗതം സുഗമമാക്കും. ഓൾഡ് എയർപോർട്ടിൽ നിന്ന് മാറത്തഹള്ളി ഭാഗത്തേക്കോ തിരിച്ചും പോകുന്ന ആളുകൾക്ക് ഒരു സിഗ്നലിലും…

Read More
Click Here to Follow Us