കാമുകനെ ഭയന്ന് 4 കുട്ടികളുടെ അമ്മ ആത്മഹത്യ ചെയ്തു 

ബെംഗളൂരു: സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നു പറഞ്ഞ് കാമുകന്‍ ഭീഷണിപ്പെടുത്തിയതിന് പിന്നാലെ നാലു കുട്ടികളുടെ അമ്മയായ യുവതി ആത്മഹത്യ ചെയ്തു.

ബെംഗളൂരു സ്വദേശിയായ ചാമുണ്ഡേശ്വരി ആണ് മരിച്ചത്. യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തു.

ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുന്‍പ് യുവതി ഒരു വീഡിയോ കാമുകന് അയച്ചിരുന്നു. “നിങ്ങള്‍ സന്തോഷമായിരിക്കൂ. എന്ന് കരുതി ഇതുപോലെ മറ്റു സ്ത്രീകളുടെ ജീവിതം തകര്‍ക്കരുത് ” -എന്നായിരുന്നു വീഡിയോയില്‍ യുവതി പറഞ്ഞത്.

  ബെംഗളൂരുവിലെ പലയിടങ്ങളിലും തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

ബ്യൂട്ടീപാര്‍ലര്‍ ജീവനക്കാരിയായ യുവതി ആറ് മാസം മുമ്പാണ് മല്ലികാര്‍ജുനെ പരിചയപ്പെട്ടത്. പിന്നീട് പ്രണയത്തിലായി. യുവതിയുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ യുവാവ് ഫോണില്‍ പകര്‍ത്തിയിരുന്നു. തുടര്‍ന്ന് രണ്ട് ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ഇത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതോടെയാണ് യുവതി ജീവനൊടുക്കിയത്. മല്ലികാര്‍ജുനെതിരേ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മിനിറ്റിൽ ഒന്നര ലക്ഷം ടിക്കറ്റുകൾ! പുത്തൻ ഫീച്ചറുകളുമായി പുതിയ ഐആർസിടിസി വെബ്സൈറ്റ് ഇനി മിന്നൽ വേഗത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആസിഡ് ആക്രമണ അതിജീവിത; അന്തരിച്ച ചെന്നമ്മ അതിന് മുൻപ് എങ്ങനെയായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ? അപൂർവ ചിത്രങ്ങൾ ഇതാ.
[masterslider id="10"]

Related posts