കാർ ബൈക്കിലിടിച്ച് ഉണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

road

ബെംഗളൂരു: ശിക്കാരിപുര താലൂക്കിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ശിക്കാരിപുര താലൂക്കിലെ മഞ്ചിൻകൊപ്പ ഗ്രാമത്തിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് യാത്രികരായ ജ്യോതി (30), ഗംഗമ്മ (50), സൗജന്യ ( 4) എന്നിവരാണ് മരിച്ചത് .

ബൈക്ക് യാത്രികരായ മല്ലികാർജുൻ പരിക്കേറ്റ് ശിക്കാരിപുര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. മല്ലികാർജുനും അമ്മ ഗംഗമ്മയും സഹോദരി ജ്യോതിയും മകൾ സൗജന്യയും ഞായറാഴ്ച ഒരു ചടങ്ങിൽ പങ്കെടുക്കാൻ ഷിരാളക്കൊപ്പയിൽ പോയി വീട്ടിലേക്ക് മടങ്ങുമ്പോൾ രാത്രി 10.30 ഓടെ ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ കാർ ഇടിക്കുകയായിരുന്നു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ശിവമൊഗ എസ്പി മിഥുൻ പറഞ്ഞു.

  വൈറ്റ്‌ഫീൽഡിൽ മലയാളി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

ശിവമോഗയിൽ നിന്നുള്ള കാർ ഉടമ കുമാർ ഹവേരി ജില്ലയിലെ ഹെരേകെരുവിൽ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെ രണ്ട് വാഹനങ്ങളും പരസ്പരം കൂട്ടിയിടിക്കുകയായിരുന്നുവെന്ന് കുമാർ ജികെ പറഞ്ഞു. കാർ ഉടമയ്‌ക്കെതിരെ ഐപിസി സെക്ഷൻ 304 പ്രകാരം ഷിരാളക്കൊപ്പ പോലീസ് കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലാല്ബാഗ് മാമ്പഴ-ചക്ക മേള സന്ദർശിച്ച് എച്ച്.ഡി. ദേവഗൗഡ; ചക്കയ്ക്കും പുളിക്കും ദേശീയ ബോർഡ് രൂപീകരിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബക്രീദ് സപെഷ്യൽ: ബെംഗളൂരുവിൽ ആടുകളുടെ വില കുതിച്ചുയരുന്നു; ഗതാഗതച്ചെലവ് വർദ്ധിച്ചെന്ന് വ്യാപാരികൾ
[masterslider id="10"]

Related posts