5 വർഷം കൊണ്ട് ഒരു കോടി തൊഴിലവസരങ്ങൾ കൂടി; കിടിലൻ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ.

ബെംഗളൂരു : പല ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും തൊഴിലില്ലായ്മ കൊണ്ട് ബുദ്ധിമുട്ടുമ്പോൾ രാജ്യത്തെ ഏറ്റവും കൂടുതൽ യുവാക്കൾക്ക് തൊഴിൽ നൽകുന്ന സംസ്ഥാനങ്ങളിൽ ഒന്നായ കർണാടക തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാൻ കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കുന്നു.

യുവാക്കളിൽ തൊഴിൽ നൈപുണ്യം വളർത്താൻ ലക്ഷ്യമിട്ടു കൊണ്ട് ആരംഭിക്കുന്ന “മിഷൻ യുവ സമൃദ്ധി” കൊണ്ട് ലക്ഷ്യമിടുന്നത് 5 വർഷം കൊണ്ട് ഒരു കോടി തൊഴിലുകൾ സൃഷ്ടിക്കുക എന്നതാണ്, 5000 കോടിയുടേതാണ് ഈ പദ്ധതി എന്ന് മുഖ്യമന്ത്രി യെദിയൂരപ്പ അറിയിച്ചു.

  ബെംഗളൂരുവിൽ പോലീസിനെ ആക്രമിച്ച വധക്കേസ് പ്രതിയെ വെടിവെച്ച് സാഹസികമായി കീഴടക്കി പോലീസ്

8 ജില്ലകളിൽ മിഷൻ യുവ സമൃദ്ധി പദ്ധതി നടപ്പിലാക്കാൻ പ്രത്യേക ദൗത്യസേനയെ നിയമിച്ചിട്ടുണ്ട്, അവരുടെ റിപ്പോർട്ട് ലഭിച്ചതിന് ശേഷം കൂടുതൽ പരിപാടികൾ തീരുമാനിക്കും.

തൊഴിൽ നൈപുണ്യ ദിനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

18-35 പ്രായപരിധിയിൽ ഉള്ളവരുടെ ങ്ങളിൽ ഇന്ത്യ രണ്ടാമത് ആണ് ,സംസ്ഥാനത്ത് 2.21 കോടി യുവാക്കളുണ്ട്. ഇവരെ ലക്ഷ്യം വച്ചു കൊണ്ട് നിരവധി പദ്ധതികളാണ് സർക്കാർ ഒരുക്കിയിട്ടുള്ളത്. 1.93 സ്വയം സഹായക സംഘങ്ങൾക്ക് 400 കോടി രൂപ കമ്യൂണിറ്റി നിക്ഷേപ ഫണ്ട് ആയി നൽകും.ഇതിനകം 17121 സംഘങ്ങൾക്ക് 149.03 കോടി നൽകിക്കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ‘ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ’ പത്മശ്രീ ഗിരീഷ് ഭരദ്വാജ് അന്തരിച്ചു
[masterslider id="10"]

Related posts