പുതിയ ഓക്സിജൻ നിർമാണ പ്ലാന്റുകൾക്ക് അനുമതി

ബെംഗളൂരു: കോവിഡ് -19 ന്റെ രണ്ടാം തരംഗത്തിൽ ഓക്സിജൻ ക്ഷാമം മൂലം സംസ്ഥാനത്തെ മെഡിക്കൽ ഓക്സിജൻ നിർമാണ യൂണിറ്റുകൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്ന പദ്ധതിക്ക് കർണാടക സർക്കാർ വ്യാഴാഴ്ച അംഗീകാരം നൽകി.

10 കോടി രൂപ മിനിമം മുതൽമുടക്കിയാണ് മെഡിക്കൽ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കുന്നത് . മുതൽമുടക്കിൽ 25 ശതമാനം മൂലധന സബ്‌സിഡി നൽകുന്ന പദ്ധതി നിയമ-പാർലമെന്ററി കാര്യ മന്ത്രി ബസവരാജ് ബോമ്മൈയാണ് പ്രഖ്യാപിച്ചത്. ഉൽപാദനം ആരംഭിച്ച് ആദ്യ മൂന്ന് വർഷത്തേക്ക് ആവശ്യമായ വൈദ്യുതിയിൽ 100 ശതമാനം ഇളവ് നൽകും.

  വാല്‍പ്പാറ അപകടത്തിൽ മരിച്ചവരുടെ മൃതദേഹം കേരളത്തിലെത്തിച്ചു

100 ശതമാനം സ്റ്റാമ്പ് ഡ്യൂട്ടി ഇളവ്, വായ്പ,  രജിസ്ട്രേഷൻ ചാർജുകൾ ഇളവ് എന്നിവ ഉണ്ടായിരിക്കുമെന്നും, ഭൂമി പരിവർത്തന ഫീസ് 100 ശതമാനം തിരികെ നൽകുമെന്നും  മന്ത്രി പറഞ്ഞു.

നിലവിൽ 815 മെട്രിക് ടൺ ഉൽപാദന ശേഷിയും 5,780 മെട്രിക് ടൺ സംഭരണ ​​ശേഷിയുമുള്ള ഒമ്പത് ഓക്സിജൻ പ്ലാന്റുകൾ മാത്രമാണ് കർണാടകയിലുള്ളത്. ശേഷി വർദ്ധിപ്പിക്കുന്നതിന്, താല്പര്യപ്പെട്ട് മുന്നോട്ടു വരുന്ന സംരംഭകർക്കും സർക്കാർ ആനുകൂല്യങ്ങൾ നൽകുമെന്നും അദ്ദേഹം അറിയിച്ചു.

ഏപ്രിൽ-മെയ് മാസങ്ങളിൽ കോവിഡ് -19ന്റെ രണ്ടാം തരംഗത്തിൽ സംസ്ഥാനത്തിന് പ്രതിദിനം 830 മെട്രിക് ടൺ ഓക്സിജൻ ആവശ്യമായിരുന്നു, അതിൽ ബെംഗളൂരു നഗരത്തിന് മാത്രം 285 മെട്രിക് ടൺ ഓക്സിജൻ ആവശ്യമായി വന്നു.

  പെരുന്നാൾ നമസ്ക്കാരം; നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് ​ഗതാ​ഗത നിയന്ത്രണങ്ങൾ; പാർക്കിങ്, ബദൽ പാതകൾ വിശദാംശങ്ങൾ

കേസുകൾ ഉയർന്നപ്പോൾ, ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്ന് കർണാടകയ്ക്ക് 1,200 മെട്രിക് ടൺ ഓക്സിജൻ വിതരണം അനുവദിച്ചു. എന്നിരുന്നാലും, സംസ്ഥാനത്തെ വിതരണക്കാരിൽ നിന്ന് പ്രതിദിനം 850 മെട്രിക് ടൺ മാത്രമേ ലഭിച്ചിരുന്നുള്ളു. ഹൈക്കോടതിയുടെ ഇടപെടലിന് മുമ്പ് 765 മെട്രിക് ടൺ ഓക്സിജൻ സംസ്ഥാന സർക്കാർ ആശുപത്രികൾക്ക് അനുവദിച്ചു, 252 മെട്രിക് ടൺ ബെംഗളൂരു നഗരത്തിനായി മാത്രം നീക്കിവച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ ഹർഷ ഗുപ്തയ്ക്ക് സ്ഥലംമാറ്റം; പ്രതിഷേധം ശക്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us