മലബാർ യാത്രികർക്ക് സന്തോഷ വാർത്ത; യശ്വന്ത്പുര-കണ്ണൂർ എക്സ്പ്രസ് പുനരാരംഭിക്കുന്നു.

ബെംഗളൂരു: നഗരത്തിൽ നിന്ന് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ യാത്രക്കാരുടെ ഏക ട്രെയിൻ യാത്രാ ആശ്രയമായിരുന്നു യശ്വന്ത്പുര -കണ്ണൂർ എക്സ്പ്രസ് (07389-90) പുനരാരംഭിക്കുന്നു.

ലോക്ക്ഡൗണിനേ തുടർന്ന് നിർത്തിവച്ച സർവ്വീസ് ഈ മാസം 23 മുതൽ പുനരാരംഭിക്കാൻ ആണ് റെയിൽവേ തീരുമാനിച്ചത്.

രാത്രി 8 മണിക്ക് യാത്ര ആരംഭിച്ച് ബാനസവാഡി, കാർമലറാം, ഹൊസൂർ, ധർമപുരി വഴി കണ്ണൂരിൽ രാവിലെ 9:45 ന് എത്തുന്ന ട്രെയിൻ തിരിച്ച് വൈകുന്നേരം 06.05 ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 8 മണിക്ക് യശ്വന്ത്പൂരിലെത്തും.

  മരണം തൊട്ടുമുന്നിൽ, രക്ഷകനായി വളർത്തുപൂച്ച; തകർന്നുവീണ മേൽക്കൂരയ്ക്കടിയിൽ നിന്ന് അച്ഛനും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു

ട്രെയിൻ ഷെഡ്യൂൾ ചെയ്തിട്ടുണ്ട് റിസർവേഷൻ ആരംഭിച്ചിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസ്: ഒളിവിൽ പോയ അമ്മ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts