പട്ടാപ്പകൽ ബെംഗളൂരുവിൽ സിനിമാറ്റിക് കൊലപാതകം; സലൂണിൽ കാത്തിരുന്ന് കുപ്രസിദ്ധ ഗുണ്ടയെ വെട്ടിക്കൊന്നു

ബെംഗളൂരു: നഗരത്തെ നടുക്കി തിരക്കേറിയ റോഡിൽ വെച്ച് കുപ്രസിദ്ധ ഗുണ്ടയെ സായുധ സംഘം വെട്ടിക്കൊന്നു. ജെ.പി നഗറിലാണ് ശനിയാഴ്ച വൈകുന്നേരം കൊടുംക്രിമിനലായ രാജു എന്ന ‘ഹല്ലു മുരുക രാജ’ (48) ക്രൂരമായി കൊല്ലപ്പെട്ടത്. പഴയ ശത്രുതയെത്തുടർന്നാണ് കൊലപാതകം നടന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകം, വധശ്രമം, കവർച്ച തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട രാജു.

കൃത്യമായ ആസൂത്രണത്തോടെയാണ് കൊലയാളി സംഘം എത്തിയതെന്ന് പോലീസ് പറഞ്ഞു. വൈകുന്നേരം രാജു മുടി വെട്ടാനായി ഒരു സലൂണിൽ എത്തിയപ്പോൾ അഞ്ചംഗ കൊലയാളി സംഘം അവിടെ ഒളിച്ചിരുന്നു നിരീക്ഷിക്കുകയായിരുന്നു. സലൂണിൽ നിന്നിറങ്ങി സമീപത്തെ കടയിൽ നിന്ന് ചായ കുടിച്ച ശേഷം, വൈകുന്നേരം 5:30 ഓടെ രാജു വീട്ടിലേക്ക് നടന്നു പോകുമ്പോഴാണ് സംഘം ആയുധങ്ങളുമായി പിന്നാലെ കൂടിയത്.

  ലിവിന് പങ്കാളിയോടൊപ്പം ജീവിക്കാൻ മാതാപിതാക്കളെയും അനിയത്തിയെയും ഫ്ലാറ്റിലിട്ട് കാമുകനൊപ്പം അറുത്ത് കൊന്ന് യുവതി

അപകടം മണത്ത രാജു ഓടിയെങ്കിലും കൊലയാളികൾ തിരക്കേറിയ റോഡിലിട്ട് പിന്തുടർന്ന് പിടികൂടുകയായിരുന്നു. തുടർന്ന് പൊതുജന മധ്യത്തിൽ വെച്ച് ഇയാളെ മാരകായുധങ്ങൾ ഉപയോഗിച്ച് ക്രൂരമായി വെട്ടിവീഴ്ത്തിയ ശേഷം സംഘം സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.

ഏകദേശം പത്ത് വർഷം മുമ്പ് ബനശങ്കരിയിൽ വെച്ച് ‘സ്റ്റാൻഡ്’ കുട്ടി എന്ന ഗുണ്ട കൊല്ലപ്പെട്ട കേസിൽ പ്രതിയായിരുന്നു രാജു. ഈ കൊലപാതകത്തിന് പ്രതികാരം വീട്ടാനായിരിക്കാം രാജുവിനെ ഇപ്പോൾ വധിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. ഈ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള രാജുവിന് കുപ്രസിദ്ധ ഗുണ്ടാതലവൻ ബെല്ലാരി ശിവയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. സംഭവത്തിൽ ജെ.പി നഗർ പോലീസ് കേസെടുത്ത് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി.

  വിവാഹിതയായ സ്ത്രീയോടൊപ്പം യുവാവ് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് വൻ കൊള്ള, ഗ്രാമത്തിൽ സംഘർഷാവസ്ഥ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഐടി ജീവനക്കാരെ ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് റസ്റ്റോറന്റ് ജീവനക്കാർ; കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts