കാ​റി​ന് മേ​ൽ ചരക്ക് ലോറി മ​റി​ഞ്ഞ് യാത്രക്കാർക്ക് ദാരുണാന്ത്യം

ബെംഗളൂരു : ചരക്ക് കയറ്റി വന്ന കാറിന് മുകളിലേയ്ക്ക് ലോറി മറിഞ്ഞ് കാർ യാത്രികർക്ക് ദാരുണാന്ത്യം. ബാ​ഗ​ൽ​കോ​ട്ട് കെ​സ​നു​ർ സ്വ​ദേ​ശി ര​മേ​ശ് ഹു​ഗ​ർ (45), ഗ​ദ്ദ​ൻ​കേ​രി സ്വ​ദേ​ശി അ​ക്ബ​ർ ന​ബി സാ​ബ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കഴിഞ്ഞദിവസമാണ് അപകടം. അ​പ​ക​ട​ത്തി​ൽ കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. പൊ​ലീ​സും, അ​ഗ്നിര​ക്ഷാസേ​ന​യും ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് ലോ​റി ഉ​യ​ർ​ത്തി​യാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ പു​റ​ത്തെ​ടു​ത്ത​ത്. സി​മി​കേ​രി​യി​ൽ​നി​ന്ന് ഹു​ബ്ബ​ള്ളി ഭാ​ഗ​ത്തേ​ക്ക് യാത്ര ചെയ്തവരാണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്.മ​ധ്യ​പ്രേ​ദേ​ശി​ലേ​ക്ക് ച​ര​ക്കു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ലോറിയാണ് മറിഞ്ഞത്. അമിത വേഗതയിൽ വന്ന ചരക്ക് ലോറിമു​ന്നി​ലു​ള്ള ബൈ​ക്കി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ വെട്ടിക്കുന്നതിനിടെ കാ​റി​ന് മു​ക​ളി​ലേ​ക്ക്…

Read More

എൻ.എസ്.യു ഐ നേതാവിനും, സുഹൃത്തിനും വാഹനാപകടത്തിൽ ദാരുണാന്ത്യം

ബെംഗളൂരു : തലപ്പാടിക്കും മംഗളൂരുവിനുമിടയിലെ ജെപ്പിനമോഗരുവിൽ ചൊവ്വാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തിൽ യുവാക്കൾക്ക് ദാരുണാന്ത്യം.എൻ.എസ്.യു.ഐ ദക്ഷിണ കന്നട ജില്ല വൈസ് പ്രസിഡന്റ് ഓംശ്രീ പൂജാരി(26),സുഹൃത് അമൻ റാവു(27) എന്നിവരാണ് മരിച്ചത് . തലപ്പാടിയിൽ അത്താഴത്തിന് പോയ ഇരുവരും മടങ്ങവേ ജെപ്പിനമോഗരുവിൽ വെച്ച് സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.കോൺഗ്രസ് പാർട്ടി പ്രവർത്തകരായ ഇരുവരും സാമൂഹ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. അതെസമയം ഓംശ്രീയുടേയും, സുഹൃത്തിൻ്റെയും മരണത്തിൽ കർണാടക നിയമസഭ സ്പീക്കർ യു.ടി.ഖാദർ,കെ.പി.സി.സി ജനറൽ സെക്രട്ടറി ഇനായത്ത് അലി എന്നിവർ അനുശോചിച്ചു. കോൺഗ്രസ്…

Read More

കാറിൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറി; നിയന്ത്രണം വിട്ട കാർ ഭീമൻ കല്ലിലിടിച്ച് അപകടം

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കാറിൽ പെട്ടെന്നുണ്ടായ പൊട്ടിത്തെറിയിൽ നാലംഗ കുടുംബത്തിന് പരിക്കേറ്റു. തമിഴ്‌നാട് മാര്‍ത്താണ്ഡം സ്വദേശികളെയാണ് പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാറിനകത്ത് ചാർജ് ചെയ്‌തിരുന്ന മൊബൈൽഫോൺ പൊട്ടിത്തെറിച്ചാന് അപകടമുണ്ടായതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ കഴക്കൂട്ടം വെട്ടുറോഡ് ജംങ്ഷനിലാണ് അപകടമുണ്ടായത്. പോത്തന്‍കോട് ഭാഗത്തുനിന്നു തിരുവനന്തപുരത്തേക്ക് സഞ്ചരിക്കുകയിരുന്ന കാറാണ് അപകടത്തിപ്പെട്ടത്. യാത്രക്കിടയില്‍ ചാര്‍ജ് ചെയ്യുകയായിരുന്ന മൊബൈല്‍ പൊട്ടിത്തെറിച്ച് നിയന്ത്രണം വിട്ട കാര്‍ ദേശീയപാത വികസനത്തിനായി ഇറക്കിവച്ചിരുന്ന കൂറ്റന്‍ കല്ലിലേക്ക് ഇടിച്ചു കയറിയാണ് അപകടമെന്നാണ് പ്രാഥമിക വിവരം.

Read More

റോഡിൽ ഭീമൻ കുഴി രൂപപ്പെട്ടത് പെട്ടന്ന് ; പിന്നാലെ കുഴിയിലേയ്ക്ക് മറിഞ്ഞ് കാര്‍, സംഭവം ചെന്നൈയിൽ

ചെന്നൈ: തിരുവാണ്‍മിയൂര്‍ – തരമണി റോഡില്‍ പെട്ടെന്ന് രൂപപ്പെട്ട കുഴിയിലേയ്ക്ക് മറിഞ്ഞ് കാർ. കാറിലുണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെ അഞ്ചുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദീർഘ നേരത്തെ പരിശ്രമത്തിനൊടുവിൽ കാർ പുറത്തെടുത്തു. തരമണിയില്‍നിന്ന് തിരുവാണ്‍മിയൂരിലേക്ക് വന്ന കാറാണ് അപകടത്തിൽപ്പെട്ടത്. സംഭവം നടന്നതിന് സമീപം മെട്രോ റെയില്‍വേയ്ക്കായി തുരങ്കപ്പാത നിര്‍മാണം നടക്കുന്നുണ്ട്. ഇതേത്തുടര്‍ന്നാണ് പെട്ടെന്ന് കുഴി രൂപപ്പെട്ടതെന്ന് സമീപവാസികള്‍ ആരോപിക്കുന്നു. അതെസമയം നടുറോഡില്‍ കുഴി രൂപപ്പെട്ടത് സമീപത്ത് മെട്രോ റെയില്‍വേയുടെ നിര്‍മാണം നടക്കുന്നതുകൊണ്ടല്ലെന്ന് വ്യക്തമാക്കി മെട്രോ റെയില്‍ അധികൃതരും രംഗത്തെത്തി. സംഭവം നടന്നതിന് 300 മീറ്റര്‍ അകലെയാണ്…

Read More

തെലുങ്ക് താരം ശർവാനന്ദിന്റെ കാർ അപകടത്തിൽ പെട്ടു

ഹൈദരാബാദ്: തെലുങ്ക് യുവ താരം ശർവാനന്ദ് സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു. ഹൈദരാബാദിലെ ജൂബിലി ഹിൽസിൽ വെച്ചാണ് അപകടമുണ്ടായത്. കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. താരത്തിന് അപകടം സംഭവിച്ച വാർത്ത രാവിലെ മുതൽ പ്രചരിച്ചിരുന്നു. ഇപ്പോൾ ശർവാനന്ദ് തന്നെ ഇക്കാര്യം സോഷ്യൽമീഡിയയിലൂടെ സ്ഥിരീകരിച്ചു. ജൂബിലി ഹിൽസിലെ ഫിലിം നഗറിൽ വെച്ച് ശർവാനന്ദിന്റെ റേഞ്ച് റോവർ എസ് യു വി ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ താരത്തെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് താരം ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിൽ…

Read More

കാറപകടത്തിൽ വ്യാപാരി മരിച്ചു

ബെംഗളൂരു: ദേശീയ പാത 66ൽ കൗപുവിൽ കാൽനടക്കിടെ കാറിടിച്ച് മുംബൈയിലെ വ്യാപാരി ഉഡുപ്പിയിൽ മരിച്ചു. ബാലകൃഷ്ണ ജി പൂജാരിയാണ് തിങ്കളാഴ്ച മരിച്ചത്. മൂലൂർ ബ്രഹ്മശ്രീ നാരായണ ഗുരു സേവാ സംഘം ഓണററി പ്രസിഡണ്ടായ പൂജാരി രണ്ടു ദിവസത്തെ സന്ദർശനത്തിനായി നാട്ടിൽ എത്തിയതായിരുന്നു. ഞായറാഴ്ച വൈകുന്നേരം മൂലൂർ കടയിൽ പോയി മടങ്ങുമ്പോഴാണ് കാർ ഇടിച്ചത്. തലയ്ക്ക് സാരമായി പരിക്കേറ്റ ഇയാൾ ഉടുപ്പിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സ ഫലം കണ്ടില്ല.

Read More

ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു, മലയാളി യുവാക്കൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബെംഗളൂരു: മെതിക്കുന്നതിനായി റോഡരികില്‍ ഇറക്കിയിരുന്ന മുതിരയ്‌ക്ക് മുകളിലൂടെ കയറിയിറങ്ങിയ കാര്‍ കത്തിനശിച്ചു. ആറ് മലയാളി യുവാക്കള്‍ സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്. ഗുണ്ടല്‍പേട്ട് താലൂക്കിലെ ഹൊന്നഗൗഡനഹള്ളി-ഗോപാല്‍പുര റോഡില്‍ ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം. റോഡില്‍ മെതിക്കാനിട്ടിരുന്ന മുതിരയ്‌ക്ക് മുകളിലൂടെ വാഹനം കയറിയപ്പോള്‍ ടയറിനിടയില്‍ മുതിര കുടുങ്ങിയതാണ് അപകടകാരണം. വാഹനത്തിന് തീപിടിക്കാന്‍ ആരംഭിച്ചതോടെ യുവാക്കള്‍ കാറില്‍ നിന്നിറങ്ങിയോടി. നാട്ടുകാര്‍ തീ അണയ്‌ക്കാന്‍ ശ്രമിച്ചെങ്കിലും കാര്‍ പൂര്‍ണമായും കത്തി നശിച്ചു. അഗ്നിശമന സേനയും ഗുണ്ടല്‍പേട്ട് പോലീസും സ്ഥലത്തെത്തി. സംഭവത്തില്‍ പോലീസ് കേസെടുത്തു. നെല്ല്, കുത്തരി, റാഗി വിളകള്‍ തുടങ്ങിയവ തൊണ്ടില്‍…

Read More

കാർ ബൈക്കിലിടിച്ച് ഉണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

road

ബെംഗളൂരു: ശിക്കാരിപുര താലൂക്കിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ശിക്കാരിപുര താലൂക്കിലെ മഞ്ചിൻകൊപ്പ ഗ്രാമത്തിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് യാത്രികരായ ജ്യോതി (30), ഗംഗമ്മ (50), സൗജന്യ ( 4) എന്നിവരാണ് മരിച്ചത് . ബൈക്ക് യാത്രികരായ മല്ലികാർജുൻ പരിക്കേറ്റ് ശിക്കാരിപുര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. മല്ലികാർജുനും അമ്മ ഗംഗമ്മയും സഹോദരി ജ്യോതിയും മകൾ സൗജന്യയും ഞായറാഴ്ച ഒരു ചടങ്ങിൽ പങ്കെടുക്കാൻ ഷിരാളക്കൊപ്പയിൽ പോയി വീട്ടിലേക്ക് മടങ്ങുമ്പോൾ രാത്രി 10.30 ഓടെ ഇവർ സഞ്ചരിച്ചിരുന്ന…

Read More

നടി രംഭയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു

തെന്നിന്ത്യൻ നടി രംഭയുടെ കാർ അപകടത്തിൽപെട്ടു. രംഭയും കുടുംബവും സഞ്ചരിക്കവെ മറ്റൊരു കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.  കുട്ടികളെ സ്കൂളിൽ നിന്ന് വിളിച്ചുകൊണ്ടു വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നും, മക്കൾ സാഷ നിരീക്ഷണത്തിന്റെ ഭാഗമായി ആശുപത്രിയിൽ തുടരുമെന്നും രംഭ അറിയിച്ചു. നടിയുടെ അമ്മയും കാറിലുണ്ടായിരുന്നു. മോശമായ ദിവസം, മോശം സമയം എന്ന് പറഞ്ഞായിരുന്നു രംഭ അപകടത്തെക്കുറിച്ച് വിവരിച്ചത്. അപകടത്തിൽപ്പെട്ട കാറിന്റെയും ആശുപത്രിയിൽ കഴിയുന്ന കുട്ടികളുടെ ചിത്രവും താരം പങ്കിട്ടു.

Read More

കാർ കിണറ്റിലേക്ക് മറിഞ്ഞ് മലയാളി വിദ്യാർത്ഥികൾ മരിച്ചു

ചെന്നൈ : കോയമ്പത്തൂർ തൊണ്ടമുത്തൂരിന് സമീപം അമിതവേഗതയിലെത്തിയ കാർ കിണറ്റിലേക്ക് മറിഞ്ഞ് മലയാളി വിദ്യാർത്ഥികൾ മരിച്ചു. ഒരാൾ പരിക്കുകളോടെ രക്ഷപ്പെട്ടു. വടവള്ളി സ്വദേശികളായ ആദർശ്, രവി, നന്ദനൻ എന്നിവരാണ് മരിച്ചത്. ഓണാഘോഷം കഴിഞ്ഞ് മടങ്ങുന്നതിനിടെ ആയിരുന്നു അപകടം. വാഹനത്തിൽ ഉണ്ടായിരുന്ന റോഷൻ എന്ന വിദ്യാർത്ഥി മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടു. ശിരുവാണി റോഡിലുള്ള സെലിബ്രിറ്റി ക്ലബ്ബിലെ ഓണാഘോഷ പരിപാടിയിൽ മൂവരും പങ്കെടുത്തു. ശേഷം വീടുകളിലേക്ക് മടങ്ങുന്നതിനിടെ ആയിരുന്നു അപകടം ഉണ്ടായത്. അമിതവേഗതയും അശ്രദ്ധയും ആണ് വാഹനം അപകടത്തിൽപ്പെടാൻ കാരണമെന്ന് പോലീസ് പറഞ്ഞു. മരിച്ച മൂന്ന് വിദ്യാർത്ഥികളുടെ…

Read More