കാർ കിണറ്റിലേക്ക് മറിഞ്ഞ് മലയാളി വിദ്യാർത്ഥികൾ മരിച്ചു

ചെന്നൈ : കോയമ്പത്തൂർ തൊണ്ടമുത്തൂരിന് സമീപം അമിതവേഗതയിലെത്തിയ കാർ കിണറ്റിലേക്ക് മറിഞ്ഞ് മലയാളി വിദ്യാർത്ഥികൾ മരിച്ചു. ഒരാൾ പരിക്കുകളോടെ രക്ഷപ്പെട്ടു.

വടവള്ളി സ്വദേശികളായ ആദർശ്, രവി, നന്ദനൻ എന്നിവരാണ് മരിച്ചത്. ഓണാഘോഷം കഴിഞ്ഞ് മടങ്ങുന്നതിനിടെ ആയിരുന്നു അപകടം.

വാഹനത്തിൽ ഉണ്ടായിരുന്ന റോഷൻ എന്ന വിദ്യാർത്ഥി മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടു. ശിരുവാണി റോഡിലുള്ള സെലിബ്രിറ്റി ക്ലബ്ബിലെ ഓണാഘോഷ പരിപാടിയിൽ മൂവരും പങ്കെടുത്തു. ശേഷം വീടുകളിലേക്ക് മടങ്ങുന്നതിനിടെ ആയിരുന്നു അപകടം ഉണ്ടായത്.

  മക്കൾക്ക് നമ്മൾ സ്‌നേഹത്തോടെ കൊടുക്കുന്നത് വിഷം; കാത്തിരിക്കുന്നത് വൻ ആപത്തെന്ന് മുന്നറിയിപ്പ്! പുതിയ നീക്കവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

അമിതവേഗതയും അശ്രദ്ധയും ആണ് വാഹനം അപകടത്തിൽപ്പെടാൻ കാരണമെന്ന് പോലീസ് പറഞ്ഞു. മരിച്ച മൂന്ന് വിദ്യാർത്ഥികളുടെ മൃതദേഹം കോയമ്പത്തൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുടുംബസ്വത്ത് പോക്കുവരവ് ചെയ്യാൻ പുതിയ ചട്ടങ്ങൾ; അറിയേണ്ടതെല്ലാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts