ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു, മലയാളി യുവാക്കൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബെംഗളൂരു: മെതിക്കുന്നതിനായി റോഡരികില്‍ ഇറക്കിയിരുന്ന മുതിരയ്‌ക്ക് മുകളിലൂടെ കയറിയിറങ്ങിയ കാര്‍ കത്തിനശിച്ചു. ആറ് മലയാളി യുവാക്കള്‍ സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്. ഗുണ്ടല്‍പേട്ട് താലൂക്കിലെ ഹൊന്നഗൗഡനഹള്ളി-ഗോപാല്‍പുര റോഡില്‍ ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം.

റോഡില്‍ മെതിക്കാനിട്ടിരുന്ന മുതിരയ്‌ക്ക് മുകളിലൂടെ വാഹനം കയറിയപ്പോള്‍ ടയറിനിടയില്‍ മുതിര കുടുങ്ങിയതാണ് അപകടകാരണം. വാഹനത്തിന് തീപിടിക്കാന്‍ ആരംഭിച്ചതോടെ യുവാക്കള്‍ കാറില്‍ നിന്നിറങ്ങിയോടി. നാട്ടുകാര്‍ തീ അണയ്‌ക്കാന്‍ ശ്രമിച്ചെങ്കിലും കാര്‍ പൂര്‍ണമായും കത്തി നശിച്ചു. അഗ്നിശമന സേനയും ഗുണ്ടല്‍പേട്ട് പോലീസും സ്ഥലത്തെത്തി. സംഭവത്തില്‍ പോലീസ് കേസെടുത്തു.

  ബെംഗളൂരുവിൽ കത്തിമുനയിൽ നിർത്തി കാൽനടയാത്രക്കാരനെ കവർച്ച ചെയ്തു; രണ്ട് യുവാക്കൾ അറസ്റ്റിൽ

നെല്ല്, കുത്തരി, റാഗി വിളകള്‍ തുടങ്ങിയവ തൊണ്ടില്‍ നിന്ന് വേര്‍പെടുത്താന്‍ കര്‍ഷകര്‍ റോഡുകളില്‍ മെതിക്കുന്ന പാരമ്പര്യം വലിയ അപകടങ്ങള്‍ക്ക് കാരണമാകുന്നു. വിളകള്‍ക്ക് മുകളിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങള്‍ വേഗത്തില്‍ കറങ്ങുന്ന ടയറുകളുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ വലിയ ചൂട് സൃഷ്‌ടിക്കുകയും റോഡും ടയറും തമ്മിലുള്ള ഘര്‍ഷണം മൂലം വാഹനത്തിന് തീ പിടിക്കുകയും ചെയ്യുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യാത്രക്കാരുടെ മനസ്സ് വായിക്കാൻ നമ്മ മെട്രോ; ട്രാക്കരികിൽ വരാൻ പോകുന്ന ഡിജിറ്റൽ ബോർഡുകൾക്ക് പിന്നിലെ രഹസ്യം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എംബിബിഎസ് വിദ്യാർഥിനി കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു
[masterslider id="10"]

Related posts