ബെംഗളൂരു : സാമ്പത്തിക തർക്കത്തെ തുടർന്ന് ബെംഗളൂരു വിവേക് നഗറിൽ യുവാവ് ബന്ധുവിന്‍റെ വീടിനു തീവെച്ചു. കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം. സംഭവത്തിൻ്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഏകദേശം 8 വർഷം മുൻപ് പരാതിക്കാരന്‍റെ ബന്ധു പാർവതി, വെങ്കട്ടരാമൻ എന്ന ആളിൽ നിന്ന് 5 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. പല തവണ പണം തിരികെ ചോദിച്ചിട്ടും തിരികെ നൽകാൻ തയാറായില്ല. അടുത്തിടെ ഒരു വിവാഹ ചടങ്ങിൽ വെച്ച് വീണ്ടു പണം തിരികെ ചോദിച്ചത് തർക്കത്തിലേയ്ക്ക് വഴി വെച്ചു. ഒടുവിലത് തീവെപ്പിൽ കലാശിക്കുകയായിരുന്നു.…
Read MoreTag: Fire
യാത്രക്കാരുമായി പോയ കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു
കൊല്ലം: പുനലൂരില്‍ യാത്രക്കാരുമായി പോയ കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു. ഓടിക്കൊണ്ടിരിക്കെ പെട്ടെന്ന് ബസിന്റെ എഞ്ചിന്റെ ഭാഗത്ത് നിന്ന് തീ പടര്‍ന്ന് പുക ഉയരുകയായിരുന്നു. പുനലൂര്‍ നെല്ലിപള്ളിയില്‍ വെച്ചാണ് ബസിന് തീപിടിച്ചത്. ബസ് ഓടിക്കൊണ്ടിരിക്കെ പെട്ടെന്ന് എഞ്ചിന്റെ ഭാഗത്ത് നിന്ന് തീ കത്തി പുക ഉയരുകയായിരുന്നു. നാട്ടുകാരാണ് ബസിന് തീ പിടിച്ച വിവരം ബഹളംവെച്ച് അറിയിച്ചത്. ഇതോടെ ഉടന്‍ തന്നെ ഡ്രൈവര്‍ ബസ് റോഡില്‍ നിര്‍ത്തി യാത്രക്കാരെ ഇറക്കി. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പുനലൂരില്‍ നിന്നും കായംകുളത്തേക്ക് പോയ കെഎസ്ആര്‍ടിസി…
Read Moreവീട്ടിലെ തീപിടിത്തം; 3 പെൺകുട്ടികൾ വെന്തുമരിച്ചു
നോയിഡ: ഉത്തർപ്രദേശിലെ നോയിഡയിൽ വീട്ടിലുണ്ടായ തീപിടിത്തത്തിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികൾ വെന്തുമരിച്ചു. സഹോദരങ്ങളായ അർഷ (10), നൈന (7), ആരാധന (5) എന്നിവരാണ് മരിച്ചത്. 70 ശതമാനത്തോളം പൊള്ളലേറ്റ പിതാവ് ദൗലത്ത് റാം (32) ഗുരുതരാവസ്ഥയിലാണ്. കൈക്ക് പൊള്ളലേറ്റ മാതാവ് സുരക്ഷിതയാണെന്ന് അധികൃതർ അറിയിച്ചു. സെക്ടർ എട്ടിലെ ചേരിപ്രദേശത്തെ വീട്ടിൽ ബുധനാഴ്ച പുലർച്ചെ മൂന്നോടെയായിരുന്നു ദുരന്തം. അഗ്നിരക്ഷ സേനയെത്തിയാണ് തീ പൂർണമായി അണച്ചത്. ഇലക്ട്രിക് ഷോട്ട് സർക്യൂട്ടാണ് ദുരന്ത കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തമുണ്ടാകുമ്പോൾ ബെഡിൽ ഉറങ്ങുകയായിരുന്ന മൂന്ന് കുട്ടികളും. ഗുരുതര പൊള്ളലേറ്റ മൂവരെയും…
Read Moreകാറിന് തീ പിടിച്ച് ഡ്രൈവർ വെന്തുമരിച്ചു
തൊടുപുഴ: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. ഇടുക്കി കുമളിയില്‍ അറുപ്പത്തിയാറാം മൈലില്‍ ആണ് സംഭവം. കാര്‍ ഡ്രൈവറാണ് മരിച്ചത്. കാര്‍ ബൈക്കിലിടിച്ച ശേഷം തീപടകരുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രികനാണ് വിവരം ഫയര്‍ ഫോഴ്‌സിനെ അറിയിച്ചത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് തീയണച്ചു. കാറിനകത്ത് ഡ്രൈവര്‍ മാത്രമാണ് ഉണ്ടായതെന്നാണ് വിവരം. മൃതദേഹം വണ്ടിപ്പെരിയാര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു.
Read Moreഓടിക്കൊണ്ടിരിക്കുന്ന ബസ് കത്തി നശിച്ചു; ഡ്രൈവറുടെ ഇടപെടലിലൂടെ ഒഴിവായത് വൻ ദുരന്തം
ബെംഗളൂരു: എംജി റോഡില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്‌ആർടിസി ബസിന് തീപിടിച്ചു. ഡ്രൈവറുടെ അവസരോചിത ഇടപെടലിലൂടെ ഒഴിവായത് വലിയ അപകടം. യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം നല്‍കിയ ഡ്രൈവർ ഉടൻ തന്നെ ബസ് ഒഴിപ്പിച്ചു. തീപിടിത്തത്തില്‍ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ബിഎംടിസി അറിയിച്ചു. കോറമംഗല ഡിപ്പോയുടെ കീഴിലുള്ള ബസാണ് കത്തി നശിച്ചത്. രാവിലെ ഒമ്പത് മണിയോടെ അനില്‍ കുംബ്ലെ സർക്കിളിലാണ് സംഭവം നടന്നത്. ഡ്രൈവർ ഇഗ്നീഷ്യൻ ഓണാക്കിയപ്പോഴാണ് എഞ്ചിന് തീപിടിച്ചതെന്ന് ബിഎംടിസി വൃത്തങ്ങള്‍ പറഞ്ഞു. എഞ്ചിൻ അമിതമായി ചൂടായതായിരിക്കാം അപകടകാരണമെന്നും അവർ പറഞ്ഞു. തീപിടിത്തത്തിന് പിന്നിലെ കാരണം പരിശോധിക്കാൻ മുതിർന്ന…
Read Moreകോഴിക്കോട് ഉണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റ ജീവനക്കാരൻ മരിച്ചു
കോഴിക്കോട്: മുതലക്കുളത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് കട കത്തി പൊള്ളലേറ്റയാള്‍ മരിച്ചു. കടയിലെ ജീവനക്കാരൻ മലപ്പുറം പോരൂർ താളിയംകുണ്ട് ആറ്റുപുറത്ത് വീട്ടില്‍ ഖുതുബുദ്ദീൻ (40) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 6.15ഓടെയാണ് മുതലക്കുളത്തെ ഡിവൈന്‍ ചായക്കടക്ക് തീപിടിച്ചത്. 80 ശതമാനം പൊള്ളലേറ്റ ഖുതുബുദ്ദീനെ സ്വകാര്യ ആശുപത്രിലും തുടർന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. തീപിടിത്തത്തിന്റെ തലേന്നാണ് ഖുതുബുദ്ദീൻ കടയില്‍ ജോലിക്കെത്തിയതെന്ന് പറയുന്നു. പിതാവ്: പരേതനായ അബ്ദുട്ടി. മാതാവ്: സൈനബ. സഹോദരങ്ങള്‍: ഷിർജാസ്, ഫാത്തിമ, നസീറ.
Read Moreരണ്ടുവയസുകാരിയെ ബന്ധു പെട്രോൾ ഒഴിച്ച് തീ കൊളുത്തി
തൊടുപുഴ: പൈനാവില്‍ രണ്ട് വയസുകാരിയെ ബന്ധു പെട്രോളൊഴിച്ച് തീകൊളുത്തി. കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച മുത്തശ്ശിക്കും പൊള്ളലേറ്റു. പൈനാവ് അമ്പത്തിയാറ് കോളനി സ്വദേശിയായ അന്നക്കുട്ടി (57) കൊച്ചുമകള്‍ ദിയ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. അന്നക്കുട്ടിയുടെ മകളുടെ ഭര്‍ത്താവ് കഞ്ഞിക്കുഴി സ്വദേശിയായ സന്തോഷ് ആണ് ആക്രമണം നടത്തിയത്. ഇവര്‍ തമ്മില്‍ നേരത്തെ തന്നെ കുടുംബ പ്രശ്‌നം നിലനിന്നിരുന്നു. ഇത് പറഞ്ഞു തീര്‍ക്കാനാണ് വൈകിട്ടോടെ സന്തോഷ് അന്നക്കുട്ടിയുടെ വീട്ടില്‍ എത്തിയത്. ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായതോടെ ദിയയുടെ നേര്‍ക്ക് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. നാട്ടുകാരാണ് ഇവരെ സമീപത്തെ സ്വകാര്യ…
Read Moreയുവാവിനെ പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ബെംഗളൂരു : യുവാവിനെ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിജയപുരയിലാണ് സംഭവം. വിജയപുര സ്വദേശി രാഹുൽ രാമനഗൗഡ ബിരദാറിനാണ് പൊള്ളലേറ്റത്. ഇയാളെ വിജയപുരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ വീട്ടുകാർ രാഹുലിനുമേൽ പെട്രോളൊഴിച്ച് തീവെക്കുകയായിരുന്നെന്ന് ബന്ധുക്കൾ ആരോപിച്ചു. പെൺകുട്ടിയുമായുള്ള രാഹുലിന്റെ ബന്ധം അവളുടെ വീട്ടുകാർ എതിർത്തിരുന്നു. അതേസമയം, രാഹുൽ കൈയിൽ കരുതിയ പെട്രോൾ സ്വയം ഒഴിച്ച് തീവെക്കുകയായിരുന്നെന്നും തീയണയ്ക്കാൻ ശ്രമിച്ച ഏതാനും കുടുംബാംഗങ്ങൾക്ക് പൊള്ളലേറ്റതായും പെൺകുട്ടിയുടെ വീട്ടുകാർ പറഞ്ഞു. സംഭവത്തെപ്പറ്റി അന്വേഷിച്ചുവരുകയാണെന്ന് സർക്കിൾ ഇൻസ്പെക്ടർ മല്ലികാർജുൻ തുളസിഗേരി അറിയിച്ചു.
Read Moreമകൾ ജീവനൊടുക്കിയതിന് പിന്നാലെ ബന്ധുക്കൾ ഭർത്താവിന്റെ വീടിന് തീയിട്ടു; 2 മരണം
ലക്നൗ: മകള്‍ ജീവനൊടുക്കിയതിനു പിന്നാലെ ഭർതൃ വീട്ടിലെത്തിയ യുവതിയുടെ കുടുംബം വീടിന് തീവച്ചു. ആക്രമണത്തില്‍ ഭർത്താവിന്റെ മാതാപിതാക്കള്‍ മരിച്ചു. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം. അൻഷിക കേശർവാനി എന്ന യുവതിയാണ് തിങ്കഴാഴ്ച്ച ഭർതൃവീട്ടില്‍ തൂങ്ങി മരിച്ചത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് അൻഷികയുടെ വിവാഹം നടന്നത്. അൻഷികയുടെ മരണവാർത്തയറിഞ്ഞ് അവളുടെ ബന്ധുക്കള്‍ ഭർത്താവിൻ്റെ വീട്ടിലേക്കെത്തുകയായിരുന്നു. സ്ത്രീധനത്തിൻ്റെ പേരില്‍ യുവതിയെ പീഡിപ്പിക്കുകയും ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് ഭർതൃ വീട്ടുകാരും അൻഷികയുടെ വീട്ടുകാരും തമ്മില്‍ തർക്കമുണ്ടായി. തർക്കത്തിനിടെ ഭർതൃ വീടിന് യുവതിയുടെ ബന്ധുക്കള്‍ തീകൊളുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. തിങ്കളാഴ്ച…
Read Moreപടർന്നു പിടിച്ച തീ അണയ്ക്കാൻ ചെന്ന വൃദ്ധ ദമ്പതികൾ വെന്തു മരിച്ചു
ബെംഗളൂരു: വീടിനടുത്തുള്ള കുന്നിൻ തീ പടരുന്നത് കണ്ടതിനെ തുടർന്ന് അണക്കാൻ ചെന്ന വൃദ്ധ ദമ്പതികള്‍ വെന്തുമരിച്ചു. മംഗളൂരുവിനടുത്ത ബന്ത്‍വാള്‍ തുണ്ടുപദവില്‍ ഗില്‍ബർട്ട് കാർലോ(79), ഭാര്യ ക്രിസ്റ്റിനെ കാർലോ(70) എന്നിവരാണ് വെന്തു മരിച്ചത്. ഉച്ച കഴിഞ്ഞ സമയത്ത് കണ്ട തീ കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരാതിരിക്കാൻ തച്ചുകെടുത്തുകയായിരുന്നു ഇരുവരും. എന്നാല്‍ കാറ്റും വെയിലുമുള്ളതിനാല്‍ ചുറ്റിലും ആളിപ്പടർന്ന തീയില്‍ നിന്ന് രക്ഷപ്പെടാനാകാതെ ഇരുവരും തീയില്‍ കുടുങ്ങി. പരിസരവാസികള്‍ എത്തുമ്പോഴേക്കും ഇരുവരും മരിച്ചിരുന്നു.
Read More