രണ്ടുവയസുകാരിയെ ബന്ധു പെട്രോൾ ഒഴിച്ച് തീ കൊളുത്തി

തൊടുപുഴ: പൈനാവില്‍ രണ്ട് വയസുകാരിയെ ബന്ധു പെട്രോളൊഴിച്ച് തീകൊളുത്തി.

കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച മുത്തശ്ശിക്കും പൊള്ളലേറ്റു.

പൈനാവ് അമ്പത്തിയാറ് കോളനി സ്വദേശിയായ അന്നക്കുട്ടി (57) കൊച്ചുമകള്‍ ദിയ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.

അന്നക്കുട്ടിയുടെ മകളുടെ ഭര്‍ത്താവ് കഞ്ഞിക്കുഴി സ്വദേശിയായ സന്തോഷ് ആണ് ആക്രമണം നടത്തിയത്.

  ഡൽഹിയിലെ പോലീസ് നടപടിയിൽ ബെംഗളൂരുവിൽ പ്രക്ഷോഭം; ബി.ജെ.പി എം.എൽ.എയ്ക്ക് നേരെ മുട്ടയേറ്, അഞ്ചുപേർ അറസ്റ്റിൽ

ഇവര്‍ തമ്മില്‍ നേരത്തെ തന്നെ കുടുംബ പ്രശ്‌നം നിലനിന്നിരുന്നു.

ഇത് പറഞ്ഞു തീര്‍ക്കാനാണ് വൈകിട്ടോടെ സന്തോഷ് അന്നക്കുട്ടിയുടെ വീട്ടില്‍ എത്തിയത്.

ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായതോടെ ദിയയുടെ നേര്‍ക്ക് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

നാട്ടുകാരാണ് ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയത്.

പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇരുവരുടേയും പരിക്ക് ഗുരുതരമല്ല.

  ധർമ്മസ്ഥല വിവാദം: നടൻ പ്രകാശ് രാജിനെതിരെ ആരോപണം; വാർത്തകൾ അടിസ്ഥാനരഹിതമെന്ന് നടൻ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജാക്കൂർ ഫ്ലയിങ് സ്കൂൾ വീണ്ടും തുറക്കുന്നു
[masterslider id="10"]

Related posts