ലോറിയും ടെമ്പോയും കൂട്ടിയിടിച്ച് അപകടം; 4 തൊഴിലാളികൾ മരിച്ചു

ബെംഗളൂരു : ബീദറിൽ ടെമ്പോയും ലോറിയും കൂട്ടിയിടിച്ച് നാലു തൊഴിലാളികൾ മരിച്ചു.

അഞ്ചുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഹൈദരാബാദ് സ്വദേശികളായ ദസ്തഗിർ ദാവൽസാബ് (36), രസിദ്ധ ഷെയ്ക് (41), വാലി (31), അമാം ഷെയ്ഖ് (51) എന്നിവരാണ് മരിച്ചത്.

ബുധനാഴ്ച പുലർച്ചെ നാലരയോടെ ബൽക്കി താലൂക്കിലെ ലമാനിയിലായിരുന്നു അപകടം.

  ബെംഗളൂരുവിൽ രണ്ടു വയസ്സുകാരിയുടെ മരണം സംശയാസ്പദം; പരസ്പരം കുറ്റപ്പെടുത്തി മാതാപിതാക്കളും സുഹൃത്തും

ഹൈദരാബാദിൽനിന്ന് മഹാരാഷ്ട്രയിലേക്ക് പോകുകയായിരുന്ന തൊഴിലാളികൾ സഞ്ചരിച്ച ടെമ്പോ കരിമ്പുകയറ്റിവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

പരിക്കേറ്റവരെ ബീദർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (ബി.ഐ.എം.എസ്.) പ്രവേശിപ്പിച്ചു.

ബീദർ എസ്.പി. ചന്നബസവ ലംഗോട്ടി അപകടസ്ഥലം സന്ദർശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അണ്ണാന്റെ ശവസംസ്കാര ചടങ്ങിൽ കണ്ണീരൊഴുക്കി കുട്ടികൾ; കുട്ടികളെ ഇതുപോലെ വളർത്തണം' എന്ന് നടി രമ്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts