മുഖ്യമന്ത്രിമാരുടെ കൂടിക്കാഴ്ചയിൽ സിൽവർ ലൈൻ ചർച്ചയായില്ല 

ബെംഗളൂരു: കർണാടക -കേരള മുഖ്യമന്ത്രിമാർ നടത്തിയ ചർച്ചയിൽ സിൽവർ ലൈൻ വിഷയമായില്ല. സാങ്കേതിക വിവരങ്ങൾ മുഴുവനായും കൈമാറാത്തതിനാൽ ആണിത്. അതേ സമയം മലപ്പുറം – മൈസൂർ ദേശീയ പാതയ്ക്ക് ചർച്ചയിൽ ധാരണയായി.

ബെംഗളൂരുവിൽ 9.30 കർണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ വസതിയിൽ ഇരുവരുടെയും കൂടിക്കാഴ്ച.

എൻ. എച്ച് 766 ലെ രാത്രികാല നിയന്ത്രണത്തിന് ബദൽ സംവിധാനമായി ദേശീയ പാത അതോറിറ്റി തയ്യാറാക്കുന്ന മൈസൂരു – മലപ്പുറം സാമ്പത്തിക ഇടനാഴി പദ്ധതിയിൽ തോൽപ്പെട്ടി മുതൽ പുറക്കാട്ടിരി വരെയും സുൽത്താൻ ബത്തേരി മുതൽ മലപ്പുറം വരെയുമുള്ള അലൈൻമെന്റുകൾ നടപ്പിലാക്കാൻ കേരളവും കർണാടകയും ദേശീയപാത അതോറിറ്റിയും ആവശ്യപ്പെടും.

  ബെംഗളൂരുവിൽ ഫ്ലാറ്റെടുക്കാൻ പ്ലാനുണ്ടോ? എങ്കിൽ ഈ മലയാളി യുവതിയുടെ അനുഭവം നിങ്ങൾ അറിഞ്ഞിരിക്കണം; വീഡിയോ കാണാം

വടക്കൻ കേരളത്തെയും കർണാടകത്തെയും ബന്ധിപ്പിക്കുന്ന പദ്ധതിരേഖ കർണാടക സർക്കാർ പരിശോധിക്കുമെന്നും ഇതിനുള്ള സഹായം പരിഗണിക്കുമെന്നും കർണാടക മുഖ്യമന്ത്രി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാജകീയ പ്രഭയിൽ മോദി; ആദിചുഞ്ചനഗിരിയിൽ പ്രധാനമന്ത്രിയെ കാത്തിരിക്കുന്നത് പ്രത്യേക 'മൈസൂർ പേട്ട'
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടുനടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞിട്ട് മദ്യപാനികളുടെ പരാക്രമം; വിഡിയോ കാണാം
[masterslider id="10"]

Related posts

Click Here to Follow Us