ബെംഗളൂരുവിൽ നിന്നും എറണാകുളത്തേക്ക് ലഹരി ഒഴുക്ക്, പ്രധാനി പിടിയിൽ

കൊച്ചി: ബെംഗളൂരുവിൽ നിന്നും എറണാകുളത്തേക്ക് മയക്കുമരുന്ന് കത്തുന്ന സംഘത്തിലെ പ്രധാനികളി ലൊരാൾ അറസ്റ്റിൽ. ആലപ്പുഴ ചമ്മനാട് സ്വദേശി വൈശാഖ് ആണ്. സൗത്ത് പോലീസ്  അന്വേഷണം നടത്തി വരുന്ന കേസിലെ പ്രധാന കണ്ണി യാണ് ഇയാൾ. കഴിഞ്ഞ ഓഗസ്റ്റ് മൂന്നിന് കേസിലെ ഒന്നാം പ്രതിയായ ചേർത്തല പാണാവള്ളി സ്വദേശി ശ്രീരാജ് രവിപുരം 16.52 ഗ്രാം മാരക ആംഫെറ്റാമിൻ എന്ന മയക്കുമരുന്നുമായി പോലീസ് പിടിയിലായത് . സുഹൃത്തായ വൈശാഖും ചേർന്നാണ് മയക്കുമരുന്ന് എത്തിക്കുന്നതെന്ന് ഇയാളെ ചോദ്യം ചെ യ്തതിൽ നിന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. ഇതൊടെ കൊച്ചി സിറ്റി…

Read More

കർണാടകയിൽ ഹിജാബിനെ വർഗീയധ്രുവീകരണത്തിനു ഉപയോഗിച്ചു ; പിണറായി വിജയൻ

ബെംഗളൂരു: സി.പി.എം സമ്മേളനത്തിൽ ബി.ജെ.പി സർക്കാരിനെതിരെ ആഞ്ഞടിച്ച് കേരള മുഖ്യമന്ത്രി. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് കർണാടക സർക്കാരിനും സംഘപരിവാറിനുമെതിരെ പിണറായിയുടെ കടന്നാക്രമണം. കർണാടകയിൽ വർഗീയധ്രുവീകരണം രൂക്ഷമാക്കാൻ ഹിജാബ് ഒരു വിഷയമായി ഉപയോഗിക്കുകയും അധികാരികൾ അതിനു കൂട്ടുനിൽക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാഠങ്ങളിൽനിന്ന് സ്വാതന്ത്ര്യസമര നേതാക്കളെ ഒഴിവാക്കി വിദ്യാർത്ഥികളിൽ സംഘപരിവാർ അജണ്ട അടിച്ചേൽപ്പിക്കാൻ ശ്രമിച്ചുവെന്നും അദ്ദേഹം വിമർശിച്ചു. സി.പി.എം ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കർണാടക സംസ്ഥാന കമ്മിറ്റി ബാഗേപ്പള്ളിയിൽ സംഘടിപ്പിച്ച ബഹുജന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിനിടയിൽ വർഗീയമായ ഭിന്നിപ്പ്…

Read More

ഓണം ബമ്പർ ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം : ഓണം ബമ്പർ ഫലം പ്രഖ്യാപിച്ചു. TJ 750605 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 25 കോടി രൂപ ഒന്നാം സമ്മാനം. ഒന്നാം സമ്മാനം ആറ്റിങ്ങൽ ഭഗവതി ഏജൻസി വിറ്റ ലോട്ടറിക്കാണ് ലഭിച്ചത് . നികുതി കിഴിച്ച്‌ ബാക്കി 15.5 കോടി രൂപ വിജയിക്ക് ലഭിക്കുക. രണ്ടാം സമ്മാനം 5 കോടി രൂപ. രണ്ടാം സമ്മാനം കോട്ടയത്തെ മീനാക്ഷി സെന്ററിൽ നിന്നും എടുത്ത ടിക്കറ്റിനാണ്. മൂന്നാം സമ്മാനം ഒരു കോട് രൂപവുമാണ്. രണ്ടാം സമ്മാനം : TG 270912 മൂന്നാം സമ്മാനം :…

Read More

നിത്യയെ വിട്ടു, ഇനി നിഖില പുതിയ ആഗ്രഹവുമായി സന്തോഷ് വർക്കി

നടി നിഖില വിമലിനെ വിവാഹം കഴിക്കാൻ തനിക്ക് താൽപര്യമുണ്ടെന്ന് സന്തോഷ് വർക്കി. എന്നാൽ, വിവാഹം കഴിക്കാൻ താൽപര്യമുണ്ടോ എന്ന് നിഖില വിമലിനോട് ചോദിച്ചപ്പോൾ തനിക്ക് വിവാഹത്തിന് താൽപര്യമില്ലെന്ന് നിഖില പറഞ്ഞതായും സന്തോഷ് വർക്കി പറയുന്നു. സന്തോഷ് വർക്കി പുറത്തുവിട്ട പുതിയ വീഡിയോയിലാണ് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. ‘ഞാൻ ഒരു ട്രോൾ വീഡിയോ കണ്ടു. എന്നെയും നിഖില വിമലിനെയും വെച്ചിട്ട് ഒരു വീഡിയോ. നിഖില വിമൽ കണ്ണൂരുകാരിയാണ്. കമ്യൂണിസ്റ്റുകാരിയാണ്. ഞാനും കമ്യൂണിസ്റ്റുകാരനാണ്. എനിക്ക് നിഖില വിമലിനെ ഇഷ്ടമാണ്. ഒരിക്കൽ ഞാൻ അവരുടെ അമ്മയോട് ചോദിച്ചതാണ്. മകൾക്ക് ഇപ്പോൾ…

Read More

ലഹരി റാക്കറ്റ്, പ്രതിയുടെ 1.6 കോടി രൂപയുടെ സ്വത്ത് കണ്ടു കെട്ടി

ബെംഗളൂരു: ലഹരി മരുന്ന് കേസിൽ പിടിയിലായ പ്രതിയുടെ 1.6 കോടി രൂപയുടെ അനധികൃത സ്വത്ത് നർക്കോട്ടിക്സ് വിഭാഗം കണ്ടുകെട്ടി. കഴിഞ്ഞ ജൂലൈയിൽ ലഹരി കേസിൽ പിടിയിൽ ആയ മൃത്യുഞ്ജയയ്ക്ക് എതിരെയാണ് നടപടി. ഇയാളിൽ നിന്നും 80 ലക്ഷം രൂപയുടെ കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടിയിരുന്നു. നഗരത്തിലെ ലഹരിമരുന്ന് റാക്കറ്റിലെ മുഖ്യകണ്ണിയായ ഇയാളുടെ പേരിൽ 9 കേസുകൾ നിലവിൽ ഉണ്ട്.  ലഹരി ബിസിനസ്സിലൂടെ ഇയാൾ നിരവധി ആസ്തി ഉണ്ടാക്കിയതാണ് ഉദ്യോഗസ്ഥർ പറയുന്നത്. വാണിജ്യ സ്ഥാപനവും കൃഷി ഭൂമിയും പുറമെ 5 കോടി രൂപയും ഇയാൾക്ക് ഉള്ളതായി…

Read More

മുഖ്യമന്ത്രിമാരുടെ കൂടിക്കാഴ്ചയിൽ സിൽവർ ലൈൻ ചർച്ചയായില്ല 

ബെംഗളൂരു: കർണാടക -കേരള മുഖ്യമന്ത്രിമാർ നടത്തിയ ചർച്ചയിൽ സിൽവർ ലൈൻ വിഷയമായില്ല. സാങ്കേതിക വിവരങ്ങൾ മുഴുവനായും കൈമാറാത്തതിനാൽ ആണിത്. അതേ സമയം മലപ്പുറം – മൈസൂർ ദേശീയ പാതയ്ക്ക് ചർച്ചയിൽ ധാരണയായി. ബെംഗളൂരുവിൽ 9.30 കർണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ വസതിയിൽ ഇരുവരുടെയും കൂടിക്കാഴ്ച. എൻ. എച്ച് 766 ലെ രാത്രികാല നിയന്ത്രണത്തിന് ബദൽ സംവിധാനമായി ദേശീയ പാത അതോറിറ്റി തയ്യാറാക്കുന്ന മൈസൂരു – മലപ്പുറം സാമ്പത്തിക ഇടനാഴി പദ്ധതിയിൽ തോൽപ്പെട്ടി മുതൽ പുറക്കാട്ടിരി വരെയും സുൽത്താൻ ബത്തേരി മുതൽ മലപ്പുറം വരെയുമുള്ള അലൈൻമെന്റുകൾ…

Read More

പ്രധാനമന്ത്രിയുടെ ജന്മദിനത്തിന്റെ ഭാഗമായി 15 ദിവസത്തെ സേവന പരിപാടികൾക്ക് തുടക്കം 

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിന്റെ ഭാഗമായി കർണാടകയിൽ 15 ദിവസത്തെ സേവന പരിപാടികൾക്ക് ആരോഗ്യവകുപ്പ് തുടക്കമിട്ടു. പദ്ധതിയുടെ ഉദ്ഘാടനം മല്ലേശ്വരം നിയമസഭാ മണ്ഡലത്തിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ നിർവഹിച്ചു. പരിപാടിയുടെ ഭാഗമായി 35 ലക്ഷം ആയുഷ്മാൻ ഹെൽത്ത് കാർഡുകൾ വിതരണം ചെയ്യുന്നു. വരും ദിവസങ്ങളിൽ സംസ്ഥാനത്തെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും മെഡിക്കൽ ക്യാമ്പുകളും ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും.

Read More

ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് 105 മൊബൈൽ മോഷ്ടാക്കൾ

ബെംഗളൂരു: നഗരത്തിൽ കഴിഞ്ഞ ഒരു മാസത്തിനിടെ അറസ്റ്റ് ചെയ്തത് 105 മൊബൈൽ മോഷ്ടാക്കൾ. ഇവരിൽ നിന്നും 86 ലക്ഷം രൂപ വില മതിക്കുന്ന 928 മൊബൈൽ ഫോണുകൾ പോലീസ് പിടിച്ചെടുത്തു. കാൽനട യാത്രക്കാരുടെ ഫോണുകൾ ബൈക്കിലെത്തി തട്ടി പറിച്ചെടുക്കുന്നതാണ് ഇവരുടെ പതിവ് രീതി.

Read More

പച്ചക്കറി വില കുതിച്ചുയരുന്നു

ബെംഗളൂരു: കർണാടകത്തിൽ പച്ചക്കറികൾക്ക് വില കുതിക്കുന്നു. കനത്തമഴയിൽ വ്യാപക കൃഷിനാശം ഉണ്ടായതോടെയാണ് പച്ചക്കറി വില വർധന രൂക്ഷമായത്. മുൻപ് തക്കാളിക്ക് 15 രൂപയായിരുന്നു ഇപ്പോൾ 45 രൂപയായി ഉയർന്നു. മുരിങ്ങയ്ക്ക വില 50 രൂപയിൽനിന്ന് 150 രൂപയായി ഉയർന്നു. സാധാരണ ദസറ ഉത്സവസമയത്ത് പച്ചക്കറിവില ക്രമാതീതമായി ഉയരാറുണ്ടെങ്കിലും രണ്ടാഴ്ച മുമ്പ് തന്നെ ഈ നിലയിലെത്തിയത് ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. പച്ചക്കറിക്കായി നേരത്തേ 500 രൂപ ചെലവാക്കിയ ഇടത്ത് 1000 രൂപയിലധികം വേണമെന്ന സ്ഥിതിയാണെന്ന് ആളുകൾ പറയുന്നു .പാലക്, ഉലുവ തുടങ്ങിയവയ്ക്കും ആപ്പിൾ, ഓറഞ്ച് തുടങ്ങി പഴങ്ങൾക്കും…

Read More

ഈ വർഷം നായയുടെ കടിയേറ്റവർ 1.5 ലക്ഷം പേരെnന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്‌

ബെംഗളൂരു: സംസ്ഥാനത്ത് ഈ വർഷം ജൂലൈ വരെ നായയുടെ കടിയേറ്റവർ 1.5 ലക്ഷമെന്ന് ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട്. കഴിഞ്ഞ വർഷം ഇത് 2.5 ലക്ഷം ആയിരുന്നു. ഈ വർഷം 9 പേർവിഷ ബാധയെ തുടർന്ന് മരിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്ത മരണം 13 ആയിരുന്നു.  ബെംഗളൂരു നഗരത്തിൽ പ്രതിവർഷം ഏറ്റവും കുറഞ്ഞത് 45000 നായ്ക്കളെ ബിബിഎംപി വന്ധ്യകരണത്തിന് വിധേയമാക്കിയിട്ടും തെരുവ് നായ്ക്കളുടെ എണ്ണം കൂടി വരുന്നു. നിലവിൽ 3 ലക്ഷത്തിൽ പരം തെരുവ് നായ്ക്കൾ ആണ് ഉള്ളത്. നഗരത്തിൽ 7 വന്ധ്യകരണ…

Read More
Click Here to Follow Us