മുഖ്യമന്ത്രിമാരുടെ കൂടിക്കാഴ്ചയിൽ സിൽവർ ലൈൻ ചർച്ചയായില്ല 

ബെംഗളൂരു: കർണാടക -കേരള മുഖ്യമന്ത്രിമാർ നടത്തിയ ചർച്ചയിൽ സിൽവർ ലൈൻ വിഷയമായില്ല. സാങ്കേതിക വിവരങ്ങൾ മുഴുവനായും കൈമാറാത്തതിനാൽ ആണിത്. അതേ സമയം മലപ്പുറം – മൈസൂർ ദേശീയ പാതയ്ക്ക് ചർച്ചയിൽ ധാരണയായി. ബെംഗളൂരുവിൽ 9.30 കർണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ വസതിയിൽ ഇരുവരുടെയും കൂടിക്കാഴ്ച. എൻ. എച്ച് 766 ലെ രാത്രികാല നിയന്ത്രണത്തിന് ബദൽ സംവിധാനമായി ദേശീയ പാത അതോറിറ്റി തയ്യാറാക്കുന്ന മൈസൂരു – മലപ്പുറം സാമ്പത്തിക ഇടനാഴി പദ്ധതിയിൽ തോൽപ്പെട്ടി മുതൽ പുറക്കാട്ടിരി വരെയും സുൽത്താൻ ബത്തേരി മുതൽ മലപ്പുറം വരെയുമുള്ള അലൈൻമെന്റുകൾ…

Read More

സിൽവർ ലൈൻ; ബസവരാജ് ബൊമ്മെ – പിണറായി വിജയൻ ചർച്ച ഇന്ന്

ബെംഗളൂരു: മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും കേരള മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന്. സിൽവർ ലൈൻ പദ്ധതി മംഗളൂരു വരെ നീട്ടുന്നത് സംബന്ധിച്ച ചർച്ചയാണ് വിഷയം. തലശ്ശേരി-മൈസൂർ, നിലമ്പൂർ-നഞ്ചൻകോട് റെയിൽവെ പാതകൾ സംബന്ധിച്ച് ഇരു മുഖ്യമന്ത്രിമാരും തമ്മിൽ ചർച്ച നടത്തും. നേരത്തെ സിൽവർ ലൈൻ ഉൾപ്പടെ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ മുഖ്യമന്ത്രി തലത്തിൽ ചർച്ച ചെയ്യാൻ കേരളവും കർണാടകവും തമ്മിൽ ദക്ഷിണ മേഖലാ കൗൺസിൽ യോഗത്തിൽ ധാരണയായിരുന്നു. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള സിൽവർ ലൈൻ പാത മംഗളൂരുവിലേക്ക് നീട്ടണം എന്നാണ് കേരളത്തിന്റെ…

Read More

നാലരക്കോടി ചെലവിൽ സിൽവർ ലൈൻ പദ്ധതി വിശദീകരിക്കാൻ കൈപ്പുസ്തകം ഇറക്കാൻ ഒരുങ്ങി കേരള സർക്കാർ.

തിരുവനന്തപുരം: സര്‍ക്കാര്‍ നാലരക്കോടി രൂപ ചെലവഴിച്ച് സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ച് വിശദീകരിക്കുന്ന കൈപ്പുസ്തകം ജനങ്ങളിലേക്ക് എത്തിക്കാൻ തയ്യറെടുക്കുന്നു. ജിഎസ്ടി അടക്കം 4 കോടി 51 ലക്ഷം രൂപ അനുവദിച്ച് ഈ മാസം 15നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സില്‍വര്‍ ലൈന്‍, അറിയേണ്ടതെല്ലാം എന്ന പേരില്‍ 50 ലക്ഷം പ്രിന്‍റ് ചെയ്ത കൈപ്പുസ്തകങ്ങളാണ് വില്പനയ്ക്കായി ഒരുക്കുന്നത്. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ ശക്തമായ പ്രചാരണവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ മുന്നോട്ട് പോകുന്നതിനിടെയാണ് പദ്ധതിയെക്കുറിച്ച് ജനങ്ങളെ ബോധവല്‍കരിക്കാന്‍ സര്‍ക്കാര്‍ കൈപ്പുസ്തകവുമായി രംഗത്തെത്തുന്നത്.

Read More
Click Here to Follow Us