ഭർത്താവുമായി വഴക്ക്; മകനെ മുതലയ്ക്ക് നൽകി യുവതി

ബെംഗളൂരു: ഭർത്താവുമായുള്ള വഴക്കിനെത്തുടർന്ന് 32 കാരി മകനെ മുതലകള്‍ക്ക് എറിഞ്ഞു കൊടുത്തു.

ശനിയാഴ്ചയായിരുന്നു സംഭവം.

സംഭവത്തില്‍ കുട്ടിയുടെ അമ്മ സാവിത്രി(32), അച്ഛൻ രവികുമാർ (36) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

ജനനം മുതല്‍ കേള്‍വിയും സംസാരശേഷിയും ഇല്ലാത്ത മകൻ വിനോദിൻ്റെ (6) ശാരീരികാവസ്ഥയെ ചൊല്ലി ദമ്പതികള്‍ സ്ഥിരമായി വഴക്കിടാറുണ്ടായിരുന്നു.

  സ്വകാര്യ സ്കൂൾ ഫീസ് വർദ്ധനവ്; സംസ്ഥാനത്ത് ഫീസ് നിയന്ത്രണ സമിതി രൂപീകരിക്കണമെന്ന് രക്ഷിതാക്കൾ

ശനിയാഴ്‌ച രാത്രി ഇതേ ചൊല്ലിയുള്ള വഴക്ക് രൂക്ഷമായതിനെ തുടർന്ന് സാവിത്രി മകനെ മുതല നിറഞ്ഞ മാലിന്യ കനാലിലേക്ക് വലിച്ചെറിയുകയായിരുന്നു.

തുടർന്ന് സമീപവാസികള്‍ പോലീസില്‍ വിവരം അറിയിച്ചു.

പോലീസും ഫയർഫോഴ്‌സ് മുങ്ങല്‍ വിദഗ്ധരും നടത്തിയ അന്വേഷണത്തില്‍ മുതല ഭാഗികമായി ഭക്ഷിച്ച കുട്ടിയുടെ മൃതദേഹം കണ്ടെത്തി.

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന സംഭവത്തിന് അഞ്ച് മാസത്തിനിടെ 55 ശതമാനം വർദന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓഫീസ് മീറ്റിങ്ങിൽ ഏറ്റവും കൂടുതൽ ടെൻഷൻ നൽകുന്നത് ആര്? സഹപ്രവർത്തകരെ തിരിച്ചറിയാൻ 'ലീഡർബോർഡ്' ഒരുക്കി ബെംഗളൂരു ടെക്കി
[masterslider id="10"]

Related posts