അഭിമാന നേട്ടം; രാജ്യത്തെ ഉയർന്ന പ്ര​തി​ശീ​ർ​ഷ വ​രു​മാ​ന​മു​ള്ള സം​സ്ഥാ​നം ക​ർ​ണാ​ട​ക

ബെംഗളൂരു : രാജ്യത്തെ ഉയർന്ന പ്ര​തി​ശീ​ർ​ഷ വ​രു​മാ​ന​മു​ള്ള സം​സ്ഥാ​നം ക​ർ​ണാ​ട​ക. കേ​ന്ദ്ര ധ​ന​കാ​ര്യ മ​ന്ത്രാ​ല​യം പുറത്ത് വിട്ട റി​പ്പോ​ർ​ട്ടിലാണ് ഈ കാര്യം.

കർണാടകയെ ഒന്നാകെ ഈ വലിയ അംഗീകാരത്തിലേയ്ക്ക് എത്തിച്ചത് കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ അ​ഞ്ചി​ന സാ​മൂ​ഹി​ക സു​ര​ക്ഷ പ​ദ്ധ​തി​ക​ളാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ വ്യക്തമാക്കി.

കേ​ന്ദ്ര ധ​ന​കാ​ര്യ മ​ന്ത്രാ​ല​യം പുറത്ത് വിട്ട റി​പ്പോ​ർ​ട്ട് പ്ര​കാ​രം, 2,04,605 ആ​ണ് ക​ർ​ണാ​ട​ക​യു​ടെ പ്ര​തി​ശീ​ർ​ഷ എ​ൻ.​ ക​ർ​ണാ​ട​ക​യു​ടെ സാ​മ്പ​ത്തി​ക ശേ​ഷി​യെ മാ​ത്ര​മ​ല്ല, സ​ർ​ക്കാ​റിൻ്റെ സാ​മൂ​ഹി​ക സു​ര​ക്ഷ പ​ദ്ധ​തി​ക​ളു​ടെ പ്ര​തി​ഫ​ല​ന​ത്തെ കൂ​ടി വെ​ളി​പ്പെ​ടു​ത്തു​ന്ന​താ​ണ് ഈ നേട്ടം.

  മഴയിൽ മുങ്ങി ബെംഗളൂരു ഐടി ഇടനാഴി; ഔട്ടർ റിങ് റോഡിൽ കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്, ദുരിതത്തിലായി ജനജീവിതം

എ​ല്ലാ വീട്ടിലും 200 യൂ​നി​റ്റ് സൗ​ജ​ന്യ വൈ​ദ്യു​തി പദ്ധതി ‘ഗൃ​ഹ​ജ്യോ​തി’, എ​ല്ലാ വീ​ട്ട​മ്മ​മാ​ർ​ക്കും പ്ര​തി​മാ​സം 2000 രൂ​പ ന​ൽ​കു​ന്ന പദ്ധതി ‘ഗൃ​ഹ​ല​ക്ഷ്മി’, എ​ല്ലാ ബി.​പി.​എ​ൽ കാ​ർ​ഡ് അം​ഗ​ങ്ങ​ൾ​ക്കും അ​ഞ്ചു​കി​ലോ അ​രി പ്ര​തി​മാ​സം ന​ൽ​കു​ന്ന പദ്ധതി ‘അ​ന്ന​ഭാ​ഗ്യ’,

ബി​രു​ദ​ധാ​രി​ക​ളാ​യ തൊ​ഴി​ൽ​ര​ഹി​ത​ർ​ക്ക് പ്ര​തി​മാ​സം 3000 രൂ​പ​യും ഡി​പ്ലോ​മ ധാ​രി​യാ​യ തൊ​ഴി​ൽ​ര​ഹി​ത​ന് 1500 രൂ​പ​യും ര​ണ്ടു വ​ർ​ഷ​ത്തേ​ക്ക് ന​ൽ​കു​ന്ന ‘യു​വ​നി​ധി’ പദ്ധതി , ക​ർ​ണാ​ട​ക​യി​ൽ താമസിക്കുന്ന എ​ല്ലാ സ്ത്രീ​ക​ൾ​ക്കും സൗ​ജ​ന്യ ബ​സ് യാ​ത്ര സംവിധാനമായ ‘ശ​ക്തി’ എ​ന്നീ സാ​മൂ​ഹി​ക സു​ര​ക്ഷ ക്ഷേമ പ​ദ്ധ​തി​ക​ളാ​ണ് സി​ദ്ധ​രാ​മ സ​ർ​ക്കാ​ർ ക​ർ​ണാ​ട​ക​യി​ൽ അ​ധി​കാ​ര​മേ​റ്റ​തിന് പിന്നാലെ നടപ്പാക്കിയ പ്രധാന പദ്ധതികൾ.

  പർപ്പിൾ ലൈനിൽ വീണ്ടും യാത്രക്കാർ കുടുങ്ങി; ‘ഇത് വെറും തകരാറല്ല, വലിയ പണി വരുന്നു ?

ജനങ്ങൾക്ക് ഉപകരപ്രദമായ ഇത്തരം പദ്ധതികൾ അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തിയതായി വിലയിരുത്തുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൃഷിയിൽ മികച്ച ഭാവി കെട്ടിപ്പടുക്കാൻ ന​ഗരത്തിലെ ഐ.ടി ജോലി ഉപേക്ഷിച്ച യുവാവ് കൃഷിയിടത്തിൽ മിന്നലേറ്റ് മരിച്ചു
[masterslider id="10"]

Related posts