ഗുഹയിൽ കണ്ടെത്തിയ റഷ്യൻയുവതിയെയും മക്കളെയും തിരിച്ചയക്കുന്നത് സ്റ്റേ ചെയ്ത് കർണാടക ഹൈക്കോടതി

ബെംഗളൂരു : ഉത്തര കന്നഡയിലെ ഗോകർണയിൽ ഗുഹയിൽ കണ്ടെത്തിയ റഷ്യൻ സ്ത്രീയെയും രണ്ട് കുട്ടികളെയും നാടുകടത്തൽ നടപടി കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു.

 

അടിയന്തര നാടുകടത്തൽ ഉചിതമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കർണാടക ഹൈക്കോടതി സ്ത്രീയെയും കുട്ടികളെയും നാടുകടത്തൽ നടപടി താൽക്കാലികമായി സ്റ്റേ ചെയ്തത്.

ഐക്യരാഷ്ട്രസഭയുടെ കുട്ടികളുടെ അവകാശങ്ങൾക്കായുള്ള കൺവെൻഷന്റെ (UNRC) പ്രമേയങ്ങൾ പരിഗണിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സ്ത്രീയെയും കുട്ടികളെയും നാടുകടത്തൽ നടപടി താൽക്കാലികമായി സ്റ്റേ ചെയ്തത്.

  കാവേരി തർക്കം: കർണാടകയിൽ ബന്ദ് പ്രക്ഷുബ്ധം; വാട്ടാൽ നാഗരാജ് കസ്റ്റഡിയിൽ, പൊലീസിനെതിരെ പ്രതിഷേധം

യുവതിയുടെ ഇളയമകളുടെ ജനനവുമായി ബന്ധപ്പെട്ട ഒരു രേഖയും ലഭ്യമല്ലാത്തതിനാൽ ഈ വിഷയത്തിൽ നിലപാട് സ്വീകരിച്ചതിനുശേഷമായിരിക്കും റഷ്യയിലേക്ക് അയക്കുന്നകാര്യത്തിൽ തീരുമാനമെടുക്കുകയെന്ന് കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ അരവിന്ദ് കമ്മത്ത് അറിയിച്ചു.

കുട്ടികളുടെ തിരിച്ചറിയൽ, യാത്രാ രേഖകൾ സംബന്ധിച്ച നിലപാട് രണ്ടാഴ്ചയ്ക്കുള്ളിൽ കേന്ദ്രം അറിയിക്കണമെന്ന് ജസ്റ്റിസ് എസ്. സുനിൽ ദത്ത് യാദവ് നിർദേശിച്ചു. തുടർന്ന് കേസ് ഓഗസ്റ്റ് 18-ന് വീണ്ടും പരിഗണിക്കാൻ മാറ്റി. കുട്ടികളുടെ പിതാവെന്ന് അവകാശപ്പെടുന്ന ഇസ്രയേൽ പൗരനായ ഡ്രോർ ഗോൾഡ്‌സ്റ്റിനാണ് ഇവരെ റഷ്യയിലേക്ക് അയക്കരുതെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡ് ‘ബ്ലോക്കാക്കി’ പത്തിവിടർത്തി മൂർഖൻ; ബെംഗളൂരുവിൽ ഗതാഗതം തടസ്സപ്പെട്ടത് അരമണിക്കൂറോളം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബുക്ക് ചെയ്ത ആപ്പിൽ ഒരു നമ്പർ, വന്ന വണ്ടിയിൽ വേറൊന്ന്; ബെംഗളൂരുവിൽ ക്യാബ് കേറുന്നവർ അറിയാൻ
[masterslider id="10"]

Related posts