12 കോടി രൂപ ജീവനാംശവും, ബിഎംഡബ്ല്യൂ കാറും ആവശ്യപ്പെട്ട് യുവതി ; അധ്വാനിച്ച് സ്വന്തമാക്കാൻ ആവശ്യപ്പെട്ട് സുപ്രീംകോടതി

ന്യൂഡല്‍ഹി: വിവാഹമോചനത്തിന് പിന്നാലെ വീടും, 12 കോടിരൂപ ജീവനാംശവും, ബിഎംഡബ്ല്യൂ കാറും ആവശ്യപ്പെട്ട യുവതിക്ക് ഞെട്ടിക്കുന്ന മറുപടി നൽകി കോടതി.

ഉന്നതവിദ്യാഭ്യാസമുള്ള സ്ഥിതിക്ക് ഇത്തരം ആവശ്യങ്ങൾ ഉന്നയിക്കുന്നതിൽ അടിസ്ഥാനമില്ലെന്നും ആവശ്യമെങ്കിൽ സ്വന്തം നിലയ്ക്ക് സമ്പാദിച്ച് വാങ്ങണമെന്നായിരുന്നു സുപ്രീം കോടതിയുടെ മറുപടി.

യുവതിയുടെ ആവശ്യത്തിന് ഈ വിധത്തിൽ മറുപടി ചോദ്യം ഉന്നയിച്ചത് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയാണ്. വമ്പൻ ഡിമാന്റുകൾ മുന്നോട്ട് വെച്ച യുവതിയോട്

  ഗാന്ധി ബസാറിൽ കടുത്ത നിയന്ത്രണങ്ങൾ; തെരുവ് കച്ചവടക്കാർക്ക് വെള്ളവര അതിർത്തിയാകും

നിങ്ങളൊരു ഐടി പേഴ്സണാണെന്നും, എംബിഎ വിദ്യാഭ്യാസ യോഗ്യതയുണ്ടെന്നും ബെംഗളൂരുവിലും ഹൈദരാബാദിലുമായി നിരവധി ജോലിസാധ്യതയുണ്ടെന്നും കോടതി ഓർമിപ്പിച്ചു.

എന്ത്കൊണ്ട് സ്വന്തമായി ജോലി ചെയ്‌ത്‌ സാമ്പത്തിക സ്വാതന്ത്ര്യം കൈവരിച്ചുകൂടായെന്നും ചോദിച്ചു.

പതിനെട്ടുമാസം നീണ്ട വിവാഹബന്ധം എന്നിരിക്കെ ഓരോ മാസത്തിനും ഓരോ കോടി എന്ന നിലയ്ക്കാണ് യുവതി നഷ്ടപരിഹാരം ആവശ്യപ്പെടുന്നതെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

അതെസമയം ഭർത്താവ് അതിധനികനാണെന്നും, വിവാഹബന്ധം വേർപ്പെടുത്തണമെന്നും താന്‍ സ്‌കീസോഫ്രീനിയ ബാധിതയാണെന്ന് ആരോപിക്കുന്നതായും യുവതി വാദിച്ചു.

എന്നാൽ എന്തൊക്കെ വാദങ്ങൾ നിരത്തിയാലും യുവതി ആവശ്യപ്പെടുന്ന തരത്തിലുള്ള നഷ്ടപരിഹരം നൽകാൻ കഴിയില്ലെന്നും, മാന്യമായതും ജീവിക്കാൻ ആവശ്യമായതുമായ ജീവനാംശം നൽകാമെന്നും കോടതി വ്യക്തമാക്കി.

  പ്രധാനമന്ത്രിയുടെ വീട്ടുപടിക്കൽ വൻ പ്രതിഷേധം രാഹുൽ ​ഗാന്ധിയോടൊപ്പം ഡി.കെ. ശിവകുമാറും തെരുവിൽ

യുവതി ആഗ്രഹിക്കുന്ന തരത്തിലുള്ള പണം, വാഹനം,സൗകര്യങ്ങളൾ എന്നിവ ലഭിക്കണമെങ്കിൽ സ്വന്തമായി ജോലി ചെയ്ത് സമ്പാദിക്കണമെന്നായിരുന്നു കോടതി നിർദേശം.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാലിന്യം തള്ളുന്നത് ക്യാമറയിൽ പകർത്തേണ്ട, അജ്ഞാത ഫോൺ കോളുകൾ വരും; ബെംഗളൂരുവിലെ തടാകക്കരകളിൽ അഴിഞ്ഞാടി മാഫിയാ സംഘം
[masterslider id="10"]

Related posts