ബെംഗളൂരുവിൽ നിന്ന് 26 വേനൽക്കാല സ്പെഷ്യൽ ട്രെയിൻ സർവീസുകൾ ആരംഭിക്കാൻ ഒരുങ്ങി സൗത്ത് വെസ്റ്റേൺ റെയിൽവേ

ബംഗളൂരു: ബുക്കിംഗുകളിലും അന്വേഷണങ്ങളിലും വർധനവ് കണ്ട് സൗത്ത് വെസ്റ്റേൺ റെയിൽവേ ദൈനംദിന ഷെഡ്യൂളിൽ കൂടുതൽ ട്രെയിനുകൾ ചേർക്കാൻ പദ്ധതിയിടുന്നു. മെയ് മാസത്തിൽ ആകെ 34 വേനൽക്കാല ട്രെയിനുകൾ സർവീസ് നടത്തും. പ്രത്യേക ട്രെയിനുകളിൽ 26 എണ്ണം ബെംഗളൂരുവിൽ നിന്ന് സ്റ്റോപ്പ് ചെയ്യുകയോ ആരംഭിക്കുകയോ ചെയ്യുമെന്നും സൗത്ത് വെസ്റ്റേൺ റെയിൽവേ അറിയിച്ചു.

  ടിക്കറ്റില്ലാ യാത്രക്കാർക്ക് പണി കിട്ടി; കെ.എസ്.ആർ.ടി.സി പിഴയായി ഈടാക്കിയത് ലക്ഷങ്ങൾ, ക്രമക്കേട് കാട്ടിയ ജീവനക്കാർക്കെതിരെയും നടപടി

ബാക്കിയുള്ള എട്ട് സർവീസുകൾ ഹുബ്ബള്ളിയിൽ നിന്നോ അർസികെരെയിൽ നിന്നോ ആരംഭിക്കുന്നതാണ്. ഏപ്രിലിൽ 40 വേനൽക്കാല ട്രെയിനുകൾ ഉണ്ടായിരുന്നു. ഈ ട്രെയിനുകൾ വെയിറ്റിംഗ് ലിസ്റ്റ് അനുസരിച്ചാണ് ആസൂത്രണം ചെയ്യുന്നത്. ഒരു ലക്ഷ്യസ്ഥാനത്തേക്കുള്ള വെയിറ്റിംഗ് ലിസ്റ്റ് ദൈർഘ്യമേറിയതാണെങ്കിൽ, ആ റൂട്ടിൽ ഒരു പ്രത്യേക ട്രെയിൻ ഓടിക്കാനുള്ള സാധ്യത കൂടുതലാണ് എന്നും എസ്‌ഡബ്ല്യുആർ ബെംഗളൂരുവിലെ അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ കുസുമ ഹരിപ്രസാദ് പറഞ്ഞു .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു; പുതിയ നിരക്ക് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബന്ദിപ്പൂര്‍ കടുവകളെ കാണാം;പ്രതിദിനം 137 തവണ
[masterslider id="10"]

Related posts