ഇലക്ട്രോണിക് സിറ്റിയിൽ ദേശീയപാതയോട് ചേർന്ന് ജൈവ വൈവിധ്യ പാർക്ക് പ്രവർത്തനം ആരംഭിച്ചു

ബെംഗളൂരു∙ നഗരത്തിൽ ദേശീയപാതയോട് ചേർന്നുള്ള ആദ്യ ജൈവ വൈവിധ്യ പാർക്ക് ഇലക്ട്രോണിക് സിറ്റിയിൽ പ്രവർത്തനം ആരംഭിച്ചു.

ഹൊസൂർ റോഡിൽ ഇലക്ട്രോണിക് സിറ്റി ടോൾ ബൂത്തിനോട് ചേർന്നുള്ള പാർക്കിൽ അലങ്കാരച്ചെടികളും ചെറിയ മരങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്.

ദേശീയപാത അതോറിറ്റിയും (എൻഎച്ച്എഐ) ഇലക്ട്രോണിക് സിറ്റി ടൗൺഷിപ് അതോറിറ്റിയും (എലിസിറ്റ) ചേർന്നാണു നിർമാണം.

  ടിക്കറ്റില്ലാ യാത്രക്കാർക്ക് ഇനി രക്ഷയില്ല; റെയിൽവേയിൽ പരിശോധന കർശനമാക്കുന്നു, ടി.ടി.ഇമാർക്ക് ഭീമൻ ടാർഗറ്റ്

രാജ്യത്തെ പ്രധാന ദേശീയപാതകളോട് ചേർന്ന് വിശ്രമിക്കാനും ഉല്ലാസത്തിനുമായാണ് എൻഎച്ച്എഐ പാർക്കുകൾ ഒരുക്കുന്നത്.

പരിസ്ഥിതി സൗഹാർദ പ്രവർത്തനങ്ങൾക്ക് മാതൃകയായ എലിസിറ്റ, ടൗൺഷിപ്പിലെ മാലിന്യം ശാസ്ത്രീയമായി സംസ്കരിച്ച് ജൈവവളം ഉൾപ്പെടെ ഉൽപാദിപ്പിക്കുന്നുണ്ട്.

കോർപറേറ്റ് കമ്പനികളുമായി സഹകരിച്ചാണ് എൻഎച്ച്എഐ പാർക്കുകൾ നിർമിക്കുന്നത്. ഇതിന്റെ തുടർപരിപാലനവും കമ്പനികളുടെ ചുമതലയാണ്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രണയത്തിൽ വ്യക്തതയും വൈകാരിക പക്വതയും; ഡേറ്റിങ് ട്രെൻഡുകളിൽ മാറ്റവുമായി ബെംഗളൂരുവിലെ യുവതികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts