ബെംഗളൂരു : ഹിന്ദു ജാഗരണ വേദികെ (എച്ച്.ജെ.വി) നേതാവിൻ്റെ മൊബൈൽ ഫോണിൽ നിന്ന് അശ്ലീല വിഡിയോകൾ കണ്ടെത്തിയതിനെത്തുടർന്ന് കേസെടുത്ത് പൊലീസ്. സമിത്ത് രാജ് ധരേഗുഡ്ഡെക്കെതിരെയാണ് കേസ്. 50 അശ്ലീല വീഡിയോയോകളാണ് കണ്ടെത്തിയത്. സമിത്ത് രാജ് ധരേഗുഡ്ഡെക്കെതിരെ മംഗളൂരു സിറ്റി പൊലീസ് കമീഷണർ സുധീർ കുമാർ റെഡ്ഡിയുടെ നിർദേശത്തെ തുടർന്നാണ് അന്വേഷണം. 2024ൽ മിജാറിനടുത്ത് ദേശീയ പാത 169ൽ സ്വകാര്യ ബസും ഇരുചക്രവാഹനവും ഉൾപ്പെട്ട അപകടത്തിൽ പരിക്കേറ്റവർക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഇയാൾ സ്വകാര്യ ബസ് ഉടമയെ സമ്മർദത്തിലാക്കിയിരുന്നു. പിന്നാലെ നഷ്ടപരിഹാര തുക…
Read MoreDay: 6 July 2025
കുസും-സി പദ്ധതിയിലൂടെ കർഷകർക്ക് ആശ്വാസം; 745 മെഗാവാട്ട് സൗരോർജ ഉൽപാദനം ലക്ഷ്യമിട്ട് കര്‍ണാടക സർക്കാർ
ബെംഗളുരു : പകൽസമയങ്ങളിൽ കർഷകർക്ക് വൈദ്യുതി തടസമില്ലാതെ ജോലി ചെയ്യാൻ കഴിയുകയെന്ന ലക്ഷ്യത്തോടെ കുസും -സി പദ്ധതിയിലൂടെ 745 മെഗാവാട്ട് സൗരോർജ ഉല്പാദനം ലക്ഷ്യമിടുന്നതായി കര്‍ണാടക സര്‍ക്കാര്‍. പദ്ധതി പ്രകാരം സംസ്ഥാനത്ത് ഇതുവരെ 200 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിച്ചു. വരുംമാസങ്ങളിളിലിത് 545 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും ഇതിനായി സൗരോർജ യൂനിറ്റുകള്‍ 93 സ്ഥലങ്ങളിലായി സ്ഥാപിക്കുമെന്നും ഊര്‍ജമന്ത്രി കെ.ജെ. ജോര്‍ജ് പറഞ്ഞു. പകല്‍ സമയത്ത് തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കുക എന്നതാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹാസനിലെ ഊര്‍ജ വകുപ്പിന്റെ പുരോഗതി അവലോകന…
Read Moreഇനി എവിടേയ്ക്കും സഞ്ചരിക്കാം : വൻ ഗതാഗത ഹബ്ബാകാൻ മജസ്റ്റിക്ക്
ബെംഗളൂരു : മജസ്റ്റിക് ബസ് ടെർമിനൽ മൾട്ടിമോഡൽ ഗതാഗത ഹബ്ബാക്കി തീർക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ച് കർണാടക ആർടിസി. ബസ് ടെർമിനൽ, മെട്രോ സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ എന്നിവയെ 40 ഏക്കറിൽ ബന്ധിപ്പിച്ചായിരിക്കും ഹബ് നിർമാണ പ്രവൃത്തികൾ ആരംഭിക്കുക. പൊതുസ്വകാര്യ പങ്കാളിത്തത്തോടെയാണ് ഹബ്ബ് നിർമ്മിക്കുക. നിർമിക്കാൻ ഉദ്ദേശിക്കുന്ന ഹബ്ബിൻ്റെ വിശദ പദ്ധതി റിപ്പോർട്ട് സമർപ്പിക്കാൻ കെഎസ്ആർടിസി സ്വകാര്യ ഏജൻസിയെ നിയമിച്ചു. നിരവധി യാത്രക്കാർ വിവിധ ആവശ്യങ്ങൾക്കായി വന്നു പോകുന്നിടം എന്നിരിക്കെ, മെട്രോ സംവിധാനം കൂടെ വന്നതിന് പിന്നാലെ പ്രതിദിന യാത്രക്കാരുടെ എണ്ണം 10 ലക്ഷത്തിലേറേയായി. വ്യത്യസ്‌ത…
Read Moreഹൃദയഘാതങ്ങൾക്ക് കാരണം കോവിഡ് വാക്സിനാണെന്ന പ്രസ്താവന; സിദ്ധരാമയ്യ മാപ്പ് പറയണമെന്ന് പിയൂഷ് ഗോയൽ
ബെംഗളൂരു: ഹൃദയാഘാതങ്ങൾ കാരണം കോവിഡ് വാക്സിനാണെന്ന പ്രസ്താവനയിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. ഇന്ത്യൻ ശാസ്ത്രജ്ഞരേയും സ്റ്റാർട്ട് അപുകളേയും അപമാനിക്കുന്ന പ്രസ്താവനയാണ് സിദ്ധരാമയ്യയിൽ നിന്നും ഉണ്ടായത്. ലോകത്തിന്റെ ഫാർമസിയായ ഒരു രാജ്യത്തിന്റെ മുഖ്യമന്ത്രിയിൽ നിന്നാണ് ഇത്തരമൊരു പ്രസ്താവന വന്നതെന്നത് ഖേദകരമായ കാര്യമാണെന്നും പിയൂഷ് ഗോയൽ വ്യക്തമാക്കി. രാജ്യത്തിന് മുഴുവൻ സൗജന്യമായി വാക്സിൻ നൽകുകയാണ് ഇന്ത്യ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കർണാടകയിലെ ഹാസനിൽ ഹൃദയാഘാതം മൂലം ആളുകൾ മരിച്ച സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തിയിരുന്നു. കോവിഡ് വാക്സിനാണോ മരണത്തിന്…
Read Moreസെക്രട്ടേറിയേറ്റില്‍ നിന്നും പാമ്പിനെ പിടികൂടി
തിരുവനന്തപുരം: സെക്രട്ടേറിയേറ്റില്‍ നിന്നും വീണ്ടും പാമ്പിനെ പിടികൂടി. ഇന്ന് രാവിലെ പത്തരയോടെ ദർബാർ ഹാളിന് പിൻഭാഗത്തായി ഭക്ഷ്യവകുപ്പ് സി സെക്ഷനിലാണ് പാമ്പിനെ കണ്ടെത്തിയത്. രാവിലെ ജീവനക്കാരെത്തിയതോടെയാണ് പാമ്ബിന്റെ സാന്നിദ്ധ്യം ശ്രദ്ധയില്‍പ്പെട്ടത്.
Read Moreകർണാടകയിൽ മുഹറം ചടങ്ങുകൾക്കിടെ തീയിലേക്ക് വീണ് ഒരാൾക്ക് ദാരുണാന്ത്യം
ബെംഗളൂരു : കർണാടകയിൽ മുഹറം ചടങ്ങുകൾക്കിടെ തീയിലേക്ക് വീണ് ഒരാൾക്ക് ദാരുണാന്ത്യം. റായിച്ചൂർ ജില്ലയിൽ ഞായറാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 40കാരൻ മുഹറം ചടങ്ങുകൾക്കായുള്ള ഒരുക്കത്തിനിടെ തീയിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ഇയാളെ ലായ്ഗേശ്വറിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ച വ്യക്തിയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. മറ്റൊരു സംഭവത്തിൽ ബിഹാറിൽ മുഹറത്തിന്റെ ഭാഗമായുള്ള ജാഥക്കിടെ വൈദ്യുതാഘാതമേറ്റ് ഒരാൾ മരിക്കുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച വൈകീട്ടാണ് സംഭവമുണ്ടായത്. പള്ളിയുടെ രൂപവുമായിട്ടായിരുന്നു മുഹറത്തിന്റെ…
Read Moreബൈക്ക് ടാക്സി നിരോധനം; വാദം കേൾക്കൽ വ്യാഴാഴ്ചത്തേയ്ക്ക് മാറ്റി കർണാടക ഹൈക്കോടതി
ബെംഗളൂരു : കർണാടകയിലെ ബൈക്ക് ടാക്സി നിരോധനവുമായി ബന്ധപ്പെട്ട കേസിൽ വാദം കേൾക്കുന്നത് അടുത്ത വ്യാഴാഴ്ചത്തേക്ക് നീട്ടി. ബൈക്ക് ടാക്സി നിരോധനത്തിന് പിന്നാലെ ഓൺലെൻ ടാക്സി സർവിസ് ദാതാക്കളായ ഒല, ഊബർ, റാപിഡോ എന്നിവ നൽകിയ ഹരജിയിലാണ് വാദം കേൾക്കുന്നത്. ഹൈകോടതി ചീഫ് ജസ്റ്റിസ് ഡോ. കാമേശ്വര റാവുവിൻ്റെ നേതൃത്വത്തിലുള്ള രണ്ടംഗ ഡിവിഷൻ ബെഞ്ചാണ് വാദം കേൾക്കുക. കർണാടക ഹൈകോടതി സിംഗ്ൾബെഞ്ച് നിർദേശ പ്രകാരം സർക്കാർ ജൂൺ 16 മുതൽ ഓൺലൈൻ ബൈക്ക് ടാക്സി സേവനങ്ങൾ തടയുകയായിരുന്നു. ബൈക്ക് ടാക്സി സേവനവുമായി ബന്ധപ്പെട്ട് കൃത്യമായ…
Read Moreകവർച്ച സംഘം ഛഡ്ഡി ഗാങ്ങിനെ സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തി: പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിച്ച് പോലീസ്
ബെംഗളൂരു : ഗൗരിബിദനൂർ നഗരത്തിൽ ഛഡ്ഡി സംഘം പ്രവേശിച്ചതായി റിപ്പോർട്ട്. ഇന്നലെ രാത്രി കവർച്ചയ്ക്കായി പതിയിരുന്ന സംഘത്തിന്റെ നീക്കങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്, അജ്ഞാതരായ വ്യക്തികളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ജൂലൈ 5 ന് പുലർച്ചെ 2:25 ന് ഗൗരിബിദനൂർ നഗർ റെയിൽവേ സ്റ്റേഷന് സമീപം അജ്ഞാതർ സഞ്ചരിക്കുന്നത് സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. നാല് പേരടങ്ങുന്ന ഒരു കൊള്ള സംഘമാണിത്. ഷോർട്ട്സ് ധരിച്ച് മുഖത്ത് തുണി ചുറ്റിയ നിലയിലാണ് ഇവർ. അരയിൽ മരകായുധം കെട്ടി ഒരാളെ കൊള്ളയടിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ…
Read Moreസഹപാഠിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്; ഒളിവിൽപോയ യുവാവ് അറസ്റ്റിൽ
ബെംഗളൂരു : ദക്ഷിണ കന്നട ജില്ലയിലെ പുത്തൂർ മേഖലയിൽ ലൈംഗിക പീഡന കേസിൽ ഒളിവിൽ പോയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മൈസൂരുവിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. വിവാഹ വാഗ്ദാനം നൽകി സഹപാഠിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും പെൺകുട്ടി പ്രസവിച്ച വിവരം അറിഞ്ഞ് പ്രതി ഒളിവിൽ പോവുകയുമായിരുന്നു. മുതിർന്ന ബി.ജെ.പി നേതാവ് പി.ജി. ജഗന്നിവാസ റാവുവിൻ്റെ മകൻ കൃഷ്ണ ജെ. റാവുവാണ് (21) അറസ്റ്റിലായത്. പീഡനത്തിന് ഇരയായത് സഹപാഠിയായ ബി.എസ്സി വിദ്യാർഥിനിയാണ്. നാട്ടുകാരുടെയും, പെൺകുട്ടിയുടെ ബന്ധുക്കളുടെയും രോഷത്തെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read Moreപൊതുപരിപാടിയിൽ ആകാശത്തേയ്ക്ക് വെടിയുതിർത്ത് ബി.ജെ.പി എം.എൽ.എയുടെ മകൻ, സമൂഹമാധ്യമങ്ങളിൽ വിമർശന പെരുമഴ
ബെംഗളൂരു : പൊതു പരിപാടിക്കിടെ ആകാശത്തേയ്ക്ക് വെടിയുതിർത്ത് ബി.ജെ.പി എം.എൽ.എ രമേശ് ജാർക്കിഹോളിയുടെ മകൻ സന്തോഷ് ജാർക്കിഹോളി. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്. ബെളഗാവി ജില്ലയിലെ ഗോകക്കിൽ ശനിയാഴ്ച നടന്ന മഹാലക്ഷ്മി മേളക്കിടെയാണ് സംഭവം. ഭണ്ഡാരയിൽ ഒക്കുലി ആഘോഷങ്ങളിൽ ജനക്കൂട്ടം വളഞ്ഞിരിക്കെ ആകാശത്തേക്ക് ഒരു റൗണ്ട് വെടിവെച്ചു. പിന്നാലെ ഒപ്പമുണ്ടായിരുന്നവർ ആർപ്പുവിളിക്കുകയും മുദ്രാവാക്യം വിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വീഡിയോ വിവാദമായതിന് പിന്നാലെ ടെ ഗോകക് സിറ്റി പൊലീസ് സന്തോഷ് ജാർക്കിഹോളിക്കെതിരെ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തു. അതെസമയം സമൂഹമാധ്യമങ്ങളിലെ വീഡിയോയ്ക്ക് താഴെ വലിയ…
Read More