ബെംഗളൂരു : കർണാടകയിലെ ബൈക്ക് ടാക്സി നിരോധനവുമായി ബന്ധപ്പെട്ട കേസിൽ വാദം കേൾക്കുന്നത് അടുത്ത വ്യാഴാഴ്ചത്തേക്ക് നീട്ടി.
ബൈക്ക് ടാക്സി നിരോധനത്തിന് പിന്നാലെ ഓൺലെൻ ടാക്സി സർവിസ് ദാതാക്കളായ ഒല, ഊബർ, റാപിഡോ എന്നിവ നൽകിയ ഹരജിയിലാണ് വാദം കേൾക്കുന്നത്.
ഹൈകോടതി ചീഫ് ജസ്റ്റിസ് ഡോ. കാമേശ്വര റാവുവിൻ്റെ നേതൃത്വത്തിലുള്ള രണ്ടംഗ ഡിവിഷൻ ബെഞ്ചാണ് വാദം കേൾക്കുക.
കർണാടക ഹൈകോടതി സിംഗ്ൾബെഞ്ച് നിർദേശ പ്രകാരം സർക്കാർ ജൂൺ 16 മുതൽ ഓൺലൈൻ ബൈക്ക് ടാക്സി സേവനങ്ങൾ തടയുകയായിരുന്നു.
ബൈക്ക് ടാക്സി സേവനവുമായി ബന്ധപ്പെട്ട് കൃത്യമായ ചട്ടങ്ങൾ രൂപപ്പെടുത്തുന്നതുവരെ നിലവിലുള്ള സേവനം നിർത്തിവെക്കാൻ ഹൈകോടതി നിർദേശിക്കുകയായിരുന്നു.
അതെസമയം കേസിൽ കക്ഷി ചേരാൻ അനുമതി തേടി വനിത യാത്രക്കാരുടെ പ്രതിനിധികൾ ഡിവിഷൻ ബെഞ്ചിനെ അടുത്തിടെ സമീപിച്ചിരുന്നു.
ചിലവ് കുറഞ്ഞതും പൊതുജനങ്ങൾക്ക് ഉപകാരപ്രദവുമായ സർവീസാണ് ബൈക്ക് ടാക്സി എന്നാണ് അവരുടെ പ്രധാന വാദം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.