ഏതായാലും വന്നു എന്നാപ്പിന്നെ മുടി സ്റ്റൈൽ ചെയ്ത് പോകാം; സലൂണിലെ ഈ ‘കസ്റ്റമറെ’ കണ്ട് ഞെട്ടി നാട്ടുകാർ!

ബെം​ഗളൂരു:ചാമരാജനഗർ ശാന്തേമരഹള്ളി ഗ്രാമത്തിൽ കുരങ്ങ് സലൂണിൽ കയറി മുടി ‘മുറിപ്പിച്ച’ ശേഷം ശാന്തനായി ഇറങ്ങിപ്പോയി. തുടക്കത്തിൽ പേടി തോന്നിയെങ്കിലും നല്ല കുരങ്ങ് മെരുക്കവും അച്ചടക്കവും പാലിച്ചതായി സലൂൺ ഉടമ കെ.സി.ദേവരാജു പറഞ്ഞു.

‘ആ കുരങ്ങ് കണ്ണാടിയുടെ മുന്നിൽ സ്വയം നോക്കി കുറച്ചു നേരം നിന്നു.തുടക്കത്തിൽ എനിക്ക് പേടിയായിരുന്നു. പക്ഷേ അത് വളരെ ശാന്തനാണെന്ന് കണ്ടപ്പോൾ അത്ഭുതം തോന്നി. കസേരയിൽ ഇരുന്ന് കുരങ്ങ് അതിന്റെ തലയിൽ മൃദുവായി മസാജ് ചെയ്യാൻ തുടങ്ങി.നന്നായി ആസ്വദിച്ചായിരുന്നു അത്. തുടർന്ന് കുറച്ചു നേരം കണ്ണുകൾ അടച്ച് ഇരുന്നു. പിന്നീട് മുടി മുറിക്കാൻ ആംഗ്യം കാണിച്ചു.താൻ കത്രികയും ചീപ്പും എടുത്ത് അതിന്റെ മുടി വെട്ടിമാറ്റുന്നതായി അഭിനയിച്ചു’- ദേവരാജു പറഞ്ഞു.

  മലയാളികൾക്ക് ഓണസമ്മാനമായി കർണാടക ആർടിസി; മടിവാളയിൽ നിന്ന് കേരളത്തിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു

കടയിലുണ്ടായിരുന്ന മറ്റുള്ളവർ അതിനെ ഓടിക്കാൻ ശ്രമിച്ചെങ്കിലുംശരീരത്തിൽ വീണ മുടി വൃത്തിയാക്കുമ്പോലെ അഭിനയിച്ചപ്പോൾ മാത്രമാണ് പുറത്തേക്ക് പോയതെന്ന് ദേവരാജു വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ ട്രെയിൻ വന്നാൽ മാത്രം തുറക്കും; 191 സ്റ്റേഷനുകളിൽ 1,273 കോടിയുടെ സുരക്ഷാ വാതിലുകൾ വരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പർപ്പിൾ ലൈനിൽ വീണ്ടും യാത്രക്കാർ കുടുങ്ങി; ‘ഇത് വെറും തകരാറല്ല, വലിയ പണി വരുന്നു ?
[masterslider id="10"]

Related posts