കേരള മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ അനിശ്ചിതത്വം തുടരുന്നു; പ്രഖ്യാപനം ഇന്നും ഉണ്ടാകാൻ സാധ്യത ഇല്ല

കേരള മുഖ്യമന്ത്രി ആരാണെന്നതിലുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്നും ഉണ്ടായേക്കില്ല. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കർണാടകയിലേക്ക് പോയിരിക്കുകയാണ്. ഇതേത്തുടർന്ന് രാഹുൽ ഗാന്ധിയുമായി നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റിവച്ചു. സോണിയാ​ഗാന്ധിയുമായി കൂടി ചർച്ച നടത്തിയശേഷമാകും അന്തിമ പ്രഖ്യാപനം ഉണ്ടാകുക എന്നാണ് സൂചന

Read More

ബിറ്റ്‌കോയിൻ കുംഭകോണം: കുപ്രസിദ്ധ ഹാക്കർ ശ്രീകിയും കൂട്ടാളികളും ഇ.ഡി കസ്റ്റഡിയിൽ

ബെംഗളൂരു: കർണാടകയെ പിടിച്ചുകുലുക്കിയ ബിറ്റ്‌കോയിൻ കുംഭകോണക്കേസിൽ കുപ്രസിദ്ധ ഹാക്കർ ശ്രീകൃഷ്ണ രമേഷ് എന്ന ശ്രീക്കിയെയും (Sriki) രണ്ട് കൂട്ടാളികളെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) അറസ്റ്റ് ചെയ്തു. ശ്രീക്കിയെ കൂടാതെ റോബിൻ ഖണ്ഡേൽവാൾ, സുനിഷ് ഹെഗ്ഡെ എന്നിവരെയാണ് ശനിയാഴ്ച കോടതി 10 ദിവസത്തെ ഇ.ഡി കസ്റ്റഡിയിൽ വിട്ടത്. വെള്ളിയാഴ്ച രാത്രി ജയനഗറിലെ വസതിയിൽ നിന്നാണ് കേന്ദ്ര ഏജൻസി ശ്രീക്കിയെ കസ്റ്റഡിയിലെടുത്തത്. ദേശീയ-അന്തർദ്ദേശീയ വെബ്സൈറ്റുകൾ ഹാക്ക് ചെയ്ത് ബിറ്റ്‌കോയിനുകൾ മോഷ്ടിക്കുക, ക്രിപ്റ്റോ കറൻസി ഇടപാടിലൂടെ കള്ളപ്പണം വെളുപ്പിക്കുക, ഭീഷണിപ്പെടുത്തി പണം തട്ടുക തുടങ്ങിയ നിരവധി കേസുകൾ ശ്രീക്കിയുടെ…

Read More

വെയിലത്ത് ഉണങ്ങുന്നത് കോടികൾ; പി.ഡബ്ല്യു.ഡി ഓഫീസിലെ മഴവെളളത്തിൽ മുങ്ങിയ ഫയലുകൾക്ക് ‘സൺ ബാത്ത്’; ദുരൂഹത ആരോപിച്ച് പൊതുജനം!

ബെംഗളൂരു: സർക്കാർ രേഖകൾ സംരക്ഷിക്കുന്നതിൽ ഉദ്യോഗസ്ഥർ കാട്ടുന്ന കടുത്ത അനാസ്ഥയ്ക്ക് തെളിവായി ബെംഗളൂരുവിലെ പൊതുമരാമത്ത് വകുപ്പ് (പി.ഡബ്ല്യു.ഡി) ഓഫീസ്. കെ.ആർ. സർക്കിളിലുള്ള സ്‌പെഷ്യൽ ലാൻഡ് അക്വിസിഷൻ ഓഫീസിലെ കോടിക്കണക്കിന് രൂപയുടെ ഭൂമി ഏറ്റെടുക്കൽ ഇടപാടുകളുമായി ബന്ധപ്പെട്ട നിർണ്ണായക രേഖകളാണ് മഴവെള്ളം കയറി നശിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിലുണ്ടായ കനത്ത മഴയിൽ ഓഫീസിന്റെ താഴത്തെ നിലയിലേക്ക് വെള്ളം ഇരച്ചുകയറുകയായിരുന്നു. ഭൂമി ഏറ്റെടുക്കലും നഷ്ടപരിഹാര വിതരണവുമായി ബന്ധപ്പെട്ട അതീവ പ്രാധാന്യമുള്ള ഫയലുകൾ സൂക്ഷിച്ചിരുന്ന മുറിയിൽ വെള്ളം കയറിയതോടെ രേഖകളെല്ലാം പൂർണ്ണമായും നനഞ്ഞു കുതിർന്നു. മഴ മുന്നറിയിപ്പുകൾ ഉണ്ടായിരുന്നിട്ടും…

Read More

ഏതായാലും വന്നു എന്നാപ്പിന്നെ മുടി സ്റ്റൈൽ ചെയ്ത് പോകാം; സലൂണിലെ ഈ ‘കസ്റ്റമറെ’ കണ്ട് ഞെട്ടി നാട്ടുകാർ!

ബെം​ഗളൂരു:ചാമരാജനഗർ ശാന്തേമരഹള്ളി ഗ്രാമത്തിൽ കുരങ്ങ് സലൂണിൽ കയറി മുടി ‘മുറിപ്പിച്ച’ ശേഷം ശാന്തനായി ഇറങ്ങിപ്പോയി. തുടക്കത്തിൽ പേടി തോന്നിയെങ്കിലും നല്ല കുരങ്ങ് മെരുക്കവും അച്ചടക്കവും പാലിച്ചതായി സലൂൺ ഉടമ കെ.സി.ദേവരാജു പറഞ്ഞു. ‘ആ കുരങ്ങ് കണ്ണാടിയുടെ മുന്നിൽ സ്വയം നോക്കി കുറച്ചു നേരം നിന്നു.തുടക്കത്തിൽ എനിക്ക് പേടിയായിരുന്നു. പക്ഷേ അത് വളരെ ശാന്തനാണെന്ന് കണ്ടപ്പോൾ അത്ഭുതം തോന്നി. കസേരയിൽ ഇരുന്ന് കുരങ്ങ് അതിന്റെ തലയിൽ മൃദുവായി മസാജ് ചെയ്യാൻ തുടങ്ങി.നന്നായി ആസ്വദിച്ചായിരുന്നു അത്. തുടർന്ന് കുറച്ചു നേരം കണ്ണുകൾ അടച്ച് ഇരുന്നു. പിന്നീട് മുടി…

Read More

വാക്കുപാലിച്ച് വിജയ്; ആദ്യ ഒപ്പിൽ തമിഴകത്തിന് 200 യൂണിറ്റ് സൗജന്യ വൈദ്യുതി

ചെന്നൈ: തമിഴ് രാഷ്ട്രീയത്തിൽ പുതിയ യുഗം കുറിച്ചുകൊണ്ട് മുഖ്യമന്ത്രിയായി സ്ഥാനമേറ്റ നടൻ വിജയ്, ജനങ്ങൾക്ക് നൽകിയ പ്രഥമ വാഗ്ദാനം നടപ്പിലാക്കി. സത്യപ്രതിജ്ഞാ വേദിയിൽ വെച്ച് തന്നെ സംസ്ഥാനത്തെ എല്ലാ വീടുകൾക്കും പ്രതിമാസം 200 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകാനുള്ള ഉത്തരവിൽ അദ്ദേഹം ഒപ്പുവെച്ചു. തന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനം അധികാരമേറ്റ ആദ്യ നിമിഷം തന്നെ നടപ്പിലാക്കിയതിലൂടെ “പറയുന്നത് പ്രവർത്തിക്കും” എന്ന ശക്തമായ സന്ദേശമാണ് മുഖ്യമന്ത്രി വിജയ് നൽകിയിരിക്കുന്നത്. പദ്ധതി ഇങ്ങനെ: പുതിയ ഉത്തരവ് പ്രകാരം, 500 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന…

Read More

കളിച്ചുകൊണ്ടിരിക്കെ മരണം ഗേറ്റിന്റെ രൂപത്തിലെത്തി; അഞ്ച് വയസ്സുകാരിക്ക് ദാരുണാന്ത്യം, മൂന്ന് വയസ്സുകാരിക്ക് ഗുരുതര പരിക്ക്!

ബെംഗളൂരു: ബെംഗളൂരു നോർത്ത് താലൂക്കിലെ ചിക്കബനവാരയിൽ വീടിന്റെ ഗേറ്റും മതിലും തകർന്നു വീണ് അഞ്ച് വയസ്സുകാരി മരിച്ചു. ദ്വാരകനഗറിൽ താമസിക്കുന്ന ഇമാം-റമിജ ദമ്പതികളുടെ മകൾ ഗൗസിയയാണ് സംഭവസ്ഥലത്ത് തന്നെ മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇമാമിന്റെ സഹോദരിയുടെ മകൾ സുമയ (3) ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച വൈകിട്ടോടെയായിരുന്നു നാടിനെ നടുക്കിയ ഈ അപകടം. ബസ് സ്റ്റാൻഡിന് സമീപം പഴങ്ങൾ വിറ്റ് ഉപജീവനം നടത്തുന്ന ഇമാമും കുടുംബവും അഞ്ച് മാസം മുൻപാണ് രവിശങ്കർ എന്നയാളുടെ വീട് വാടകയ്‌ക്കെടുത്തത്. വീടിന് മുന്നിൽ കുട്ടികൾ കളിച്ചുകൊണ്ടിരിക്കെ, പഴക്കം ചെന്ന…

Read More

വിജയ് യുടെ സത്യപ്രതിജ്ഞ ചടങ്ങ്; മുൻനിരയിൽ സാന്നിധ്യമായി നടി തൃഷ

ചെന്നൈ: തമിഴ് രാഷ്ട്രീയത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് തമിഴ്‌നാടിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചെന്നൈയിലെ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. വിജയ്‌യോടൊപ്പം ഒൻപത് മന്ത്രിമാരും ഈ മന്ത്രിസഭയിൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.   സിനിമ-രാഷ്ട്രീയ മേഖലയിലെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ തെന്നിന്ത്യൻ താരം തൃഷയുടെ സാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടു. ചടങ്ങിൽ വിശിഷ്ടാതിഥികൾക്കായി ഒരുക്കിയ മുൻനിരയിൽ തന്നെ തൃഷയ്ക്ക് സീറ്റ് നൽകിയത് രാഷ്ട്രീയ നിരീക്ഷകർക്കിടയിലും ആരാധകർക്കിടയിലും വലിയ ചർച്ചയായിട്ടുണ്ട്. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശന സമയം മുതൽക്കേ…

Read More

തമിഴക തലൈവർ വിജയ്; നടന്നത് നെഹ്‌റു സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിക്കുന്ന ‘ബാഹുബലി’ മോഡൽ സത്യപ്രതിജ്ഞ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിലെ നിർണ്ണായക വിജയത്തിന് പിന്നാലെ തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷൻ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചെന്നൈയിലെ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ മുൻപാകെയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചൊല്ലിയത്. പരമ്പരാഗത വസ്ത്രങ്ങൾ ഒഴിവാക്കി കോട്ടും സ്യൂട്ടും ധരിച്ചാണ് വിജയ് വേദിയിലെത്തിയത്. “ഞാൻ സി. ജോസഫ് വിജയ് എന്ന് പേരുള്ള ഞാൻ…” എന്ന് അദ്ദേഹം സത്യവാചകം ചൊല്ലിത്തുടങ്ങിയതോടെ സ്റ്റേഡിയം ആർപ്പുവിളികൾ കൊണ്ട് പ്രകമ്പനം കൊണ്ടു. പ്രശസ്തമായ ബാഹുബലി സിനിമയിലെ രാജാവിന്റെ സത്യപ്രതിജ്ഞാ രംഗത്തിന് സമാനമായ…

Read More

കർണാടക മന്ത്രി ഡി. സുധാകർ അന്തരിച്ചു; അനുശോചനങ്ങൾ അറിയിച്ചു പ്രമുഖർ

ബെംഗളൂരു: കർണാടക ആസൂത്രണ-സ്ഥിതിവിവരക്കണക്ക് വകുപ്പ് മന്ത്രി ഡി. സുധാകർ (66) അന്തരിച്ചു. ശ്വാസകോശ അണുബാധയെത്തുടർന്ന് കഴിഞ്ഞ രണ്ട് മാസമായി ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിലെ കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഞായറാഴ്ച പുലർച്ചെ 3:15-ഓടെയായിരുന്നു അന്ത്യമെന്ന് ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. ആർ. ചിന്നദുരൈ അറിയിച്ചു. മുതിർന്ന കോൺഗ്രസ് നേതാവായ സുധാകർ ചിത്രദുർഗ ജില്ലയിലെ ഹിരിയൂർ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയാണ്. നിലവിൽ ചിത്രദുർഗ ജില്ലയുടെ ചുമതലയുള്ള മന്ത്രി കൂടിയായിരുന്നു അദ്ദേഹം. അനുശോചനങ്ങൾ മന്ത്രിയുടെ വിയോഗത്തിൽ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ അനുശോചനം…

Read More

ദൈവ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റു

പാർട്ടി രൂപീകരിച്ച് നേരിട്ട ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ വമ്പൻ വിജയം നേടിയ വിജയ് ഇന്ന് രാവിലെ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. കോൺഗ്രസിന്‍റേത് ഉള്‍പ്പെടെ 9 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുന്നു

Read More